x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമാധാനത്തിനായി നിലകൊള്ളുന്നു; സംയുക്ത പ്രസ്താവനയിൽ ഇന്ത്യയും ദക്ഷിണ കൊറിയയും


Published: April 21, 2026 02:23 AM IST | Updated: April 21, 2026 02:23 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യും ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി നി​​​ല​​​കൊ​​​ള്ളു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജെ​​​ മ്യും​​​ഗു​​​മാ​​​യി ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഉ​​​ന്ന​​​ത​​​ത​​​ല ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​ല​​​വി​​​ൽ 2700 കോ​​​ടി ഡോ​​​ള​​​റി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രം 2030ഓ​​​ടെ 5000 കോ​​​ടി ഡോ​​​ള​​​റി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​ൻ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​തി​​​നാ​​​യി ഇ​​​ന്ത്യ- ദ​​​ക്ഷി​​​ണ കൊ​​​റി​​​യ ഫി​​​നാ​​​ൻ​​​ഷ​​​ൽ ഫോ​​​റം, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി എ​​​ന്നീ പു​​​തി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്ക് രൂ​​​പംന​​​ൽ​​​കി.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല എ​​​ന്നി​​​വ​​​യി​​​ലെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​ക്ക​​​ണോ​​​മി​​​ക് സെ​​​ക്യൂ​​​രി​​​റ്റി ഡ​​​യ​​​ലോ​​​ഗ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു.

കൊ​​​റി​​​യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക്, പ്ര​​​ത്യേ​​​കി​​​ച്ച് ചെ​​​റു​​​കി​​​ട-​​​ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​ത് എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക കൊ​​​റി​​​യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ടൗ​​​ണ്‍ഷി​​​പ്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​ർ അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​തു​​​ക്കു​​​മെ​​​ന്നും സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മോ​​​ദി അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സോ​​​ളാ​​​ർ അ​​​ല​​​യ​​​ൻ​​​സ്, ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് ഓ​​​ഷ്യ​​​ൻ ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ ചേ​​​രാ​​​നു​​​ള്ള ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വാ​​​ഗ​​​തം ചെ​​​യ്തു.

2047ഓ​​​ടെ വി​​​ക​​​സി​​​ത ഇ​​​ന്ത്യ​​​യെ​​​ന്ന ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ദ​​​ക്ഷി​​​ണ കൊ​​​റി​​​യ പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​യാ​​​ണെ​​​ന്നും മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Standing for peace India South Korea joint statement

Recent News

Corehub Up