x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ടി​യി​ൽ എ.​ജെ. ജോ​സ് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് സ​ന്തോ​ഷ് ഏ​ബ്ര​ഹാ​മി​നെ ആ​ദ​രി​ച്ചു

അ​ല​ൻ ചെ​ന്നി​ത്ത​ല
Published: November 14, 2025 10:47 AM IST | Updated: November 14, 2025 10:47 AM IST

ഫി​ല​ഡ​ൽ​ഫി​യ: ത​ടി​യി​ൽ എ.​ജെ. ജോ​സ് മെ​മ്മോ​റി​യ​ൽ സ്മാ​ര​ക ട്ര​സ്റ്റ് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് നോ​ർ​ത്ത് അ​മേ​രി​ക്ക ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും മാ​ർ​ത്തോ​മ്മാ സ​ഭാ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ സ​ന്തോ​ഷ് ഏ​ബ്ര​ഹാ​മി​നെ ആ​ദ​രി​ച്ചു.

ഒ​പ്പം അ​ധ്യാ​പ​ന​രം​ഗ​ത്ത് 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കു​മ്പ​ള​ന്താ​നം കെ​വി​എം എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി വി. ​മാ​ത്യു​വും ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. ത​ടി​യി​ൽ എ.​ജെ. ജോ​സ് നാ​ലാം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഈ ​ആ​ദ​ര​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ന​ൽ​കി.

 

K-Rail Survey

ബ​സേ​ലി​യോ​സ് മാ​ർ ജോ​സ​ഫ് കാ​തോ​ലി​ക്കാ ബാ​വ, ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ സാ​മു​വേ​ൽ തി​യോ​ഫി​ലോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത, സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കു​ര്യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യ​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ്പ് തോ​മ​സ് ശാ​മു​വേ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, രാ​ജു ഏ​ബ്ര​ഹാം, പ​ഴ​കു​ളം മ​ധു, വി.​എ. സൂ​ര​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ത​ടി​യി​ൽ എ.​ജെ. ജോ​സ് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ​യും ബാം​ഗ്ലൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ന്‍റെ​യും ചെ​യ​ർ​മാ​ൻ സു​നീ​ഷ് ജോ​സി​ന് സ​ന്തോ​ഷ് ഏ​ബ്ര​ഹാം, ഷാ​ജി വി. ​മാ​ത്യു എ​ന്നി​വ​ർ ആ​ദ​ര​വ് ന​ൽ​കി​യ​തി​നു​ള്ള ന​ന്ദി അ​റി​യി​ച്ചു.

Tags : A.J. Jose Memorial Trust Santosh Abraham Honours USA

Recent News

Corehub Up