x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിഎംകെ സഖ്യത്തിനൊപ്പം ഡിഎംഡികെ


Published: February 20, 2026 02:12 AM IST | Updated: February 20, 2026 02:12 AM IST

ചെ​​​ന്നൈ: അ​​​ന്ത​​​രി​​​ച്ച ന​​​ട​​​ൻ വി​​​ജ​​​യ്കാ​​​ന്ത് സ്ഥാ​​​പി​​​ച്ച ഡി​​​എം​​​ഡി​​​കെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡി​​​എം​​​കെ ന​​​യി​​​ക്കു​​​ന്ന മു​​​ന്ന​​​ണി​​​യി​​​ൽ ചേ​​​ർ​​​ന്നു. ആ​​​ഴ്ച​​​ക​​​ൾ നീ​​​ണ്ട രാ​​​ഷ്‌​​​ട്രീ​​​യ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തോ​​​ടെ വി​​​രാ​​​മ​​​മാ​​​യി. ഡി​​​എം​​​ഡി​​​കെ​​​യു​​​ടെ തീ​​​രു​​​മാ​​​നം അ​​​ണ്ണാ ഡി​​​എം​​​കെ- ബി​​​ജെ​​​പി സ​​​ഖ്യ​​​ത്തി​​​നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഡി​​​എം​​​ഡി​​​കെ​​​യെ എ​​​ൻ​​​ഡി​​​എ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഡി​​​എം​​​ഡി​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രേ​​​മ​​​ല​​​ത വി​​​ജ​​​യ​​​കാ​​​ന്ത്, പാ​​​ർ​​​ട്ടി ട്ര​​​ഷ​​​റ​​​റും പ്രേ​​​മ​​​ല​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നു​​​മാ​​​യ എ​​​ൽ.​​​കെ. സു​​​ധീ​​​ഷ് എ​​​ന്നി​​​വ​​​രും മ​​​റ്റു പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും ഇ​​​ന്ന​​​ലെ ഡി​​​എം​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ണ്ണാ അ​​​റി​​​വാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

2006ലാ​​​ണ് ഡി​​​എം​​​ഡി​​​കെ സ്ഥാ​​​പി​​​ത​​​മാ​​​യ​​​ത്. ഡി​​​എം​​​കെ-​​​ഡി​​​എം​​​ഡി​​​കെ സ​​​ഖ്യം ഇ​​​തി​​​നു മു​​​ന്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. 2011ൽ ​​​ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​മാ​​​യി ഡി​​​എം​​​ഡി​​​കെ സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചു. 29 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി വി​​​ജ​​​യ​​​കാ​​​ന്ത് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യി.

ഡി​​​എം​​​കെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു കൂ​​​പ്പു​​​കു​​​ത്തി. 2016ൽ ​​​ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ, എം​​​ഡി​​​എം​​​കെ, വി​​​സി​​​കെ എ​​​ന്നി​​​വ​​​യു​​​മാ​​​യി ഡി​​​എം​​​ഡി​​​കെ സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ങ്കി​​​ലും കാ​​​ര്യ​​​മാ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​യി​​​ല്ല. 2021 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​ന്‍റെ അ​​​മ്മ മ​​​ക്ക​​​ൾ മു​​​ന്നേ​​​റ്റ ക​​​ഴ​​​ക​​​വു​​​മാ​​​യി ഡി​​​എം​​​ഡി​​​കെ സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി. 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു.

ഡി​​​എം​​​ഡി​​​കെ മു​​​ന്ന​​​ണി​​​യി​​​ലെ​​​ത്തി​​​യ​​​തി​​​നെ എം​​​ഡി​​​എം​​​കെ നേ​​​താ​​​വ് വൈ​​​കോ സ്വാ​​​ഗ​​​തം ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം, വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബി​​​ജെ​​​പി രം​​​ഗ​​​ത്തെ​​​ത്തി. ഡി​​​എം​​​കെ​​​യു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​രു​​​ന്ന​​​തി​​​നെ വി​​​ജ​​​യ​​​കാ​​​ന്തി​​​ന്‍റെ ആ​​​ത്മാ​​​വ് പൊ​​​റു​​​ക്കി​​​ല്ലെ​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം പ​​​റ​​​ഞ്ഞു.

Tags : DMDK DMK DMK alliance Tamil Nadu

Recent News

Corehub Up