x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ഞ്ചാ​വ് വേ​ണം! മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി; ഒ​ടു​വി​ൽ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി


Published: May 17, 2026 03:07 PM IST | Updated: May 17, 2026 03:07 PM IST

അ​മ​രാ​വ​തി: ക​യ്യി​ൽ ഒ​രു പാ​ക്ക​റ്റ് ക​ഞ്ചാ​വ് ത​ര​ണ​മെ​ന്ന വി​ചി​ത്ര ആ​വ​ശ്യ​വു​മാ​യി മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ് നാ​ട​കീ​യ​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഹ​നു​മ​ന്തു എ​ന്ന് പേ​രു​ള്ള യു​വാ​വാ​ണ് മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്.

ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി​യ യു​വാ​വ് ഉ​റ​ക്കെ നി​ല​വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ താ​ഴെ​യി​റ​ക്കാ​ൻ ദീ​ർ​ഘ​നേ​രം ശ്ര​മി​ച്ചെ​ങ്കി​ലും ക​ഞ്ചാ​വ് കി​ട്ടാ​തെ താ​ഴെ​യി​റ​ങ്ങി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​യി​രു​ന്നു യു​വാ​വ്.

ഒ​ടു​വി​ൽ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ന്ത്ര​പ​ര​മാ​യി സം​സാ​രി​ച്ച് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മോ ക​ടു​ത്ത ല​ഹ​രി​ബാ​ധ​യോ ഉ​ണ്ടോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി​യു​ള്ള യു​വാ​വി​ന്‍റെ പ്ര​ക​ട​നം കാ​ണാ​ൻ വ​ലി​യൊ​രു ജ​ന​ക്കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

Tags : ganja mobile tower Latest News

Recent News

Corehub Up