x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലി​ൽ നി​ന്ന് വാ​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു; നാ​ല് പേ​ർ ചി​കി​ത്സ​യി​ൽ

വെബ് ഡെസ്ക്
Published: August 19, 2026 10:54 AM IST | Updated: August 19, 2026 10:54 AM IST

പ്രതീകാത്മക ചിത്രം

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ഹോ​ട്ട​ലി​ൽ നി​ന്ന് വാ​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. കു​ടും​ബ​ത്തി​ലെ മ​റ്റ് നാ​ല് അം​ഗ​ങ്ങ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ശോ​ക്ഭാ​യ് ക​ൽ​സാ​രി​യ​യു​ടെ മ​ക​ൾ ആ​ര്യ​യാ​ണ് മ​രി​ച്ച​ത്.

ഷീ​ത​ൽ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്നാ​ണ് കു​ടും​ബം പ​നീ​ർ ക​റി ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​ൻ ത​ന്നെ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കാ​രി​ക​ൾ ഉ​ത്ത​ര​വി​ട്ടു.

ആ​ഗ​സ്റ്റ് 16-ന് ​പു​ല​ർ​ച്ചെ നാ​ലി​ന് അ​ശോ​ക്ഭാ​യ് ക​ൽ​സാ​രി​യ​യ്ക്കും മ​ക​ൾ​ക്കും ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. രാ​വി​ലെ ഒ​മ്പതി​ന് അ​ടു​ത്തു​ള്ള ക്ലി​നി​ക്കി​ൽ നി​ന്ന് ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി.

തു​ട​ർ​ന്ന് എ​ല്ലാ​വ​രെ​യും സൂ​റ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് 15 മി​നി​റ്റി​നു​ള്ളി​ൽ ആ​ര്യ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ശോ​ക്ഭാ​യ്, ഭാ​ര്യ, മ​റ്റ് ര​ണ്ട് പെ​ൺ​മ​ക്ക​ൾ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത് ആ​രോ​ഗ്യ മ​ന്ത്രി പ്ര​ഫു​ൽ പ​ൻ​ശേ​രി​യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. കൂ​ടാ​തെ ഹോ​ട്ട​ൽ ഉ​ട​ൻ സീ​ൽ ചെ​യ്യാ​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Die Hospitalized Hotel

Recent News

Corehub Up