മാ​വേ​ലി​ക്ക​ര: സ​ജ​യ് ഭ​വ​നി​ൽ പൊ​ന്ന​മ്മ സ​ദാ​ന​ന്ദ​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നും വി​ര​മി​ച്ച പൊ​ന്ന​മ്മ റി​ട്ട​. ആ​ർ​മി ആ​ഫീ​സ​ർ സ​ദാ​ന​ന്ദ​ന്‍റെ ഭാ​ര്യ​യും ലൗ​ലി (കാ​ന​ഡ) സ​ഞ്ജ​യ് (ന്യൂ​സ്‌​ല​ൻ​ഡ്) എ​ന്നി​വ​രു​ടെ മാ​താ​വും ആ​ണ്.

ജ​യ​ശ​ങ്ക​ർ പി​ള്ള (കാ​ന​ഡ), ഷി​ജി​ത എ​ന്നി​വ​ർ മ​രു​മ​ക്ക​ൾ ആ​ണ്. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മാ​വേ​ലി​ക്ക​ര​യി​ലെ വീ​ട്ടുവ​ള​പ്പി​ൽ ന​ട​ത്തി.