x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പ് - യു​കെ പ്ര​ഥ​മ സ​മ്മേ​ള​നം വ​ത്തി​ക്കാ​നി​ൽ ആ​രം​ഭി​ച്ചു

ജെ​ജി മാ​ന്നാ​ർ
Published: June 15, 2026 03:23 PM IST | Updated: June 15, 2026 05:11 PM IST

റോം: ​മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പ് - യു​കെ സ​മ്മേ​ള​നം വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ലെ ച​രി​ത്ര​പ​ര​മാ​യ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ യൂ​റോ​പ്പ് -​ യു​കെ സ​മ്മേ​ള​നം 13ന് ​ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ചു.

വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സിന്‍റെ ബ​സി​ലി​ക്ക​യി​ലെ അ​ൽ​ത്താ​രെ ദെ​ല്ല ക​ത്തീ​ദ്ര​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​ങ്ക​ര സു​റി​യാ​നി പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള ഈ ​ശു​ശ്രൂ​ഷ, യൂ​റോ​പ്പി​ന്‍റെ​യും യു​കെ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ക​ബ​റി​ങ്ക​ൽ ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ട് ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി.

പ്രാ​ർ​ഥ​ന​ക​ളും കീ​ർ​ത്ത​ന​ങ്ങ​ളും ബ​സി​ലി​ക്ക​യി​ൽ പ്ര​തി​ധ്വ​നി​ച്ച​പ്പോ​ൾ സ​ഭ​യു​ടെ മു​ദ്രാ​വാ​ക്യ​മാ​യ "വി​ശ്വാ​സ​ത്തി​ലും സ്‌​നേ​ഹ​ത്തി​ലും ഒ​ന്നാ​യി' ജീ​വ​സു​റ്റ​താ​യി. റോ​മി​ലെ വി​യ ഗ്രി​ഗോ​റി​യോ VIIലെ ​ക​ർദി​നാ​ൾ ബ​സേ​ലി​യോ​സ് ക​തോ​ലി​ക്കാബാ​വ​യു​ടെ സ്ഥാ​നി​ക ദേ​വാ​ല​യ​ത്തി​ൽ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

 

K-Rail Survey K-Rail Survey

യൂ​റോ​പ്പി​ലെ​യും യു​കെ​യി​ലെ​യും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളു​ടെ ച​രി​ത്ര​ത്തി​ന്‍റെ മ​ൾ​ട്ടി​മീ​ഡി​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യും ആ​രാ​ധ​നാ സം​ഗീ​ത വി​രു​ന്നും ഒ​ന്നാം ദി​വ​സ​ത്തിന്‍റെ സ​മാ​പ​ന​ത്തെ മ​നോ​ഹ​ര​മാ​ക്കി. ആ​ദ്യ​കാ​ല ച​രി​ത്രം മു​ത​ൽ ഇ​ന്ന​ത്തെ സ​ജീ​വ​മാ​യ സ​മൂ​ഹ​ങ്ങ​ൾ വ​രെ​യു​ള്ള വ​ള​ർ​ച്ച അ​വ​ത​ര​ണ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു.

മ​ല​ങ്ക​ര സു​റി​യാ​നി ആ​രാ​ധ​നാ​പാ​ര​മ്പ​ര്യ​ത്തി​ലെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത വി​രു​ന്ന്, പ്ര​വാ​സ​ത്തി​ലെ വി​ശ്വാ​സി​ക​ളെ നി​ല​നി​ർ​ത്തി​യ ആ​രാ​ധ​ന ജീ​വി​തം എ​ത്ര​ത്തോ​ളം ശ​ക്ത​മാ​ണെ​ന്ന് അ​ടി​വ​ര​യി​ട്ടു. സ്‌​നേ​ഹ​വി​രു​ന്നോ​ട് കൂ​ടി ഒ​ന്നാം ദി​വ​സം സ​മാ​പി​ച്ചു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ​ മേജർ ആർച്ച്ബിഷപ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാർ ക്ലീ​മി​സ് കാ​തോ​ലി​ക്കാബാ​വ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ആ​ഘോ​ഷം ലോ​ക മ​താ​ന്ദ്ര സം​വാ​ദ​ന​ത്തി​ന്‍റെ വ​ത്തി​ക്കാ​നി​ലെ ഡി​കാ​സ്ട്രി​യു​ടെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് നി​ർ​വ​ഹി​ച്ചു.

ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാബാ​വ​യാ​ണ് മൂ​ന്നു​ദി​വ​സ​ത്തെ ഈ ​സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 13 മു​ത​ൽ 15 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​നം, സെ​മി​നാ​ർ, ലെയോ പ​തി​നാ​ലാ​മ​ൻ മാർപാ​പ്പാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യോ​ടെ സ​മാ​പി​ക്കും.

Tags : europeukmeet malankarasyriaccatholicchurch nrinews

Recent News

Corehub Up