ചെന്നൈ: ചെന്നൈയില്‍നിന്ന് അബുദാബിയിലേക്കു സര്‍വീസ് നടത്താന്‍ തയാറെടുക്കുന്നതിനിടെ എത്തിഹാദ് എയര്‍വേയ്സ് വിമാനത്തിനു തീപിടിച്ചെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിമാനക്കമ്പനി.
ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് വിമാനത്തിന്റെ ഇടതുവശത്ത് തീപിടുത്തമുണ്ടായതായി വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് എയര്‍ലൈന്‍ പ്രസ്താവന നടത്തിയത്.
വിമാനത്തിനുണ്ടായത് സാങ്കേതിക പ്രശ്നമാണെന്നു വ്യക്തമാക്കിയ കമ്പനി തകരാര്‍ പരിഹരിച്ച ശേഷം വിമാനം പുറപ്പെടുമെന്നും അറിയിച്ചു.
Tags : Etihad Airways denies plane fire reports