ദേശീയ ജനസംഖ്യാ കണക്കെടുപ്പിനു 5,00,000 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു
Monday, January 13, 2020 9:53 PM IST
വാഷിംഗ്ടൻ ഡിസി ∙ അമേരിക്കയിൽ 2020 ൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിന് യുഎസ് സെൻസസ് ബ്യൂറോ ദേശീയാടിസ്ഥാനത്തിൽ 500,000 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

അമേരിക്കയിൽ ഓരോ പത്തുവർഷം കൂടുമ്പോഴും ഭരണ ഘടനയ്ക്കനുസൃതമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് ജനസംഖ്യാനുപാതം കണക്കാക്കി ഫെഡറൽ ഫണ്ട് വീതം വയ്ക്കുന്നതിനാണ്. സംസ്ഥാനങ്ങളിലെ ഹെൽത്ത് ക്ലിനിക്സ്, സ്കൂളുകൾ, റോഡുകൾ, അത്യാവശ്യ സർവീസുകൾ എന്നിവക്ക് ബില്യൺ കണക്കിന് ഡോളറാണ് ഫെഡറൽ ഗവൺമെന്‍റ് സംസ്ഥാനങ്ങൾ അനുവദിക്കുന്നത്.

2020 മാർച്ചിൽ ആരംഭിക്കുന്ന കണക്കെടുപ്പിന് അമേരിക്കയിലെ ഓരോ വീട്ടിലും ഓൺലൈൻ, ഫോൺ, മെയ്ൽ സർവീസുകൾ വഴി ആവശ്യമായ നിർദേശങ്ങൾ ലഭിക്കുന്നതാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, വിമുക്തഭടന്മാർ, പെൻഷൻ പറ്റിയവർ, സേനാംഗങ്ങളുടെ ഭാര്യമാർ എന്നിവരെയാണ് ഈ തസ്തികയി ലേക്ക് പരിഗണിക്കുകയെന്ന് സെൻസസ് ബ്യൂറോ അസോസിയേറ്റ് ഡയറക്ടർ തിമോത്തി ഓൾസൺ പറഞ്ഞു.

സ്പാനിഷ് ഭാഷ അറിയുന്നതു സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വീടുവീടാനന്തരം കയറിയിറങ്ങി ചെയ്യുന്ന പ്രവർത്തികൾക്ക് നല്ല ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നും ഓൾസൻ പറഞ്ഞു.

താൽപര്യമുള്ളവർക്ക് 2020 elmsus.gov/jobs എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാവുന്നതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ