ഷി​ക്കാ​ഗോ: റി​വ​ർ നോ​ർ​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു ലോ​ഞ്ചി​ന് പു​റ​ത്ത് രാ​ത്രി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി 11ന് ​വെ​സ്റ്റ് ഷി​ക്കാ​ഗോ അ​വ​ന്യൂ​വി​ലെ 300 ബ്ലോ​ക്കി​ലു​ള്ള ആ​ർ​ട്ടി​സ് റ​സ്റ്റ​റ​ന്‍റ് ആ​ൻ​ഡ് ലോ​ഞ്ചി​ന് പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. റാ​പ്പ​ർ മെ​ല്ലോ ബ​ക്സി​ന്‍റെ ആ​ൽ​ബം റി​ലീ​സ് പാ​ർ​ട്ടി​ക്ക് ശേ​ഷം ഒ​രു വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ഒ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി ആ​ളു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​ന് ശേ​ഷം അ​ക്ര​മി ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​യേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും 20നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.


പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ 24 വ​യ​സു​കാ​ര​ൻ ത​ല​യി​ൽ വെ​ടി​യേ​റ്റ 25 വ​യ​സു​കാ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.