x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​മ​ന്ത ബി​ശ്വ ശ​ർ​മ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച


Published: May 11, 2026 11:28 PM IST | Updated: May 11, 2026 11:28 PM IST

ഗു​വാ​ഹ​ത്തി: ആ​സാ​മി​ൽ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കും. രാ​വി​ലെ 11.40ന് ​ഗു​വാ​ഹ​ത്തി​യി​ലെ ഖ​ന​പ​ര​യി​ലു​ള്ള വെ​റ്റ​റി​ന​റി കോ​ള​ജ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 19 മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​തി​നാ​യി​രി​ക്കും പു​തി​യ സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു. ആ​സാ​മി​ന്‍റെ ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഭ​ര​ണം തു​ട​രും.

മ​ന്ത്രി​മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​യി​ട്ടി​ല്ല. കേ​ന്ദ്ര​മ​ന്ത്രി ജെ.​പി.ന​ദ്ദ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​കും ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​കു​ക​യു​ള്ളൂ​വെ​ന്നും ഹി​മ​ന്ത വ്യ​ക്ത​മാ​ക്കി.

Tags : oath Himanta Biswa Sarma assam bjp

Recent News

Corehub Up