x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​​ന്‍റിലജ​ൻ​സ് കോ​ളേ​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു ഇ​ന്ത്യ​ൻ വം​ശ​ജ​ർ ന​ൽ​കി​യ​ത് 20 ദ​ശ​ല​ക്ഷം ഡോ​ള​ർ

പി .പി. ചെ​റി​യാ​ൻ
Published: September 11, 2026 06:27 AM IST | Updated: September 11, 2026 06:27 AM IST

അ​നു​രാ​ധ-​വി​കാ​സ് സി​ൻ​ഹ ദ​മ്പ​തി​ക​ൾ

ടെ​ക്സ​സ്: നോ​ർ​ത്ത് ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് (UNT) ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (AI) കോ​ളേ​ജ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​നു​രാ​ധ-​വി​കാ​സ് സി​ൻ​ഹ ദ​മ്പ​തി​ക​ൾ 20 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 166 കോ​ടി രൂ​പ) സം​ഭാ​വ​ന​യാ​യി ന​ൽ​കി.

ഈ ​പു​തി​യ കോ​ളേ​ജി​ന് ദ​മ്പ​തി​ക​ളു​ടെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡാ​റ്റ അ​ന​ലി​റ്റി​ക്സ്, സൈ​ബ​ർ സു​ര​ക്ഷ എ​ന്നി​വ​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​പു​തി​യ സ്ഥാ​പ​നം.

വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും നൂ​ത​ന ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യാ​ണ് ഈ ​തു​ക പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ടി​യേ​റ്റ​ക്കാ​രാ​യ ത​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കി​യ അ​വ​സ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ദ​മ്പ​തി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : Deepika DeepikaNewspaper BreakingNews People of Indian origin contributed

Recent News

Corehub Up