ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി ഉയർത്തുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികളും ഇന്ത്യക്കാരെ ബാധിക്കുന്ന സുരക്ഷാ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും പ്രധാനമന്ത്രി വിലയിരുത്തും. യുദ്ധം മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവ് ആഭ്യന്തര വിപണിയെ എങ്ങനെ ബാധിക്കുമെന്നത് യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും.
സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സഹകരണവും പ്രധാനമന്ത്രി തേടും.
Tags : Narendra Modi Iran Israel Conflict Middle East War Chief Ministers Meeting India Security Fuel Price Hike Global Crisis Indian News