ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് വാർഷികയോഗവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
ശങ്കരൻകുട്ടി ഹൂസ്റ്റൺ
Friday, July 4, 2025 2:53 PM IST
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് സ്റ്റാഫോർഡ് (ടെക്സസിൽ) മൂന്നാം വാർഷിക യോഗവും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തലും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു.
ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ബിൽ സിംപ്സൺ, മുൻ ഡിസ്ട്രിക്റ്റ് ഗവർണർ പോൾ മൂർ, ലയൺ എമി നിസ്നിസാൻ എന്നിവർ എല്ലാ പുതിയ അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ കീഴിൽ 50 സജീവ അംഗങ്ങളുള്ള ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ചാർട്ടേഡ് ആണ്.

വികലാംഗർക്ക് റാമ്പ് നിർമാണം, കണ്ണടകൾ ശേഖരിച്ച് ആവശ്യക്കാർക്ക് പുനർവിതരണം ചെയ്യുക, ഹൂസ്റ്റൺ ഫുഡ് ബാങ്ക് പോലുള്ള പ്രാദേശിക ചാരിറ്റി സംരംഭങ്ങളിൽ സന്നദ്ധസേവനം നടത്തുക തുടങ്ങിയ ചാരിറ്റി പരിപാടികൾ ക്ലബ് അംഗങ്ങൾ സജീവമായി നടത്തുന്നു.
ലയൺസ് ഫ്ലാഗ് ചടങ്ങോടെ ആരംഭിച്ച പരിപാടി വിനോദ പരിപാടികളോടെ അവസാനിച്ചു. പരിപാടിയിൽ, 501 സി(3) ചാരിറ്റി സംഘടനയായ ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ഫൗണ്ടേഷൻ ഭാവി പദ്ധതികൾക്കായി ഫണ്ട് ശേഖരണം ആരംഭിച്ചു.
2025-26ലെ ഭാരവാഹികളെ (പ്രസിഡന്റ് ജോർജ് വർക്കി, വൈസ് പ്രസിഡന്റ് ബോസ് കുര്യൻ, സെക്രട്ടറി റോബിൻ ജോയ്, ജോയിന്റ് സെക്രട്ടറി ഷിജു കുര്യൻ, ട്രഷറർ ബാബു ചാക്കോ) എന്നിവരെ നിയമിച്ചു.
ഇമെയിൽ [email protected].