x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങി​യ വി​മാ​ന​ത്തി​ൽ​നി​ന്ന് പു​ക; യാ​ത്ര​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി


Published: May 26, 2026 10:08 PM IST | Updated: May 26, 2026 10:08 PM IST

ബെം​ഗ​ളൂ​രു: വി​മാ​ന​ത്തി​ൽ​നി​ന്ന് പു​ക ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. ബെം​ഗ​ളൂ​രു കെം​ബ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങി​യ ഇ​ൻ​ഡി​ഗോ 6ഇ 6017 ​വി​മാ​ന​ത്തി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട​വ​രെ ഉ​ട​ൻ​ത​ന്നെ വി​വ​രം അ​റി​യി​ച്ചെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. പു​ക ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ക​യ​റ്റി​വി​ടു​മെ​ന്നും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റും യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​യ​താ​യും ക​മ്പ​നി അ​റി​യി​ച്ചു.

Tags : smoke Plane flight runway passengers evacuated

Recent News

Corehub Up