ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ ദുക്റാനയും ഇടവക പെരുന്നാളും
Friday, July 4, 2025 12:21 PM IST
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാനയും ഇടവക പെരുന്നാളും ഈ മാസം 4, 5, 6 തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടുന്നു. എല്ലാ ദിവസവും സന്ധ്യാ നമസ്കാരവും വചന ശുശ്രൂഷയും ഉണ്ടായിരിക്കും.
റവ.ഫാ. തോമസ് മാത്യു, റവ.ഫാ. എബി ചാക്കോ, റവ.ഫാ. ജോയ്സ് പാപ്പൻ, റവ.ഫാ. ഷിന്റോ വർഗീസ് എന്നീ വൈദീക ശ്രേഷ്ഠർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ജൂലൈ രണ്ടിന് വൈകുന്നേരം 6.30ന് റവ. ഫാ. ജോൺസൻ വർഗീസ് വിശുദ്ധ കുർബാന അർപ്പിച്ചു.
നാലിന് വൈകുന്നേരം ആറിന് സന്ധ്യ നമസ്ക്കാരവും കൺവൻഷൻ പ്രസംഗവും ഉണ്ടായിരിക്കും. അഞ്ചിന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവ നടത്തപ്പെടും.
ആറിന് രാവിലെ എട്ടിന് പ്രഭാത നമസ്കാരവും കുർബാനയും തുടർന്ന് മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (പ്രഫസർ, സെന്റ് വ്ലാദിമിർ സെമിനാരി, ന്യൂയോർക്ക്) മുഖ്യ കാർമികത്വം വഹിക്കും. വികാരി റവ.ഫാ. ജോർജ് ഡേവിഡ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകളിൽ പങ്കുകൊള്ളുവാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ജോർജ് ഡേവിഡ്, ട്രസ്റ്റി ലിജു മാത്യു, സെക്രട്ടറി ടോണി തോമസ്, പെരുന്നാൾ കമ്മിറ്റിക്കുവേണ്ടി ജോൺസൻ ജോർജ്, പ്രീത ആൻഡ്രൂസ് എന്നിവർ അറിയിച്ചു.
ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ജോർജ് ഡേവിഡ് (വികാരി) - 586 746 4869, ലിജു മാത്യു (ട്രസ്റ്റി) - 312 678 9389, ടോണി തോമസ് (സെക്രട്ടറി) - 224 261 9546.