ഹൈദരാബാദ്: തെലുങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. സോലെം നാഗേശ്വര റാവു എന്ന യുവാവാണ് അറസ്റ്റിലായത്.
മനുഗുരുനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സോലെമിനെ പോലീസ് തടഞ്ഞു നിർത്തിയത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ താക്കീത് നൽകി വീട്ടിലേക്ക് മടക്കി അയച്ചു.
എന്നാൽ വീട്ടിലേക്ക് പോയ സോലെം അൽപ്പസമയത്തിന് ശേഷം വടിവാളുമായി തിരികെ എത്തുകയായിരുന്നു. ഇയാൾ പോലീസ് ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Tags : arrest attack police vehicle