x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി


Published: May 22, 2026 12:30 AM IST | Updated: May 22, 2026 12:30 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ കോ​ക്പി​റ്റി​ൽ ഫ​യ​ർ ഇ​ന്‍റി​ക്കേ​ഷ​ൻ ല​ഭി​ച്ച​താ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് കാ​ര​ണ​മാ​യ​ത്.

എ​ന്നാ​ൽ എ​ഞ്ചി​നി​ൽ‌ തീ​പി​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല. തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ 160ൽ ​അ​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

Tags : Air India flight delhi emergency landing

Recent News

Corehub Up