കോല്‍ക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടന്നേക്കാമെന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. 5.23 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ വോട്ടവകാശം നേടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 18നും 19നും ഇടയിൽ പ്രായമുള്ള ഇവർക്കൊപ്പം നൂറുകടന്ന ആറായിരം വോട്ടർമാരും ഉണ്ട്.
സംസ്ഥാനത്തെ 1.31 കോടി വോട്ടർമാരുടെ ശരാശരി പ്രായം 20 നും 30 നും ഇടയിലാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് രാഷ്ട്രീയപാർട്ടി നേതാക്കളുമായി കൂടിയാലോചനകൾ നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
Tags : West Bengal election vote April