പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: ഹരിയാനയിലെ സോണിപത് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ രണ്ട് എംബിബിഎസ് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കോളജിലെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമ്പസിൽ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
ഗൊഹാനയിലെ ഭഗത് ഫൂൽ സിംഗ് ഗവൺമെന്റ് വിമൻസ് മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. കാമ്പസിൽ സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടെന്നും ഡോക്ടർമാർക്കും വിദ്യാർഥികൾക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Tags : Deepika BreakingNews SexualAssault Rape