x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻടിഎ പിരിച്ചുവിടാൻ സുപ്രീംകോടതിയിൽ ഡോക്‌ടർമാരുടെ ഹർജി


Published: May 17, 2026 12:43 AM IST | Updated: May 17, 2026 12:43 AM IST

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യ്ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) പി​​രി​​ച്ചു​​വി​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി.

പ​​രീ​​ക്ഷാ​​ന​​ട​​ത്തി​​പ്പി​​ന് കു​​റ്റ​​മ​​റ്റ പു​​തി​​യ സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്നും പ​​രീ​​ക്ഷാ​​സ​​ന്പ്ര​​ദാ​​യ​​ത്തി​​ൽ ഘ​​ട​​നാ​​പ​​ര​​മാ​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​മാ​​ണ് യു​​നൈ‌​​റ്റ​​ഡ് ഡോ​​ക്‌​​ടേ​​ഴ്സ് ഫ്ര​​ണ്ട് ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്.

നി​​ല​​വി​​ലു​​ള്ള എ​​ൻ​​ടി​​എ പി​​രി​​ച്ചു​​വി​​ട്ട് സു​​താ​​ര്യ​​ത​​വും വ്യ​​ക്ത​​വു​​മാ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളോ​​ടെ പു​​തി​​യൊ​​രു സം​​വി​​ധാ​​നം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​നു​​ച്ഛേ​​ദം 32 പ്ര​​കാ​​രം ഇ​​തി​​നാ​​യി പാ​​ർ​​ല​​മെ​​ന്‍റി​​ൽ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്താ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ടു നി​​ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്നും ഹ​​ർ​​ജി​​യി​​ലു​​ണ്ട്.

Tags : NTA Doctors Supreme Court petition

Recent News

Corehub Up