x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെഎൻയു തൂത്തുവാരി ഇടതുസഖ്യം


Published: November 7, 2025 03:25 AM IST | Updated: November 7, 2025 03:25 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ജെ​​​എ​​​ൻ​​​യു) വി​​​ദ്യാ​​​ർ​​​ഥി യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​സ​​​ഖ്യ​​​ത്തി​​​ന് വ​​​ൻ വി​​​ജ​​​യം. സെ​​​ൻ​​​ട്ര​​​ൽ പാ​​​ന​​​ലി​​​ലേ​​​ക്കു​​​ള്ള നാ​​​ല് സീ​​​റ്റു​​​ക​​​ളി​​​ലും എ​​​ഐ​​​എ​​​സ്എ, എ​​​സ്എ​​​ഫ്ഐ, ഡി​​​എ​​​സ്എ​​​ഫ് എ​​​ന്നീ വി​​​ദ്യാ​​​ർ​​​ഥി​​​ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​ഖ്യം വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു.

ഇ​​​ട​​​തു​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ അ​​​ദിതി മി​​​ശ്ര പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഗോ​​​പി​​​ക ബാ​​​ബു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സു​​​നി​​​ൽ യാ​​​ദ​​​വും ഡാ​​​നി​​​ഷ് അ​​​ലി​​​യു​​​മാ​​​ണ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത്.ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി പി​​​ടി​​​ച്ചെ​​​ടു​​​ത്ത എ​​​ബി​​​വി​​​പി ഇ​​​ത്ത​​​വ​​​ണ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ർ​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ജെ​​​എ​​​ൻ​​​യു​​​വി​​​ലെ ഇ​​​ട​​​തു​​​കോ​​​ട്ട​​​യ്ക്ക് ഇ​​​ള​​​ക്ക​​​മി​​​ല്ലെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

Tags : JNU Left alliance Jawaharlal Nehru University

Recent News

Corehub Up