x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൽക്കത്ത-ഷാംഗ്ഹായ് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ


Published: March 30, 2026 12:50 PM IST | Updated: March 30, 2026 01:23 PM IST

ന്യുഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി, 2026 മാർച്ച് 29 മുതൽ കോൽക്കത്തയ്ക്കും ഷാംഗ്ഹായ്ക്കും ഇടയിൽ ഇൻഡിഗോ പ്രതിദിന നോൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബിസിനസ്, ടൂറിസം മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് എ32നിയോ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കോൽക്കത്ത–ഗ്വാങ്‌ഷൂ സർവീസുകൾ പുനരാരംഭിച്ചതിനും ഡൽഹിയിൽ നിന്നുള്ള സർവീസുകൾക്ക് പിന്നാലെയും ചൈനയിലേക്കുള്ള ഇൻഡിഗോയുടെ ഏറ്റവും പുതിയ വിപുലീകരണമാണിത്.

ഇതോടെ ചൈനയിലെ പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയിൽ 21 സർവീസുകൾ ഇൻഡിഗോ നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ജയ്പുർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കോൽക്കത്ത വഴി എളുപ്പത്തിൽ ഷാംഗ്ഹായ്‌ലേക്ക് എത്താം.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക ഇടപാടുകൾ എന്നിവയെ പിന്തുണയ്ക്കുകയാണ് പുതിയ റൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. ആഗോള സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ഷാംഗ്ഹായ്‌ ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Tags : IndiGo flights Kolkata Shanghai

Recent News

Corehub Up