ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ പോൾ ജോൺ, എലിസബത്ത് പോൾ, ജൂലിയ അലക്സ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ വികാരി ഫാ. ബോബി വർഗീസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി.

രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ബോബി വർഗീസ് കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും കോൺഫറൻസ് ടീമിന്റെ സമർപ്പണത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ചെയ്തു.
പോൾ ജോൺ ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയത്തെയും, കോൺഫറൻസ് തീയതി, സമയം, സ്ഥലം, രജിസ്ട്രേഷൻ നിരക്ക്, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

മുൻ വർഷങ്ങളിൽ കോൺഫറൻസിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ച ജൂലിയ അലക്സ് ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിപ്പിച്ചു.
റാഫിൾ, സ്പോൺസർഷിപ്പ്, "ജോഷ്വ'യുടെ സൈറ്റ് & സൗണ്ട് തിയറ്റർ ഷോ, കോൺഫറൻസിൽ സംഘടിപ്പിച്ചിരിക്കുന്ന കായിക, വിനോദ പരിപാടികളെകുറിച്ചുള്ള വിവരങ്ങളും ജൂലിയ അലക്സ് പങ്കുവച്ചു.
എലിസബത്ത് പോൾ സുവനീറിനെയും ലേഖനങ്ങളെയും കുറിച്ച് സംസാരിക്കുകയും വരാനിരിക്കുന്ന കോൺഫറൻസിൽ എല്ലാവരോടും സജീവമായി പങ്കെടുക്കാനും പിന്തുണയ്ക്കാനും ആവശ്യപ്പെട്ടു.

ഇടവക നൽകിയ ഊഷ്മളമായ സ്വീകരണത്തിനും പിന്തുണയ്ക്കും ഇടവക വികാരി ഫാ. ബോബി വർഗീസിനും കമ്മിറ്റി അംഗങ്ങൾക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി രേഖപ്പെടുത്തി
കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ): 973 489 6440, ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917 612 8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917 533 3566.
Tags : Family and Youth Conference Kickoff New York St Gregorios Church