x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്ക് നിർദേശം


Published: May 12, 2026 01:56 AM IST | Updated: May 12, 2026 02:13 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു​​​ടനീ​​​ള​​​മു​​​ള്ള കോ​​​ട​​​തി​​​ക​​​ളി​​​ൽ കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ​​​ക്കു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​ര​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു​​​ത​​​ന്നെ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ​​​ക്കു ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ഒ​​​ത്തൊ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സ​​​മീ​​​പ​​​ന​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സോ​​​ഫ്റ്റ്‌​​​വേ​​​ർ അ​​​ധി​​​ഷ്ഠി​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ആ​​​ഴ്ച​​​യി​​​ലോ 14 ദി​​​വ​​​സ​​​ത്തി​​​ലോ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​ക​​​ൾ ലി​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മ​​​റ്റൊ​​​രു നി​​​ർ​​​ദേ​​​ശം. പു​​​തി​​​യ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​ക​​​ൾ ഒ​​​ന്നി​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലോ ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലോ ലി​​​സ്റ്റ് ചെ​​​യ്യ​​​ണം.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി കേ​​​സു​​​ക​​​ൾ വെ​​​റു​​​തെ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ശീ​​​ലം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബാ​​​ഹ്യ​​​മാ​​​യി സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ വ​​​യ്ക്ക​​​ണ​​​മെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Kerala High Courts directe bail expeditiously Supreme Court

Recent News

Corehub Up