x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി: ഖ​ത്ത​റും യു​എ​ഇ​യും ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശ​പാ​ത ഒ​ഴി​വാ​ക്കാ​ൻ എ​യ​ർ​ലൈ​നു​ക​ൾ​ക്ക് ഡി​ജി​സി​എ നി​ർ​ദേ​ശം


Published: March 20, 2026 02:29 PM IST | Updated: March 20, 2026 02:29 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശ​പാ​ത ഒ​ഴി​വാ​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​റ്റ്, ഒ​മാ​ൻ, ഇ​റാ​ൻ, ഇ​റാ​ഖ്, ജോ​ർ​ദാ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​സ്ര​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശ​പ​രി​ധി​യി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നോ അ​ല്ലെ​ങ്കി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നോ ആ​ണ് നി​ർ​ദേ​ശം. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും പോ​കു​ന്ന വി​മാ​ന​ങ്ങ​ളെ ഈ ​തീ​രു​മാ​നം കാ​ര്യ​മാ​യി ബാ​ധി​ക്കും.

വി​മാ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി. നി​ല​വി​ൽ ഈ ​മേ​ഖ​ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്ന് ഡി​ജി​സി​എ അ​റി​യി​ച്ചു. എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ തു​ട​ങ്ങി​യ പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ത​ങ്ങ​ളു​ടെ റൂ​ട്ടു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

 

Tags : DGCA Latest News Airplaanes

Recent News

Corehub Up