x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ-2 ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ്ഡെസ്ക്
Published: September 8, 2026 07:05 AM IST | Updated: September 8, 2026 07:05 AM IST

കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൺ-2​ന്‍റെ ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ കെ​സി​എ പ്ര​സി​ഡ​ന്‍റ് ഷെ​ബി​ൻ ജോ​ർ​ജി​ന് ഫി​ക്സ​ർ കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

സി​ൽ​വ​ർ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ആ​ക്ടിംഗ് ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫ​ക്രു​ദീ​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങ് കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി പ്ര​സി​ഡന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ടീം ​അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് രാ​ജേ​ഷ് ചാ​ലി​യാ​ർ മ​റു​പ​ടി ന​ൽ​കി.

റി​യാ​ദി​ലെ 24 ടീ​മു​ക​ളാ​ണ് മൂ​ന്ന് മാ​സ​ത്തോ​ളം നീ​ളു​ന്ന ടൂ​ർ​ണ​മെന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. നാ​ല് ടീ​മു​ക​ൾ വീ​ത​മു​ള്ള ആ​റ് ഗ്രൂ​പ്പു​ക​ളാ​യാ​ണ് ടീ​മു​ക​ളെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രൂ​പ്പ് എ: ​എ​സ്ആ​ർ​എ​സി​ഒ, സ്പാ​ർ​കെ​ൻ​സ്, കേ​ര​ള കി​ങ്സ്, കോ​ക്ക​ൻ ഫൈ​റ്റേ​ഴ്സ്.

ഗ്രൂ​പ്പ് ബി: ​ഈ​ഗി​ൾ സ്ട്രൈ​ക്കേ​ഴ്സ്, ഡെ​സ​ർ​ട്ട് ഡെ​മോ​ൺ​സ്, എ​ക്സ്ട്രീം ക്രി​ക് ക്ല​ബ്, ട്രാ​വ​ൻ​കൂ​ർ.

ഗ്രൂ​പ്പ് സി: ​ഒ​ല​യ ക്രി​ക്ക​റ്റ് ക്ല​ബ് (ഒ​സി​സി), ര​ത്ന​ഗി​രി, ഫാ​ൽ​ക്ക​ൺ ക്രി​ക്ക​റ്റ് ടീം, ​എ​ഫ്സി​ആ​ർ.

ഗ്രൂ​പ്പ് ഡി: ​ഗോ​ൾ​ഡ​ൻ മി​ല്ല​ർ, ഉ​സ്താ​ദ് ഹോ​ട്ട​ൽ, കൊ​ക്ക​ൻ ബാ​ദ്ഷാ, അ​ൽ ഉ​ഫൂ​ഖ്.

ഗ്രൂ​പ്പ് ഇ: ​എം​സി​സി, കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദ്, റെ​ബ​ൽ​സ് റി​യാ​ദ്, ഗ്ലോ​ബ്വി​ൻ.

ഗ്രൂ​പ്പ് എ​ഫ്: സ്മാ​ഷ​സ്, റി​യാ​ദ് ഹോ​ക്സ്, ഫ്രൈ​ഡേ ഫൈ​റ്റേ​ഴ്സ്, സ്ട്രൈ​ക്കേ​ഴ്സ് 11 റി​യാ​ദ്.

സെ​പ്റ്റം​ബ​ർ 11ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സു​ലൈ കെ​സി​എ-​എം​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ടൂ​ർ​ണ​മെ​ന്റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ് സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് റി​യാ​ദി​ലെ പ്ര​വാ​സി ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​വി​രു​ന്നാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സി​ൽ​വ​ർ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക​മ്മി​റ്റി ജോ​യി​ന്റ് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Fixtures for Keli Mega Cricket Tournament

Recent News

Corehub Up