ടെക്സസ്: പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ ലൂപ്പേ ടോർട്ടിയയിലെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിലായി.
31 വയസുകാരനായ ബെയ്സൺ ഏലിയാസ് എന്നയാളെയാണ് ഹെഡ്വിഗ് വില്ലേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30നാണ് റസ്റ്ററന്റിലെ ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയത്.
സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു. 1.5 ലക്ഷം ഡോളർ ബോണ്ടിൽ ജാമ്യം ലഭിച്ച ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
കാമറകൾ എത്ര കാലമായി അവിടെ ഉണ്ടായിരുന്നുവെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Tags : Bayson Elias Hidden Camera Lupe Tortilla USA