x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നു വർ‌ഷം; ജീവനൊടുക്കിയ സേനാംഗങ്ങൾ 438


Published: December 17, 2025 02:26 AM IST | Updated: December 17, 2025 02:26 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കേ​​​ന്ദ്ര സാ​​​യു​​​ധ പോ​​​ലീ​​​സ് സേ​​​ന (സി​​​എ​​​പി​​​എ​​​ഫ്) ആ​​​സാം റൈ​​​ഫി​​​ൾ‌​​​സ്, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാസേ​​​ന (എ​​​ൻ​​​എ​​​സ്ജി) എ​​​ന്നി​​​വ​​​യി​​​ലെ 438 സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​റി​​​യി​​​ച്ചു. ഉ​​​റ്റ​​​ബ​​​ന്ധു​​​ക്ക​​​ളെ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴ് സം​​​ഭ​​​വ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​ സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ് റാ​​​യി പ​​റ​​ഞ്ഞു.

2023ൽ 157 ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യെ​​​ങ്കി​​​ൽ 2025ൽ ​​​അ​​​ത് 133 ആ​​​യി കു​​​റ​​​ഞ്ഞു​​​വെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ഉ​​​റ്റ​​​വ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വം 2023 ൽ ​​​ര​​​ണ്ടു​​​ത​​​വ​​​ണ​​​യു​​​ണ്ടാ​​​യെ​​​ങ്കി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​രു സം​​​ഭ​​​വം മാ​​​ത്ര​​​മാ​​​ണ്. 2025 ലാ​​​ക​​​ട്ടെ ഇ​​​തു​​​വ​​​രെ നാ​​​ല് സം​​​ഭ​​​വ​​​ങ്ങ​​​ളുണ്ടായി.

സേ​​​ന​​​ക​​​ളു​​​ടെ ത​​​രം​​​തി​​​രി​​​ച്ചു​​​പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ കേ​​​ന്ദ്ര റി​​​സ​​​ർ​​​വ് പോ​​​ലീ​​​സി​​​ലെ 159 അം​​​ഗ​​​ങ്ങ​​​ളാ​​​ണ് മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. ബി​​​എ​​​സ്എ​​​ഫ് (120) സി​​​ഐ​​​എ​​​സ്എ​​​ഫ് (60) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റ് സേ​​​ന​​​ക​​​ളു​​​ടെ ക​​​ണ​​​ക്ക്.

2014 മു​​​ത​​​ൽ 2025 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ത്ത് കേ​​​ന്ദ്ര സാ​​​യു​​​ധ​​​പോ​​​ലീ​​​സ്, ആ​​​സാം റൈ​​​ഫി​​​ൾ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്ന് 23,360 സൈ​​​നി​​​ക​​​ർ രാ​​​ജി​​​വ​​​ച്ചു.

Tags : Three years suicide servicemen committed suicide Nityanand Rai

Recent News

Corehub Up