x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന്യൂ​സീ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: September 8, 2026 07:34 AM IST | Updated: September 8, 2026 07:34 AM IST

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന്യൂ​സീ​ല​ൻ​ഡ് പ്രൊ​വി​ൻ​സ്

ഓ​ക്‌​ല​ൻ​ഡ്: ആ​ഗോ​ള മ​ല​യാ​ളി​ക​ളെ സൗ​ഹൃ​ദ​ത്തിന്‍റെ​​യും സേ​വ​ന​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ​യും വേ​ദി​യി​ൽ ഒ​രു​മി​പ്പി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ന്യൂ​സി​ലാ​ൻ​ഡ് പ്രൊ​വി​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന്യൂ​സി​ലാ​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി സം​ഘ​ട​ന​യു​ടെ ആ​ഗോ​ള ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​ ഓ​ക്‌​ല​ൻ​ഡി​ലെ മൗ​ണ്ട് റോ​സ്‌​കി​ല്ലി​ലു​ള്ള ത​മി​ഴ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ സെ​പ്റ്റം​ബ​ർ 6-ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് കി​ര​ൺ ജെ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ പ്രൊ​വി​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി റോ​ബി​ൻ കെ. ​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്റാ​യി ഷാ​ൻ ഷാ​ജി കു​മാ​ർ, സെ​ക്ര​ട്ട​റി​യാ​യി ബെ​ൻ​സി ഫ്രാ​ൻ​സി​സ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി സിം​സ​ൺ എ​ബ്ര​ഹാം, ട്ര​ഷ​റ​റാ​യി ശ്രീ​കാ​ന്ത് കു​രു​ങ്ങോ​ട്ട് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ഷാ​ജ​ൻ മാ​ത്യു, സ്പോ​ർ​ട്സ് ആ​ൻ​ഡ് ചാ​രി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​ക്സ​ൺ ഫെ​ലി​ക്സ്, ആ​ർ​ട്സ് ആ​ൻ​ഡ് വി​മ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​പ​ർ​ണ ശ്യാം, ​യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​വി​ൻ ജോ​യ് എ​ന്നി​വ​രും നേ​തൃ​ത്വ​നി​ര​യി​ൽ ചു​മ​ത​ല​യേ​റ്റു.

1995-ൽ ​ന്യൂ​ജ​ഴ്സി​യി​ൽ തു​ട​ക്കം; ഇ​ന്ന് 83 പ്രൊ​വി​ൻ​സു​ക​ൾ

1995-​ൽ അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ലാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ രൂ​പം​കൊ​ണ്ട​ത്. ടി. ​എ​ൻ. ശേ​ഷ​ൻ, കെ. ​പി. പി. ​ന​മ്പ്യാ​ർ, ലേ​ഖ ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ നേ​തൃ​ത്വ​ത്തി​ലും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലു​മാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഒ​രൊ​റ്റ ആ​ഗോ​ള വേ​ദി​യി​ൽ അ​ണി​നി​ര​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ട​ന​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലേ​ക്കും രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​ച്ചു. ന്യൂ​സി​ലാ​ൻ​ഡ് പ്രൊ​വി​ൻ​സ് ഉ​ൾ​പ്പെ​ടെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന് ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ 83 പ്രൊ​വി​ൻ​സു​ക​ളു​ണ്ട്. സാ​മൂ​ഹി​ക സേ​വ​നം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യു​വ​ജ​ന-​വ​നി​താ ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ്രൊ​വി​ൻ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ന്യൂ​സി​ലാ​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പു​തു​ത​ല​മു​റ​യെ മ​ല​യാ​ള ഭാ​ഷ​യോ​ടും സം​സ്കാ​ര​ത്തോ​ടും കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നും പു​തി​യ പ്രൊ​വി​ൻ​സ് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​യി​ക, ക​ലാ, വ​നി​താ, യു​വ​ജ​ന, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.“Global Malayalees – Stronger Together” എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന്യൂ​സി​ലാ​ൻ​ഡി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ അ​ധ്യാ​യ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews World Malayalee Council New Zealand

Recent News

Corehub Up