x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ​യാ​ത്ര 12ന്

വെബ്ഡെസ്ക്
Published: September 9, 2026 05:17 PM IST | Updated: September 9, 2026 05:17 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ല​ണ്ട​ൻ: ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യ "സാ​ഹി​ത്യ​യാ​ത്ര' ഈ ​മാ​സം 12ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ട് സാ​ഹി​ത്യ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

സാ​ഹി​ത്യ​വും ച​രി​ത്ര​വും സം​സ്കാ​ര​വും ഇ​ഴ​ചേ​ർ​ന്ന അ​നു​ഭ​വ​മാ​യി ഒ​രു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി​യി​ൽ നി​ന്ന് ഡി​ക്ക​ൻ​സ​ൻ മ്യൂ​സി​യ​ത്തി​ലേ​ക്ക് സം​ഘം കാ​ൽ​ന​ട​യാ​യി യാ​ത്ര ന​ട​ത്തും.

ല​ണ്ട​ന്‍റെ സാ​ഹി​ത്യ​ച​രി​ത്ര​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ നേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും സാ​ഹി​ത്യ - സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​യി​രി​ക്കും സാ​ഹി​ത്യ​യാ​ത്ര.

പ്ര​ശ​സ്ത ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​നാ​യ ചാ​ൾ​സ് ഡി​ക്ക​ൻ​സി​ന്‍റെ ജീ​വി​ത​വും കൃ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​മ്മ​ക​ൾ നി​ല​നി​ൽ​ക്കു​ന്ന ഡി​ക്ക​ൻ​സ​ൻ മ്യൂ​സി​യം സ​ന്ദ​ർ​ശ​നം പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​യി​ൽ സാ​ഹി​ത്യ​വും ച​രി​ത്ര​വും ല​ണ്ട​ൻ ന​ഗ​ര​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും സം​ബ​ന്ധി​ച്ച സം​വാ​ദ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കും.

മ​ല​യാ​ള ഭാ​ഷ​യെ​യും സാ​ഹി​ത്യ​ത്തെ​യും പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ സാ​ഹി​ത്യ-​സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളെ അ​ടു​ത്ത​റി​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ല​ണ്ട​നി​ലെ മ​ല​യാ​ളി സാ​ഹി​ത്യ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ഹി​ത്യ​പ്രേ​മി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന സാ​ഹി​ത്യ​യാ​ത്ര വ്യ​ത്യ​സ്ത​മാ​യൊ​രു സാ​ഹി​ത്യാ​നു​ഭ​വ​മാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് നാ​ലാ​ഞ്ചി​റ - 07909470639.

Tags : LondonMalayalamLiteraryForum SahithyaYathra September12

Recent News

Corehub Up