x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​മി​ഷ പ്രി​യ കേ​സ്: ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു


Published: March 24, 2026 02:02 PM IST | Updated: March 24, 2026 02:02 PM IST

ന്യൂ​ഡ​ൽ​ഹി: യ​മ​നി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു. നി​ല​വി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഹ​ർ​ജി​ക്കാ​ർ​ക്ക് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 

കൊ​ല്ല​പ്പെ​ട്ട യ​മ​ൻ പൗ​ര​ന്‍റെ കു​ടും​ബ​വു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി പു​തി​യൊ​രു മ​ധ്യ​സ്ഥ​ൻ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ച​ർ​ച്ച​ക​ൾ ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ച​ർ​ച്ച​ക​ൾ ന​ട​ന്നു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ​ജി​യി​ൽ ഇ​പ്പോ​ൾ ഉ​ട​ന​ടി ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്കി​ട്ട​ര​മ​ണി, കേ​സി​ൽ പു​തി​യൊ​രു മ​ധ്യ​സ്ഥ​ൻ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു. 2025 ജൂ​ലൈ 16-ന് ​നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ർ​ന്ന് ഇ​ത് മാ​റ്റി​വെ​ച്ചി​രു​ന്നു.

 

Tags : Nimisha Priya Supreme Court Latest News

Recent News

Corehub Up