x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ലി​വ​ർ​പൂ​ളി​ൽ

അ​നി​ൽ ഹ​രി
Published: September 9, 2026 05:30 PM IST | Updated: September 9, 2026 05:30 PM IST

പ്രതീകാത്മക ചിത്രം

ലി​വ​ർ​പൂ​ൾ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് മാ​റ്റു​ര​യ്ക്കാ​ൻ വീ​ണ്ടും വേ​ദി​യൊ​രു​ങ്ങു​ന്നു. യു​ക്മ - ഡോ. സൈ​മ​ൺ​സ് അ​ക്കാ​ദ​മി നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ മൂന്നിന് ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കും.

ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ ഒമ്പതിന് ആ​രം​ഭി​ച്ച് 26 വ​രെ തു​ട​രും. യു​കെ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ആ​വേ​ശം മാ​യും​മു​മ്പേ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​ങ്ങ​ളി​ലൊ​ന്നാ​യ യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് തി​രി​തെ​ളി​യു​ക​യാ​ണ്.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മേ​ള​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ​ഭി​രു​ചി​യും സ​ർ​ഗ​വൈ​ഭ​വ​വും മാ​റ്റു​ര​യ്ക്കു​ന്ന പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​ണ് യു​ക്മ ക​ലാ​മേ​ള. ഓ​രോ വ​ർ​ഷ​വും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന പ്രാ​തി​നി​ധ്യ​വും കാ​ണി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ക​ലാ​മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന ക​ലാ​മേ​ള നോ​ർ​ത്ത് വെ​സ്റ്റ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന സാം​സ്കാ​രി​ക സം​ഗ​മം കൂ​ടി​യാ​ണ്. ലി​വ​ർ​പൂ​ളി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് വേ​ദി​യാ​കു​ന്ന​ത്. റീ​ജി​യ​ണി​ലെ വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ നി​യ​മാ​വ​ലി​യും മ​ത്സ​ര ഇ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ളും അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​കും. യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ അം​ഗ​ത്വ​മു​ള്ള​വ​ർ​ക്കാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

മ​ത്സ​രി​ക്കാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​ർ അ​ത​ത് അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ മി​ക​വ് തെ​ളി​യി​ച്ച് വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.

ക​ല​യും സം​ഗീ​ത​വും നൃ​ത്ത​വും മ​ല​യാ​ളി​ത്ത​ത്തിന്‍റെ ആ​വേ​ശ​വും ഒ​ത്തു​ചേ​രു​ന്ന ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ളു​ന്ന ക​ലാ​വി​രു​ന്നി​നാ​ണ് ഒ​ക്ടോ​ബ​ർ മൂന്നിന് ​ലി​വ​ർ​പൂ​ൾ സാ​ക്ഷി​യാ​കു​ന്ന​ത്.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലെ മ​ല​യാ​ളി ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ലാ​മേ​ള വേ​ദി: Broughton Hall Catholic High School, Yew Tree Ln West DerbyLiverpool, L12 9HJ.

ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ക​ലാ​മേ​ള കോഓ​ർ​ഡി​നേ​റ്റ​ർ: രാ​ജീ​വ് - 07578 222752, പ്ര​സി​ഡ​ന്‍റ്: ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി - 07727 604242, സെ​ക്ര​ട്ട​റി: സ​നോ​ജ് വ​ർ​ഗീ​സ് - 07411 300076, ട്ര​ഷ​റ​ർ: ഷാ​രോ​ൺ ജോ​സ​ഫ് - 07901 603309, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം: ബി​ജു പീ​റ്റ​ർ - 07970 944925.

ഇ-​മെ​യി​ൽ: [email protected]

Tags : UKMA NorthWestRegion Kalamela

Recent News

Corehub Up