ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗോഗോയ്. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും സഖ്യം അധികാരത്തിലെത്തുകയെന്നും ഗോഗോയ് അവകാശപ്പെട്ടു.
"സംസ്ഥാനത്ത് കോൺഗ്രസ് സഖ്യത്തിന് അനുകൂലമായ സാഹചര്യമാണ്. കോൺഗ്രസ് ഇത്തവണ ഒറ്റയ്ക്ക് തന്നെ ഭൂരിപക്ഷം നേടും. മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.'-ഗോഗോയ് പറഞ്ഞു.
"ജനങ്ങളെ വഞ്ചിച്ച ഹിമന്ത സർക്കാരിനെതിരെ ജനരോക്ഷം ശക്തമാണ്. എല്ലാ മേലകളെയും തകർത്ത ബിജെപി സർക്കാർ മാറണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ബിജെപി തകർന്നടിയുമെന്നുറപ്പാണ്.'-ഗോഗോയ് കൂട്ടിച്ചേർത്തു.
Tags : assam congress president gaurav gogoi congress alliance assembly election