x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോസ് ആഞ്ചല​സി​ൽ ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​യി​ലി​ൽ 3.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

പി .പി. ചെ​റി​യാ​ൻ
Published: September 8, 2026 07:46 AM IST | Updated: September 8, 2026 07:46 AM IST

ലോസ് ആഞ്ചല​സി​ൽ ഭൂ​ച​ല​നം

ലോസ് ആഞ്ചലസ്: സൗ​ത്ത് ബേ ​പ്ര​ദേ​ശ​ത്ത് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.15 ഓ​ടെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ (USGS) ക​ണ​ക്കു​ക​ൾ പ്ര​കാ​രം റി​ക്ട​ർ സ്കെ​യി​ലി​ൽ 3.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തിന്‍റെ​ പ്ര​ഭ​വ​കേ​ന്ദ്രം കോം​പ്ട്ട​ണി​ൽ നി​ന്ന് ര​ണ്ട് മൈ​ൽ തെ​ക്കു​കി​ഴ​ക്കാ​യി ഭൂ​മി​ക്ക​ടി​യി​ൽ ഏ​ക​ദേ​ശം എ​ട്ട് മൈ​ൽ ആ​ഴ​ത്തി​ലാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ങ്കി​ലും അ​ധി​കൃ​ത​ർ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. വ​ലി​യ ഭൂ​ക​മ്പ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യ ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് ഈ ​ചെ​റി​യ ച​ല​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

സാ​ൻ ആ​ൻ​ഡ്രി​യാ​സ്, സാ​ൻ ജാ​സി​ന്റോ തു​ട​ങ്ങി​യ പ്ര​ധാ​ന ഭൂ​ക​മ്പ മേ​ഖ​ല​ക​ൾ സം​ഗ​മി​ക്കു​ന്ന ക​ജോ​ൺ പാ​സ് പോ​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​മി​ക്ക​ടി​യി​ലെ ടെ​ക്റ്റോ​ണി​ക് സ​മ്മ​ർ​ദ്ദം ക​ഴി​ഞ്ഞ 1,000 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : Deepika DeepikaNewspaper BreakingNews Earthquake in Los Angeles

Recent News

Corehub Up