ന്യൂഡൽഹി: വിവാദമായ നാല് തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളി യൂണിയനുകൾ ഇന്ന് കരിദിനമായി ആചരിക്കും.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയാണു കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിലാക്കാനുള്ള നിയമങ്ങൾ നാളെ വിജ്ഞാപനം ചെയ്യാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതിനാലാണ് ഇന്നു തൊഴിലാളി യൂണിയനുകൾ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.
Tags : labor codes black day