x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻഡിഎയുമായി സഖ്യത്തിനില്ലെന്ന് ടിവികെ


Published: March 14, 2026 11:50 PM IST | Updated: March 14, 2026 11:50 PM IST

ചെ​​​​​ന്നൈ: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ​​​​​ടി​​​​​വാ​​​​​തി​​​​​ക്ക​​​​​ൽ എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കേ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ഖ്യ​​​​​ത്തി​​​​​ലേ​​​​​ക്കി​​​​​ല്ലെ​​​​​ന്ന് ന​​​​​ട​​​​​ൻ വി​​​​​ജ​​​​​യ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ടി​​​​​വി​​​​​കെ. എ​​​​​ഐ​​​​​എ​​​​​ഡി​​​​​എം​​​​​കെ ന​​​​​യി​​​​​ക്കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​മാ​​​​​യി സ​​​​​ഖ്യം സം​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ ഊ​​​​​ഹാ​​​​​പോ​​​​​ഹ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നും ടി​​​​​വി​​​​​കെ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ ശ​​​​​നി​​​​​യാ​​​​​ഴ്ച പ​​​​​റ​​​​​ഞ്ഞു.

എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​മാ​​​​​യി സ​​​​​ഖ്യ​​​​​ത്തി​​​​​നി​​​​​ല്ല. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്ര​​​​​വു​​​​​മാ​​​​​യി ടി​​​​​വി​​​​​കെ​​​​​യ്ക്ക് യോ​​​​​ജി​​​​​ച്ച് പോ​​​​​കാ​​​​​നാ​​​​​വി​​​​​ല്ല. കിംവ​​​​​ദ​​​​​ന്തി​​​​​ക​​​​​ൾ വി​​​​​ശ്വ​​​​​സി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നും പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗീ​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​നം മാ​​​​​ത്ര​​​​​മേ അ​​​​​ണി​​​​​ക​​​​​ൾ പാ​​​​​ലി​​​​​ക്കാ​​​​​വൂ എ​​​​​ന്നും ടി​​​​​വി​​​​​കെ ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി സി​​​​​ടി​​​​​ആ​​​​​ർ നി​​​​​ർ​​​​​മ​​​​​ൽ കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ടി​​​​​വി​​​​​കെ​​​​​യു​​​​​ടെ ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗം ചേ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ൽ സ​​​​​ഖ്യ​​​​​മാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ച്ചാ​​​​​ൽ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ വി​​​​​ജ​​​​​യ​​​​​സാ​​​​​ധ്യ​​​​​ത കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ ടി​​​​​വി​​​​​കെ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി എ​​​​​ൻ ആ​​​​​ന​​​​​ന്ദി​​​​​നെ അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യി പാ​​​​​ർ​​​​​ട്ടി​​​​​ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ സ​​​​മ്മ​​​​തി​​​​ച്ചു. എ​​​​​ന്നാ​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഈ ​​​​നി​​​​ർ​​​​ദേ​​​​ശം ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യു​​​​​ക​​​​​യാ​​​​​ണ് ടി​​​​​വി​​​​​കെ നേ​​​​​തൃ​​​​​ത്വം.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ടി​​​​​വി​​​​​കെ​​​​​യു​​​​​മാ​​​​​യി സ​​​​​ഖ്യ​​​​​ത്തി​​​​​നു​​​​​ണ്ടോ​​​​​യെ​​​​​ന്ന് ചോ​​​​​ദ്യ​​​​​ത്തി​​​​​ന് ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ നൈ​​​​​നാ​​​​​ർ നാ​​​​​ഗേ​​​​​ന്ദ്ര​​​​​ൻ മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യി​​​​​ല്ല. സം​​​​​ഖ്യം സം​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ല​​​​​ല്ല, ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ചാ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​ക്ക് ആ​​​​​ശ​​​​​ങ്ക​​​​​യെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള ചോ​​​​​ദ്യ​​​​​ത്തി​​​​​ന് അ​​​​​ദ്ദേ​​​​​ഹം ന​​​​​ൽ​​​​​കി​​​​​യ മ​​​​​റു​​​​​പ​​​​​ടി. സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​നം ത​​​​​ക​​​​​ർ​​​​​ന്നെ​​​​​ന്നും സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

Tags : TVK NDA Actor Vijay

Recent News

Corehub Up