ന്യൂഡൽഹി: നാല് ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങി കെ. സുധാകരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണ്ട എന്ന ഹൈക്കമാൻഡ് തീരുമാനത്തിന് ഒടുവിൽ സുധാകരൻ വഴങ്ങുകയായിരുന്നു.
പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കുകയുള്ളുവെന്ന് സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലും സുധാകരന് സീറ്റില്ലെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്നും പാർട്ടി എത്രയോ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നിഷേധിച്ചുവെന്ന് കരുതി പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടില്ലല്ലോ. പാർട്ടിയിൽ തുടരുമെന്നും താൻ എവിടെ പോകാനാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Tags : K. Sudhakaran Congress election