x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: അ​​​​​ന്വേ​​​​​ഷ​​​​​ണം എ​​​​​ൻ​​​​​ടി​​​​​എ​​​​​യ്ക്കു​​​​​ള്ളി​​​​​ലേ​​​​​ക്കും

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ൻ
Published: May 18, 2026 04:39 AM IST | Updated: May 18, 2026 04:39 AM IST

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: നീ​​​​​റ്റ് ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ സി​​​​​ബി​​​​​ഐ അ​​​​​ന്വേ​​​​​ഷ​​​​​ണം ദേ​​​​​ശീ​​​​​യ പ​​​​​രീ​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യി​​​​​ലെ (എ​​​​​ൻ​​​​​ടി​​​​​എ) ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രി​​​​​ലേ​​​​​ക്കും.

പ​​​​​രീ​​​​​ക്ഷാ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി എ​​​​​ൻ​​​​​ടി​​​​​എ നി​​​​​യ​​​​​മി​​​​​ച്ച വി​​​​​ദ​​​​​ഗ്ധ​​​​​യാ​​​​​യ ബോ​​​​​ട്ട​​​​​ണി അ​​​​​ധ്യാ​​​​​പി​​​​​ക മ​​​​​നീ​​​​​ഷ ഗു​​​​​രു​​​​​നാ​​​​​ഥ് മന്ധാ​​​​​രെ ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ എ​​​​​ൻ​​​​​ടി​​​​​എ സ​​​​​മി​​​​​തി​​​​​യി​​​​​ലേ​​​​​ക്കും അ​​​​​ന്വേ​​​​​ഷ​​​​​ണം നീ​​​​​ളു​​​​​ന്ന​​​​​ത്. ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ സ​​​​​മി​​​​​തി​​​​​യും എ​​​​​ൻ​​​​​ടി​​​​​എ​​​​​യി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്ന് സി​​​​​ബി​​​​​ഐ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു​​​​​വെ​​​​​ന്ന് ദേ​​​​​ശീ​​​​​യ​​​​​ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​റു​​​​​ക​​​​​ൾ അ​​​​​ങ്ങ​​​​​നെ​​​​​ത​​​​​ന്നെ ചോ​​​​​രു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം ‘ഗ​​​​​സ് പേ​​​​​പ്പ​​​​​റു​​​​​ക​​​​​ൾ’ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന കൈ​​​​​യെ​​​​​ഴു​​​​​ത്ത് രേ​​​​​ഖ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു വ​​​​​രു​​​​​ന്ന ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മു​​​​​ൻ​​​​​കൂ​​​​​ട്ടി ഊ​​​​​ഹി​​​​​ച്ച് ഉ​ണ്ടാ​ക്കി​യ​തെ​ന്ന​പോ​ലെ ത​​​​​ട്ടി​​​​​പ്പ് ന​​​​​ട​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ൾ.

ഏ​​​​​ക​​​​​ദേ​​​​​ശം 410 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ ഈ ‘ഗ​​​​​സ് പേ​​​​​പ്പ​​​​​റി​​​​​’ലെ 120 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ അ​​​​​തേ​​​​​പ​​​​​ടി പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ വ​​​​​ന്നി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് കേ​​​​​സ് ആ​​​​​ദ്യം അ​​​​​ന്വേ​​​​​ഷി​​​​​ച്ച രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ പ്ര​​​​​ത്യേ​​​​​ക പോ​​​​​ലീ​​​​​സ് സം​​​​​ഘം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ​​​​​ത്ത​​​​​ന്നെ ത​​​​​ട്ടി​​​​​പ്പി​​​​​ൽ പ​​​​​രീ​​​​​ക്ഷാ​​​​​ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​നു സ​​​​​ഹാ​​​​​യി​​​​​ച്ച​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന അ​​​​​ഭ്യൂ​​​​​ഹം ശ​​​​​ക്ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന സ​​​​​മി​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന കെ​​​​​മി​​​​​സ്ട്രി, ബോ​​​​​ട്ട​​​​​ണി വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ദ​​​​​ഗ്ധ​​​​​രാ​​​​​യ പി.​​​​​വി.​​​​​ കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി, മനീ​​​​​ഷ മ​​​​​ന്ധാ​​​​​രെ എ​​​​​ന്നി​​​​​വ​​​​​രെ കഴിഞ്ഞ​​​​​ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​റ​​​​​സ്റ്റ് ചെയ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ചോ​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ എ​​​​​ൻ​​​​​ടി​​​​​എ​​​​​യു​​​​​ടെ ഉ​​​​​ള്ളി​​​​​ലു​​​​​ള്ള​​​​​വ​​​​​രി​​​​​ലേ​​​​​ക്കും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മെ​​​​​ത്തു​​​​​ന്ന​​​​​ത്.

ത​​​ട്ടി​​​പ്പി​​​നു പി​​​ന്നി​​​ൽ വി​​​പു​​​ല​​​മാ​​​യ ശൃം​​​ഖ​​​ല

അ​​​​തേ​​​​സ​​​​മ​​​​യം, പ​​​​​രീ​​​​​ക്ഷാ​​​​ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന് നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രും വി​​​​​ത​​​​​ര​​​​​ണ​​​​​ക്കാ​​​​​രും അ​​​​​ട​​​​​ങ്ങു​​​​​ന്ന വി​​​​​പു​​​​​ല​​​​​മാ​​​​​യ ശൃം​​​​​ഖ​​​​​ല ത​​​​​ട്ടി​​​​​പ്പി​​​​​നു പി​​​​​ന്നി​​​​​ലു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ര്‍ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി നി​​​​​യോ​​​​​ഗി​​​​​ച്ച വി​​​​​ദ​​​​​ഗ്ധ​​​​​രാ​​​​​ണു ചോ​​​​​ദ്യാ​​​​​വ​​​​​ലി കൈ​​​​​വ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം പ​​​​​റ​​​​​യു​​​​​ന്നു.

വി​​​​​ദ​​​​​ഗ്ധ അ​​​​​ധ്യാ​​​​​പി​​​​​ക എ​​​​​ന്ന പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ലാ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ പൂ​​​​​ന​​​യി​​​ലെ പ്ര​​​​​ഫ​​​​​സ​​​​​ര്‍ മ​​​​​നീ​​​​​ഷ ഗു​​​​​രു​​​​​നാ​​​​​ഥ് മ​​​​​ന്ധാ​​​​​രെ​​​​​യെ ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ര്‍ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​ക്കായി എ​​​​​ന്‍‌​​​​​ടി​​​എ നി​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്. പ​​​​​ദ​​​​​വി ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്ത ഇ​​​​​വ​​​​​ര്‍ ബ​​​​​യോ​​​​​ള​​​​​ജി, ബോ​​​​​ട്ട​​​​​ണി ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു. കെ​​​​​മി​​​​​സ്ട്രി ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ര്‍ കൈ​​​​​വ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പി.​​​​​വി. കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി എ​​​​​ന്ന അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നും ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ര്‍ ത​​​​​യാ​​​റാ​​​​​ക്കു​​​​​ന്ന വി​​​​​ദ​​​​​ഗ്ധ​​​​​സം​​​​​ഘ​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

മ​​​​​നി​​​​​ഷ മ​​​​​ന്ധാ​​​​​രെ​​​​​യും അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ മ​​​​​നീ​​​​​ഷ് വാ​​​​​ഗ്‌​​​​​മ​​​​​റെ​​​​​യും ഒ​​​​​രേ ഹൗ​​​​​സിം​​​​​ഗ് സൊ​​​​​സൈ​​​​​റ്റി​​​​​യി​​​​​ലാ​​​​​ണു താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​രു​​​​​വ​​​​​രും പ​​​​​ല​​​​​പ്പോ​​​​​ഴും കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്താ​​​​​റു​​​​​ണ്ടെ​​​​​ന്ന മൊ​​​​​ഴി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​പ്രി​​​​​ലി​​​​​ൽ മ​​​​​നീ​​​​​ഷ മ​​​​​ന്ധാ​​​​​രെ സ്വ​​​​​ന്തം താ​​​​​മ​​​​​സ​​​​​സ്ഥ​​​​​ല​​​​​ത്തു നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തു​​​​​ന്ന വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്ക് പ്ര​​​​​ത്യേ​​​​​ക ട്യൂ​​​​​ഷ​​​​​ന്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. മ​​​​​നീ​​​​​ഷ് വാ​​​​​ഗ്‌​​​മ​​​​​റെ​​​​​യാ​​​​​ണ് ഇ​​​​​തി​​​​​നാ​​​​​യി വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളെ എ​​​​​ത്തി​​​​​ച്ചു​​​​​ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. വ​​​​​ലി​​​​​യ തു​​​​​ക പ്ര​​​​​തി​​​​​ഫ​​​​​ലം വാ​​​​​ങ്ങി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്ലാ​​​​​സ്. ഇ​​​​​തി​​​​​ലാ​​​​​ണു ബോ​​​​​ട്ട​​​​​ണി, സു​​​​​വോ​​​​​ള​​​​​ജി വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ള്‍ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്കു പ​​​​​റ​​​​​ഞ്ഞു​​​​​ന​​​​​ല്‍കി​​​​​യ​​​​​ത്. ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ര്‍ പ്രി​​​​​ന്‍റ് ചെ​​​​​യ്തു ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​ത് ബു​​​​​ദ്ധി​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം ക​​​​​രു​​​​​തു​​​​​ന്നു.

ഈ ​​​​​സം​​​​​ഘ​​​​​ത്തിലെ മ​​​​​റ്റൊ​​​​​രു പ്ര​​​​​ധാ​​​​​ന ​​​​​ക​​​​​ണ്ണി​​​​​യാ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ആ​​​​​യു​​​​​ര്‍വേ​​​​​ദ ഡോ​​​​​ക്‌​​​ട​​​​​ര്‍ ധ​​​​​ന​​​​​ഞ്ജ​​​യ് ലോ​​​​​ക​​​​​ഹ​​​​​ണ്ടെ. പൂ​​​​​ന​​​​​യി​​​​​ലെ വി​​​​​വി​​​​​ധ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ചോ​​​​​ദ്യാ​​​​​വ​​​​​ലി എ​​​​​ത്തി​​​​​ച്ച​​​​​ത് ഇ​​​​​യാ​​​​​ളാ​​​​​ണെ​​​​​ന്നാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണം:​​​​​ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: നീ​​​​​റ്റ് ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മേ​​​​​റ്റെ​​​​​ടു​​​​​ത്ത് കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ൻ രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന് ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി.

2024ലും ​​​​​സ​​​​​മാ​​​​​ന​​​​​മാ​​​​​യ ചോ​​​​​ർ​​​​​ച്ച ന​​​​​ട​​​​​ന്നു​​​​​വെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​നെ എ​​​​​ന്തു​​​​​കൊ​​​​​ണ്ട് സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് നീ​​​​​ക്കംചെ​​​​​യ്യു​​​​​ന്നി​​​​​ല്ലെ​​​​​ന്നു ചോ​​​​​ദി​​​​​ച്ച രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി, രാ​​​​​ജ്യം ചോ​​​​​ദി​​​​​ക്കു​​​​​ന്ന ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യ​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ഈ ​​​​​ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് നി​​​​​ശ​​​​​ബ്‌​​​​​ദ​​​​​നാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും രാ​​​​​ഹു​​​​​ൽ ചോ​​​​​ദി​​​​​ച്ചു.

Tags : NEET question paper leak

Recent News

Corehub Up