x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടിവെ​ള്ള ബോ​ട്ടി​ലു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തി​ൽ നി​യ​ന്ത്ര​ണം

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 2, 2026 10:51 AM IST | Updated: March 2, 2026 10:51 AM IST

കു​വൈ​റ്റ് സി​റ്റി: ഒ​രാ​ൾ​ക്ക് ഒ​രേ​സ​മ​യം വാ​ങ്ങാ​വു​ന്ന കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി അ​ഞ്ച് കാ​ർ​ട്ട​ൺ ആ​യി പരിമി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ മ​റി​യം അ​ൽ-​അ​വാ​ദ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി.

സം​ഘ​ങ്ങ​ൾ​ക്ക് കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ൾ​ക്കും എ​ല്ലാ അ​നു​ബ​ന്ധ ശാ​ഖ​ക​ൾ​ക്കും ഈ ​തീ​രു​മാ​നം ബാ​ധ​ക​മാ​ണ്. രാ​ജ്യ​ത്തെ നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വി​പ​ണി​യി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൂ​ഴ്ത്തി​വ​പ്പ് ത​ട​യു​ന്ന​തി​നും സ്റ്റോ​ക്ക് തീ​ർ​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ത​ര​ണ ശൃം​ഖ​ല ത​ട​സപ്പെ​ടാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Kuwait Water Five Cartons

Recent News

Corehub Up