x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞി​ന്റെ കൈ​കാ​ലു​ക​ളും വാ​രി​യെ​ല്ലു​ക​ളും ഒ​ടി​ച്ചു; പി​താ​വ് അ​റ​സ്റ്റി​ൽ

പി .പി. ചെ​റി​യാ​ൻ
Published: September 11, 2026 06:53 AM IST | Updated: September 11, 2026 06:53 AM IST

Vincent Marino

പെ​ൻ​സി​ൽ​വേ​നി​യ: പെ​ൺ​കു​ഞ്ഞി​ന്‍റെ കൈ​കാ​ലു​ക​ളും വാ​രി​യെ​ല്ലു​ക​ളും ഒ​ടി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. കു​ഞ്ഞി​നോ​ട് താ​ൻ അ​ല്പം പ​രു​ഷ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് പ്ര​തി​യു​ടെ മൊ​ഴി. പെ​ൻ​സി​ൽ​വേ​നി​യ​യി​ലാ​ണ് ന​വ​ജാ​ത ശി​ശു​വി​ന് നേ​രെ ക്രൂ​ര​മാ​യ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

31കാ​ര​നാ​യ വി​ൻ​സെ​ന്‍റ് മ​റീ​നോ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം അ​പ​ക​ട​ത്തി​ലാ​ക്കി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ മൂ​ന്ന് ഫെ​ലോ​ണി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. 10 ല​ക്ഷം ഡോ​ള​റാ​ണ് കോ​ട​തി ജാ​മ്യ​ത്തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 15-ന് ​കേ​സി​ൽ പ്രാ​ഥ​മി​ക വാ​ദം കേ​ൾ​ക്ക​ൽ ന​ട​ക്കും. കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും വാ​രി​യെ​ല്ലു​ക​ൾ​ക്കും ഒ​ടി​വു​ക​ളോ​ടെ​യാ​ണ് ന​വ​ജാ​ത ശി​ശു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ ച​ത​വു​ക​ളും ക​ണ്ടെ​ത്തി. ഇ​തൊ​രു അ​പ​ക​ട​മ​ല്ലെ​ന്നും കു​ട്ടി​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​ണെ​ന്നും ചൈ​ൽ​ഡ് അ​ബ്യൂ​സ് വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. തു​ട​ക്ക​ത്തി​ൽ വീ​ട്ടി​ലെ പൂ​ച്ച ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞ് താ​ഴെ വീ​ണ​താ​ണെ​ന്നാ​യി​രു​ന്നു പി​താ​വി​ന്‍റെ വാ​ദം.

എ​ന്നാ​ൽ പ​രു​ക്കു​ക​ളു​ടെ തീ​വ്ര​ത വി​ശ​ദീ​ക​രി​ക്കാ​ൻ ഇ​യാ​ൾ​ക്കാ​യി​ല്ല. പി​ന്നീ​ട്, കു​ഞ്ഞി​നോ​ട് താ​ൻ അ​ല്പം പ​രു​ഷ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ക​ളി​പ്പാ​ട്ടം പോ​ലെ കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ത​നി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി പ്ര​തി​യു​ടെ അ​മ്മ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Father arrested breaking infant's limbs

Recent News

Corehub Up