കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം അതിവിപുലമായി ആഘോഷിച്ചു
Wednesday, May 7, 2025 6:53 AM IST
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 17 മതു രക്തദാന ക്യാമ്പ്, വനിതാവിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ ജുർദാബിൽ വനിതാ തൊഴിലാളികളോടൊപ്പവും , ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പവും വിവിധ പരിപാടികളോടെ അതിവിപുലമായി രീതിയിൽ ആഘോഷിച്ചു.

മേയ് ഒന്നിന് രാവിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 17 മതു രക്തദാന ക്യാമ്പിൽ 60ൽ പരം പ്രവാസികൾ രക്തദാനം നടത്തി. ക്യാമ്പ് ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഉദ്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ കൺവീനർ വിഎം പ്രമോദ് സ്വാഗതവും കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി, കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ബ്ലഡ് ഡൊണേഷൻ കൺവീനർ നവാസ് കരുനാഗപ്പള്ളി നന്ദി അറിയിച്ചു. കെ. പി. എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ ജോർദാബിൽ നൂറിലധികം വനിതാ തൊഴിലാളികൾ മാത്രമുള്ള ക്യാമ്പിൽ ലോക തൊഴിലാളി ദിനം ആഘോഷിച്ചു ഭക്ഷണവിതരണം നടത്തി.
കെ പി എ സെക്രട്ടറി അനിൽകുമാർ ഉത്ഘാടനം നിർ വഹിച്ച ചടങ്ങിൽ പ്രവാസശ്രീ കോഡിനേറ്റർ കിഷോർ കുമാർ, രഞ്ജിത്ത് ആർ പിള്ളൈ, പ്രവാസശ്രീ യൂണിറ്റ് ഹെഡുകൾ ആയ പ്രദീപ അനിൽ , ശാമില ഇസ്മായിൽ, സുമി ഷമീർ , ഷാനി നിസാർ, കാജൽ നവീൻ. എന്നിവർ ആശംസ അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പം നടന്ന മേയ് ദിന പരിപാടി കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷ വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി എം , ലിനീഷ് പി ആചാരി ഏരിയ കോഡിനേറ്റർ പ്രദീപ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും , ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് തൊഴിലാളികൾക്ക് മധുര വിതരണം നടത്തി.