Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nrinews

America

എ​സ്എം​സി​സി സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു

 

ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് (എ​സ്എം​സി​സി) നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബാ​സ്ക​റ്റ്ബാ​ൾ, വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 28ന് ​ന്യൂ​ജ​ഴ്സി​യി​ലെ ഹി​ൽ​സ്‌​ബോ​റോ​യി​ലു​ള്ള "അ​യ​ൺ പീ​ക് സ്പോ​ർ​ട്സ് കോം​പ്ലെ​ക്സി​ൽ' ന​ട​ക്കും.

ഒ​ന്നാം സ​മ്മാ​നം 2001 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യു​മാ​ണ്. ര​ണ്ടും, മൂ​ന്നും സ്‌​ഥാ​ന​ത്തു വ​രു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 1001 ഡോ​ള​റും 501 ഡോ​ള​റും ട്രോ​ഫി​ക​ളും ന​ൽ​കും. കൂ​ടാ​തെ വി​ജ​യി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ​ക്കാ​ണ് ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ക. സ്പോ​ർ​ട്സ് ടൂ​ർണ​മെ​ന്‍റു​ക​ൾ സം​ഘടി​പ്പി​ക്കു​വാ​ൻ മു​ൻ​കൈ​യെ​ടു​ത്ത എ​സ്എംസിസി ​നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ ഷി​ക്കാ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​നു​മോ​ദി​ച്ചു.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ യു​വ​ജ​ങ്ങ​ളെ സ​ഭ​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ചേ​ർ​ത്ത് നി​ർ​ത്തു​ന്ന​തി​നുംഅ​തോ​ടൊ​പ്പം, യു​വ​ജ​ന​ങ്ങ​ളു​മാ​യി ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളും സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ങ്കു​വയ്​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​കൂ​ടി​യാ​ണ് കാ​യി​ക​രം​ഗം.

ഇ​പ്പോ​ൾ ത​ന്നെ ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ സ്പോ​ർ​ട്സ് ടീ​മു​ക​ൾ സ​ജീ​വ​മാ​ണ്. എ​ല്ലാ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ ഈ ​ടൂ​ർ​ണ​മെ​ന്‍റിൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

എ​ല്ലാ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ളേ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശേരി​ൽ, എ​സ്എം​സിസി ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളു​വേ​ലി, ട്ര​ഷ​റ​ർ ടോ​മി തോ​മ​സ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ടൂ​ർണണെന്‍റിന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ് അ​റി​യി​ച്ചു. ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര് 10-ാം തീ​യ​തി​യാ​ണ്. അ​തി​നു​മു​മ്പാ​യി താത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ അ​റി​യു​വാ​ൻ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റ്റീ​നോ തോ​മ​സ് (845 538 3203), റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ (484 470 5229) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

NRI

റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ മ​രി​യ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം

റാം​സ്ഗേ​റ്റ്: വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ത്രി​ദി​ന മ​രി​യ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം ഒ​ക്ടോ​ബ​ർ ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ പ​രി​ശു​ദ്ധ ജ​പ​മാ​ല​യു​ടെ ഭ​ക്ത്യാ​ദ​ര മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്ടോ​ബ​റി​ലെ ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ട് അനു​ബ​ന്ധി​ച്ചാ​ണ് ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ഒമ്പതിന് ​രാ​വി​ലെ ഏഴിന് ധ്യാ​നം ആ​രം​ഭി​ച്ച് 11ന് വൈ​കു​ന്നേ​രം നാലിന് സ​മാ​പി​ക്കും. രാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍ററി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷി​ക്ത ധ്യാ​ന​ഗു​രു​ക്ക​ളു​മാ​യ ഫാ. ​തോ​മ​സ് എ​ട്ടി​യി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ ചി​റ്റാ​ടി​യി​ൽ, ഫാ. ​പോ​ൾ പ​ള്ളി​ച്ചാം​കു​ടി​യി​ൽ എ​ന്നി​വ​ർ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തെ ദി​വ്യ​ര​ക്ഷ​ക​ന്‍റെ പ​രി​ശു​ദ്ധ അ​മ്മ​യും വി​ശ്വാ​സ​ത്തി​ന്‍റെ മാ​താ​വും ശ​ക്ത​യാ​യ മാ​ധ്യ​സ്ഥ​യുമാ​യി കൂ​ടു​ത​ൽ അ​ടു​ത്ത​റി​യു​ന്ന​തി​നും അ​വി​ടു​ത്തെ സ്നേ​ഹ​വും സം​ര​ക്ഷ​ണ​വും ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​നും ഈ ​ധ്യാ​നം അ​വ​സ​ര​മൊ​രു​ക്കും.

പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ ജീ​വി​ത​വും വി​ശ്വാ​സ​വും മാ​തൃ​സ്നേ​ഹ​വും ധ്യാ​നി​ക്കു​വാ​നും പ്രാ​ർ​ഥ​നാ​ജീ​വി​തം ശ​ക്തി​പ്പെ​ടു​ത്തു​വാ​നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി ധ്യാ​ന ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഭ​ക്ഷ​ണ​വും താ​മ​സ​വും ഉ​ൾ​പ്പെ​ടെ ധ്യാ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് £75 മാ​ത്ര​മാ​ണ്. ധ്യാ​ന​ത്തി​ൽ പ​ങ്കു​ചെ​യ്യു​ന്ന​വ​ർ​ക്കാ​യി ഒ​ക്ടോ​ബ​ർ എ‌ട്ടിന് വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ്.

ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും മാ​ധ്യ​സ്ഥ​ത്തി​നും പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ ധ്യാ​നദി​ന​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 07474787870, www.divineuk.org.

NRI

അറ്റ്ലാന്‍റയിൽ ഡോ. സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തിൽ ധ്യാനം നടന്നു

അ​റ്റ്ലാ​ന്‍റാ: സം​ഗീ​ത​സം​വി​ധാ​യ​ക​നും വ​ച​ന പ്ര​ഘോ​ഷ​ക​നും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ന​യി​ച്ച ധ്യാ​നം അ​റ്റ്ലാ​ന്‍റ​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ത്തോ​ടെ ന​ട​ന്നു.

യു​വ​ത​ല​മു​റ​യ്ക്ക് വി​ശ്വാ​സം പ​ക​ർ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളെ സ്നേ​ഹ​വും സ​ത്യ​വും ജീ​വി​തം കൊ​ണ്ട് പ​ഠി​പ്പി​ക്ക​ണമെന്നും ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ പറഞ്ഞു.

ഭി​ന്ന​ത​ക​ളി​ൽ നി​ന്ന് ഐ​ക്യ​ത്തി​ലേ​ക്ക്, വാ​ക്കു​ക​ളി​ൽ നി​ന്ന് പ്ര​വൃ​ത്തി​യി​ലേ​ക്ക്, ഭ​യ​ത്തി​ൽ നി​ന്ന് ധൈ​ര്യ​ത്തി​ലേ​ക്ക്, വെ​റു​പ്പി​ൽ നി​ന്ന് സ്നേ​ഹ​ത്തി​ലേ​ക്ക്, ക്രി​സ്തു സ്നേ​ഹ​ത്തി​ന്‍റെ സാ​ക്ഷി​ക​ളാ​യി ന​മു​ക്ക് വ​ള​രാ​മെ​ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു​എ​സ് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മാ​ത്യു, യു​എ​സ് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ഡ​യ​റ​ക്‌ട​ർ ബോ​ർ​ഡ് മെ​മ്പ​ർ ജെ​സി മാ​ത്യു എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

NRI

ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച മെ​ൽ​ബ​ണി​ൽ

മെ​ൽ​ബ​ൺ: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌​ടോ​റി​യ കേ​ര​ള ചാ​പ്റ്റ​ർ മെ​ൽ​ബ​ണി​ൽ ഫു​ട്ബോ​ൾ ‌ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച മെ​ൽ​ബ​ൺ കീ​സ്ബൊ​റോ​യി​ലു​ള്ള ടാ​റ്റ​ഴ്സ​ൺ പാ​ർ​ക്ക് സി​ന്തെ​റ്റി​ക് ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്നാം സ​മ്മാ​ന​മാ​യി $ 2500 ​എ​വ​റോ​ളിംഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി $1000 ​ട്രോ​ഫി​യും ന​ൽ​കും. $ 350 ആ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞ​താ​യി ടൂ​ർ​ണ​മെ​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഇ​ന്ന​സെ​ന്‍റ് ജോ​ർ​ജ്, ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ഐഒസി ഓ​സ്‌​ട്രേ​ലി​യ കേ​ര​ളം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ്, ഐഒസി ഓ​സ്‌​ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി ബി​ജു സ്‌​ക​റി​യ, വി​ക്ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ റോ​ബി​ൻ ജോ​സ​ഫ്, ഇ​ന്ന​സെ​ന്‍റ ജോ​ർ​ജ്, ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, കു​ര്യ​ൻ പു​ന്നൂ​സ്, പോ​ളി ചി​റ​മേ​ൽ, രാ​ജി സാ​ജു, സോ​ണി​ഷ് ഇ​ഞ്ചെ​നാ​നി​യെ​ൽ, റോ​ഷ​ൻ തോ​ട്ട​പ്പ​ള്ളി, അ​നി​ഷ മാ​ണി, ഷൈ​ജു ദേ​വ​സി, മ​നോ​ജ് ഗു​രു​വാ​യൂ​ർ, ജി​നു ജോ​സ്, സു​ൽ​ജി​ത് മൂ​സാ​ൻ, ഷാ​ജി ഷാ​ഹു​ൽ ഹ​മീ​ദ്, ബെ​ന്നി കൊ​ച്ചു​മു​ട്ടം, അ​ല​ൻ എ​ബ്ര​ഹാം, ലി​ജോ കു​ടി​ലി​ൽ, ലി​ക്കു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കും.

NRI

കെ​എ​ച്ച്എ​ൻ​എ മാ​ട്രി​മോ​ണി​യ​ൽ വെ​ബ്‌​സൈ​റ്റ് ആ​രം​ഭി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി ഹൈ​ന്ദ​വ യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) മാ​ട്രി​മോ​ണി​യ​ൽ വെ​ബ്‌​സൈ​റ്റ് "മം​ഗ​ല്യ​സൂ​ത്രം' ആ​രം​ഭി​ക്കു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് (ഈ​സ്റ്റേ​ൺ ടൈം) ​സൂം പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് വെ​ബ്‌​സൈ​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. സി​നി​മാ താ​രം ഷാ​ജു ശ്രീ​ധ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

തി​ര​ക്ക​ഥാ​കൃ​ത്തും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​നീ​ഷ് വാ​ര​നാ​ട് ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കും. സോ​പാ​ന സം​ഗീ​ത​ജ്ഞ കെ.​എം.​പി. ഭ​ദ്ര​യു​ടെ സം​ഗീ​താ​ലാ​പ​ന​വും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടും.

വെ​ബ്‌​സൈ​റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ട്ര​സ്റ്റി ചെ​യ​ർ വ​ന​ജ നാ​യ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

വെ​ബ്‌​സൈ​റ്റി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സു​രേ​ഷ് നാ​യ​ർ ചെ​യ​ർ​മാ​നാ​യി പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ, ന​ന്ദ​കു​മാ​ർ ച​ക്കി​ങ്ങ​ൽ, ഡോ. ​സു​ധീ​ർ പ്ര​യാ​ഗ, ഡോ. ​ര​ഞ്ജി​നി പി​ള്ള എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

NRI

"വാ​ഴ്‌​വ് 2026' യു​കെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ൻ​സ് കു​ടും​ബ​സം​ഗ​മം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ബർമിംഗ്ഹാം: യു​കെ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്കാ​യി സ്ഥാ​പി​ത​മാ​യ 15 ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 26ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് ക്നാ​നാ​യ കു​ടും​ബ​സം​ഗ​മ​മാ​യ വാ​ഴ്‌​വ് 2026-ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 

യു​കെ​യി​ൽ ക്നാ​നാ​യ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി കൂ​ട്ടാ​യ്മ​ക​ളും സം​ഗ​മ​ങ്ങ​ളും ന​ട​ക്കു​മ്പോ​ഴും കോ​ട്ട​യം അ​തി​രൂ​പ​ത​യോ​ട് ചേ​ർ​ന്നു​നി​ന്നു​കൊ​ണ്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​വും പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും ഒ​രു​മി​പ്പി​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​മാ​ണ് വാ​ഴ്‌​വ്.

"ക​രു​ണ​ത​ൻ ക​രു​ത​ലാ​യി വാ​ഴ്‌​വ്' എ​ന്ന ആ​പ്ത​വാ​ക്യം മു​ൻ​നി​ർ​ത്തി, അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു ക്നാ​നാ​യ കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നും രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ വാ​ഴ്‌​വ് 2026 പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

പി​താ​ക്ക​ന്മാ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ക്ലാ​സു​ക​ൾ എ​ന്നി​വ പ്ര​ഗ​ത്ഭ​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഈ ​വ​ർ​ഷ​ത്തെ വാ​ഴ്‌​വി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

യു​കെ​യി​ലെ 15 ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളും മാ​സ് സെ​ന്‍റ​റു​ക​ളും ഒ​രു​മി​ച്ച​ണി​നി​ര​ക്കു​ന്ന ഒ​രു വി​ശ്വാ​സ - പാ​ര​മ്പ​ര്യ - പൈ​തൃ​ക സ​മ​ന്വ​യ മ​ഹാ​സം​ഗ​മ​മാ​യാ​ണ് വാ​ഴ്‌​വി​നെ യു​കെ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഴ്‌​വ് 2026-ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ച്ച​ത്.

യു​കെ​യി​ലെ നി​ര​വ​ധി മ​ഹാ​സം​ഗ​മ​ങ്ങ​ൾ​ക്ക് വേ​ദി​യാ​യി​ട്ടു​ള്ള ബ​ർ​മിം​ഗ്ഹാ​മി​ലെ ബ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് വാ​ഴ്‌​വ് 2026 സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യു​കെ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​വേ​ദി​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ സീ​റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ളും വി​പു​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും വേ​ദി​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

വാ​ഴ്‌​വ് 2026-ന്‍റെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സാ​ജ​ൻ ഈ​ഴാ​റ​ത്ത്, ക​ൺ​വീ​ന​ർ​മാ​രാ​യി ഫാ. ​ജോ​സ് തേ​ക​നി​ൽ​ക്കു​ന്ന​തി​ൽ, ഫാ. ​മാ​ത്യൂ​സ് വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​രും ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യി ജി​ൽ​സ് ന​ന്ദി​കാ​ട്ടും നേ​തൃ​ത്വം ന​ൽ​കു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പു​ത​ന്നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ ഊ​ർ​ജ​സ്വ​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യു​കെ​യ്ക്ക​ക​ത്തും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ക്നാ​നാ​യ സ​മൂ​ഹം വാ​ഴ്‌​വ് 2026-നെ ​വ​ലി​യ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ക​മ്മി​റ്റി ആ​റു​മാ​സ​ങ്ങ​ൾ​ക്കു​മു​മ്പു​ത​ന്നെ വാ​ഴ്‌​വ് 2026-ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​ത്യേ​ക മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി "യു​വ വാ​ഴ്‌​വ്' എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും ഇ​ത്ത​വ​ണ​ത്തെ വാ​ഴ്‌​വി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.

യു​കെ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളി​ലെ ലീ​ജ​ൻ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ്‌​വ് 2026-ന്‍റെ എ​ൻ​ട്രി പാ​സ് വി​ത​ര​ണ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ന​ട​ന്നു.

തു​ട​ർ​ന്ന് 15 മി​ഷ​നു​ക​ളി​ലും വി​വി​ധ മാ​സ് സെ​ന്‍റ​റു​ക​ളി​ലും എ​ൻ​ട്രി പാ​സ് വി​ത​ര​ണോ​ദ്ഘാ​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

വാ​ഴ്‌​വി​ന്‍റെ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മാ​ർ​ച്ച് 13ന് ​കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പ​ക​ർ​ന്നു​ന​ൽ​കി​യ സ്നേ​ഹ​ദീ​പം 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ലും വി​വി​ധ മാ​സ് സെ​ന്‍റ​റു​ക​ളി​ലും ഇ​തി​നോ​ട​കം എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

പ്ര​വാ​സി ക്നാ​നാ​യ സ​മൂ​ഹം കോ​ട്ട​യം അ​തി​രൂ​പ​ത​യോ​ട് ചേ​ർ​ന്നു​നി​ന്ന് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച വാ​ഴ്‌​വ് 2023, 2024, 2025 എ​ന്നി​വ​യു​ടെ മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഈ ​വ​ർ​ഷ​ത്തെ വാ​ഴ്‌​വി​നാ​യി യു​കെ​യി​ലെ ക്നാ​നാ​യ ജ​ന​ത ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 26നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ മ​ഹാ​സം​ഗ​മ​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ രീ​തി​യി​ൽ, ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ എ​ൻ​ട്രി പാ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തും അ​തോ​ടൊ​പ്പം നാ​ട്ടി​ൽ അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വും ഈ ​വ​ർ​ഷ​ത്തെ ഫി​നാ​ൻ​സ് & ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ മി​ക​വി​ന് തെ​ളി​വാ​ണ്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി റി​സ​പ്ഷ​ൻ, ഗ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്, ലി​റ്റ​ർ​ജി, പ്രോ​ഗ്രാം, ക്വ​യ​ർ, ഫു​ഡ്, ഹെ​ൽ​ത്ത് & സേ​ഫ്റ്റി, ട്രാ​ഫി​ക് & ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ, ഡെ​ക്ക​റേ​ഷ​ൻ & ടൈം ​മാ​നേ​ജ്മെ​ന്റ്, വെ​ന്യൂ & ഫെ​സി​ലി​റ്റീ​സ് തു​ട​ങ്ങി നി​ര​വ​ധി ക​മ്മി​റ്റി​ക​ൾ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഭ​ക്തി​നി​ർ​ഭ​ര​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ക്നാ​നാ​യ പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന സ്റ്റേ​ജ് ഷോ​ക​ൾ, പ്ര​ഗ​ത്ഭ​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ സം​ഘാ​ട​ക​രു​ടെ മി​ക​വു​റ്റ നേ​തൃ​ത്വ​വും ഒ​ത്തു​ചേ​രു​ന്ന വാ​ഴ്‌​വ് 2026നെ ​യു​കെ​യി​ലെ ക്നാ​നാ​യ സ​മൂ​ഹം ഇ​തി​നോ​ട​കം ഹൃ​ദ​യ​പൂ​ർ​വം ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

യു​കെ​യി​ലെ ക്നാ​നാ​യ ജ​ന​ത​യ്ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു ദി​ന​മാ​യി മാ​റു​ന്ന വാ​ഴ്‌​വ് 2026-ന്‍റെ വേ​ദി വി​ശി​ഷ്ടാ​തി​ഥി​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ്. ക്നാ​നാ​യ ജ​ന​ത​യു​ടെ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ വാ​ഴ്‌​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ ആ​ത്മീ​യ പ്രൗ​ഢി പ​ക​രും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, കോ​ട്ട​യം അ​തി​രൂ​പ​ത കെസിവെെഎൽ പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ മ​ണ​പ്പാ​ട്ട് എ​ന്നി​വ​രോ​ടൊ​പ്പം യുകെ​യി​ലെ മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ളും വേ​ദി​യി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തി​ച്ചേ​രും.

സെ​പ്റ്റം​ബ​ർ 26 യുകെയി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ ദി​നം കൂ​ടി​യാ​ണ്. വാ​ഴ്‌​വ് എ​ന്ന പേ​രി​നെ അ​ന്വ​ർ​ഥമാ​ക്കും​വി​ധം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി രാ​വി​ലെ 9.30ന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

രാ​വി​ലെ 10ന് ​മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേരി​ലിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ, യുകെയി​ലെ ക്നാ​നാ​യ വൈ​ദി​ക​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തോ​ടെ പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം പൊ​തു​സ​മ്മേ​ള​ന​വും തു​ട​ർ​ന്ന് യുകെയി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ളും ക്നാ​നാ​യ സിം​ഫ​ണി മേ​ള​വും വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

രാ​ത്രി എ‌ട്ടോടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീല വീ​ഴും. വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യും ക്നാ​നാ​യ പൈ​തൃ​ക​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തിന്‍റെ​യും ഉ​ണ​ർ​ത്തു​പാ​ട്ടാ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യാ​യും മാ​റു​ന്ന വാ​ഴ്‌​വ് 2026നാ​യി യുകെയി​ലെ ക്നാ​നാ​യ ജ​ന​ത തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 26നെ ​വ​ര​വേ​ൽ​ക്കു​ന്ന​ത്.

NRI

കുഞ്ഞുമോൻ സക്കറിയ അൽഹസയിൽ അന്തരിച്ചു

അ​ൽ​ഹ​സ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​ഹ​സ​യി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി കൈ​ത​വ​ന​ത്ത​റ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ സ​ക്ക​റി​യ (മാ​ർ​ട്ടി​ൻ - 55) ആ​ണ് മ​രി​ച്ച​ത്.

32 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി അ​ൽ​ഹ​സ മു​ബാ​റ​സി​ലെ നി​സാ പോ​ളി​ക്ലി​നി​ക്കി​ൽ ഇ​ൻ​ഷു​റ​ൻ​സ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​ന് മു​മ്പ് മ​റ്റൊ​രു ക്ലി​നി​ക്കി​ൽ ഏ​ക​ദേ​ശം 16 വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സ ലോ​ക​ത്തെ സാ​മൂ​ഹി​ക - ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും കു​ഞ്ഞു​മോ​ൻ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ജീ​വ അം​ഗമായിരുന്നു.

ഭാ​ര്യ പ്രീ​തി കു​ഞ്ഞു​മോ​ൻ (നി​സാ പോ​ളി​ക്ലി​നി​ക്ക് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ). മ​ക്ക​ൾ: സ​ക്ക​റി​യ മാ​ർ​ട്ടി​ൻ, സാ​ന്ദ്ര മ​രി​യ മാ​ർ​ട്ടി​ൻ, ജോ​ർ​ജ് മാ​ർ​ട്ടി​ൻ.

മൃ​ത​ദേഹം ഹു​ഫൂ​ഫ് കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സംസ്കരിക്കും.

NRI

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും ശ​നി​യാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും മൈ​ന​ർ ബ​സി​ലി​ക്ക​യു​മാ​യ ജ​ർ​മ​ൻ​ടൗ​ൺ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷൈ​നി​ലേ​ക്ക് എ​ട്ടു​നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ പ്രാ​ർ​ഥ​നാ​പൂ​ർ​ണ​മാ​യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു.

ജ​ർ​മ​ൻ​ടൗ​ണി​നു തി​ല​ക​മാ​യി നി​ല​കൊ​ള്ളു​ന്ന മി​റാ​ക്കു​ല​സ് മെ​ഡ​ൽ ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ (The Basilica Shrine of Our Lady of the Miraculous Medal, 500 E. Chelten Avenue, Philadelphia, PA 19144) തു​ട​ർ​ച്ച​യാ​യി ഇ​തു പ​തി​ന​ഞ്ചാം വ​ർ​ഷ​മാ​ണു വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.

വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും ഫി​ല​ഡ​ൽ​ഫി​യാ സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ​പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മി​റാ​ക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ണു തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ മ​രി​യ​ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ​ൻ റെ​ക്ട​ർ ഫാ. ​ജോ​ൺ കെ​റ്റ​ൽ​ബ​ർ​ഗ​ർ സി​എം, സീറോ​മ​ല​ബാ​ർ​പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, കൈ​ക്കാ​ര​ന്മാ​ർ എ​ന്നി​വ​ർ ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

കി​ഴ​ക്കി​ന്‍റെ ലൂ​ർ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വേ​ളാ​ങ്ക​ണ്ണി​യി​ലെ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ (Our Lady of Good Health) തി​രു​സ്വ​രൂ​പം 2012ൽ ​പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണു ഫി​ല​ഡ​ൽ​ഫി​യ ജ​ർ​മ​ൻ​ടൗ​ൺ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷൈ​നി​ൽ അ​ന്ന​ത്തെ സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​കാ​ൾ പീ​ബ​ർ, അ​ന്ന​ത്തെ വി​കാ​രി​യാ​യി​രു​ന്ന ഫി​ല​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ പ​ള്ളി റ​വ. ജോ​ൺ മേ​ലേ​പ്പു​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും കാ​ർ​മി​ക​ത്വ​ത്തി​ലും ആ​യി​ര​ക്ക​ണ​ക്കി​നു​പേ​രെ സാ​ക്ഷി​നി​ർ​ത്തി ആ​ശീ​ർ​വ​ദി​ച്ചു പ്ര​തി​ഷ്‌​ഠി​ച്ച​ത്.

മ​രി​യ​ഭ​ക്ത​രെ അ​ന്നു​മു​ത​ൽ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി മു​ട​ക്കം വ​രാ​തെ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​തി​രു​നാ​ൾ ആ​ഘോ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്നു. മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​നു​ശേ​ഷം ഇ​തു നാ​ലാം ത​വ​ണ​യാ​ണു വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും ജ​ർ​മ​ൻ​ടൗ​ൺ മി​റാ​ക്കു​ല​സ് മെ​ഡ​ൽ​ഷ​നി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ലും നൊ​വേ​ന​യി​ലും മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു മ​രി​യ​ഭ​ക്ത​ർ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

മി​റാ​ക്കു​ല​സ് മെ​ഡ​ൽ നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ നൊ​വേ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, രോ​ഗി​സൗ​ഖ്യ പ്രാ​ർ​ഥ​ന, വി​വി​ധ ഇ​ൻ​ഡ്യ​ൻ ഭാ​ഷ​ക​ളി​ലു​ള്ള ജ​പ​മാ​ല​പ്രാ​ർ​ഥ​ന, തി​രു​സ്വ​രൂ​പം വ​ണ​ങ്ങി നേ​ർ​ച്ച​സ​മ​ർ​പ്പ​ണം എ​ന്നി​വ​യാ​ണു തി​രു​നാ​ൾ ദി​വ​സ​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ൾ.

സീ​റോ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷൈ​ൻ റെ​ക്‌​ട​ർ റ​വ.​ഫാ. ജോ​ൺ കെ​റ്റ​ൽ​ബ​ർ​ഗ​ർ സി​എം എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം വ​ഹി​ക്കും.

സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യും വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്‌​വ​രും ഒ​ന്നു​ചേ​ർ​ന്ന് ന​ട​ത്തു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കാ​ൻ മ​രി​യ​ഭ​ക്ത​ർ​ക്കു സു​വ​ർ​ണാ​വ​സ​രം. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ക്രൈ​സ്ത​വ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും മ​രി​യ​ൻ ഭ​ക്തി​യു​ടെ​യും അ​ത്യ​പൂ​ർ​വ​മാ​യ ഈ ​കൂ​ടി​വ​ര​വി​ലേ​ക്ക് ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം.

സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ദാ​ന​വേ​ലി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി​ച്ച​ൻ ചെ​മ്പ്ലാ​യി​ൽ, ജോ​ബി കൊ​ച്ചു​മു​ട്ടം, റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ജി​തി​ൻ ജോ​ണി, ജെ​റി കു​രു​വി​ള, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ, മ​ത​ബോ​ധ​ന​സ്കൂ​ൾ എ​ന്നി​വ തി​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു.

ജോ​സ് തോ​മ​സ് ആ​ണു തി​രു​നാ​ളി​ന്‍റെ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ.

NRI

ഡാ​ള​സ് കെ​ഇ​സി​എ​ഫ് ബാ​സ്‌​ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

ടെ​ക്സ​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ (കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം വാ​ർ​ഷി​ക 5-on-5 ബാ​സ്‌​ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ലൂ​യി​സ്‌​വി​ല്ലി​ലെ എം​എ​സി സ്പോ​ർ​ട്സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഡാ​ളസ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് (ഡി​എ​ഫ്ഡ​ബ്ല്യു) മേ​ഖ​ല​യി​ലെ വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

16നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ​ജീ​വ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

കാ​യി​ക​മി​ക​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ സ​ഭ​ക​ളി​ലെ​യും ഇ​ട​വ​ക​ക​ളി​ലെ​യും യു​വ​ജ​ന​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കാ​നും പ​ര​സ്പ​ര സൗ​ഹൃ​ദ​വും ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കെ​ഇ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ-​എ​പ്പി​സ്കോ​പ്പ അ​റി​യി​ച്ചു.

ഈ ​മ​ത്സ​ര​വേ​ദി യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കെ​ഇ​സി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കും ക​ണ്ടു​മു​ട്ടാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നു​മു​ള്ള ന​ല്ലൊ​രു വേ​ദി​യാ​യി മാ​റു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ബേ​സി​ൽ അ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ അ​ല​ക്സ് പ​ള്ളി​വ​തു​ക്ക​ൽ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

റ​വ. ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. ജോ​യ​ൽ സ​ന്തോ​ഷ്, മ​നോ​ജ് ഡാ​നി​യ​ൽ, ഫി​ലി​പ്പ് മാ​ത്യു, പ്രി​ൻ​സ് സാ​മു​വ​ൽ, ഷാ​ജി രാ​മ​പു​രം, ഷാ​നു രാ​ജ​ൻ, സോ​ണി ജേ​ക്ക​ബ്, സോ​നു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഡി​എ​ഫ്ഡ​ബ്ല്യു മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ കാ​യി​ക​പ്രേ​മി​ക​ളെ​യും കെ​ഇ​സി​എ​ഫ് അം​ഗ​ങ്ങ​ളെ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ:

വേ​ദി: MAC Sports, 200 Continental Dr, Lewisville, TX 75067, ഇ-​മെ​യി​ൽ: [email protected].

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ റ​വ.ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു (713 304 0717), ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു (917 716 4335) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​ക്ക് കൈ​ത്താ​ങ്ങാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി

കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം സ്വ​ദേ​ശി​നി​യും കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യു​മാ​യി​രു​ന്ന യു​വ​തി​ക്ക് കൈ​ത്താ​ങ്ങാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തി തു​ട​ർ​ചി​കി​ത്സ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഈ ​വി​വ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ മു​ഖേ​ന ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​മാ​ന ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​ക​ളി​ൽ ഒ​പ്പം നി​ൽ​ക്കു​ക എ​ന്ന സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

NRI

ഫൊ​ക്കാ​ന സാ​ഹി​ത്യ ക​മ്മി​റ്റി​ക്ക് ന​വ​നേ​തൃ​ത്വം

പെൻസിൽവാനിയ: ഫൊ​ക്കാ​ന സാ​ഹി​ത്യ ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി ബെ​ന്നി നെ​ച്ചൂ​ർ, വൈ​സ് ചെ​യ​ർ​മാ​നാ​യി മു​ര​ളി ജെ. ​നാ​യ​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സോ​ണി അ​ബൂ​ക്ക​ൻ, ഗീ​ത ജോ​ർ​ജ്, ജോ​ർ​ജ് ന​ട​വ​യ​ൽ, ബി​ജു ജോ​ർ​ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും പ്ര​ചാ​ര​ണ​വും വ​ള​ർ​ച്ച​യും ഫൊ​ക്കാ​ന രൂ​പീ​ക​ര​ണ​കാ​ലം മു​ത​ൽ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

"ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ' പ​ദ്ധ​തി, കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് പ്ര​ത്യേ​ക വേ​ദി, കേ​ര​ള​ത്തി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും എ​ഴു​ത്തു​കാ​രെ ആ​ദ​രി​ക്ക​ൽ, സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ ന​ൽ​ക​ൽ, സാ​ഹി​ത്യ സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സാ​ഹി​ത്യ രം​ഗ​ത്ത് ഫൊ​ക്കാ​ന കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സാ​ഹി​ത്യ ഗു​രു​ക്ക​ളാ​യി​രു​ന്ന ത​ക​ഴി, എം​ടി, ഒ​ൻ​വി, സു​ഗ​ത​കു​മാ​രി തു​ട​ങ്ങി​യ​വ​രെ ഫൊ​ക്കാ​ന​യി​ൽ ക്ഷ​ണി​ച്ചു​വ​രു​ത്തി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി സാ​ഹി​ത്യ പ്രോ​ത്സാ​ഹ​ന​വും ഭാ​ഷാ സേ​വ​ന​വും ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് ഫൊ​ക്കാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി മ​ല​യാ​ളി എ​ഴു​ത്തു​കാ​രെ​യും അ​വ​രു​ടെ കൃ​തി​ക​ളെ​യും അ​ർ​ഹ​മാ​യ രീ​തി​യി​ൽ അം​ഗീ​ക​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

പു​തി​യ നി​യ​മ​ന​ങ്ങ​ളെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് - പ്ര​സി​ഡ​ന്‍റ്, സ​ന്തോ​ഷ് നാ​യ​ർ - സെ​ക്ര​ട്ട​റി, ആ​ന്‍റോ വ​ർ​ക്കി - ട്ര​ഷ​റ​ർ, ലി​ൻ​ഡോ ജോ​ളി എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സി ജെ. ​കാ​ര​ക്കാ​ട്ട് - വൈ​സ് പ്ര​സി​ഡ​ന്‍റ് , സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ - അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, അ​ജു ഉ​മ്മ​ൻ - അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, അ​പ്പു​ക്കു​ട്ട​ൻ പി​ള്ള - അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, ഗ്രേ​സ് മ​രി​യ ജോ​സ​ഫ് - അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, ഷൈ​നി രാ​ജു എ​ന്നി​വ​ർ വു​മ​ൺ​സ് ഫോ​റം ചെ​യ​ർ സ്വാ​ഗ​തം ചെ​യ്തു.

NRI

റോക്‌ലാൻഡ് സെന്‍റ് മേരീസ് പള്ളിയിൽ കന്യകാമറിയത്തിന്‍റെ ജനന തിരുനാൾ സമാപിച്ചു

ന്യൂ​യോ​ർ​ക്ക്: റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ​മാ​പി​ച്ചു.

ഓ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ ആറ് വ​രെ ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വാ​ഴ്‌​വ്, ചെ​ണ്ട​മേ​ളം, സ്നേ​ഹ​വി​രു​ന്ന്, കാ​ർ​ണി​വ​ൽ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വേ​ദ​ന​യി​ൽ കൂ​ടെ​യു​ണ്ടാ​കു​ന്ന അ​മ്മ​യാണ് കന്യകാമറിയമെന്നും അ​തു​കൊ​ണ്ടാ​ണ് ദുഃ​ഖി​ക്കു​ന്ന​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കും മ​റി​യം ആ​ശ്വാ​സ​ത്തി​ന്‍റെ അ​മ്മ​യാ​കു​ന്ന​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

 

NRI

കേ​ര​ള സെ​ന്‍റ​ര്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സെ​ന്‍റ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി ഓ​ണം ആ​ഘോ​ഷി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി ഫി​ലി​പ്പി​ന്‍റെ ആ​മു​ഖ​ത്തോ​ടു​കൂ​ടി യോ​ഗം ആ​രം​ഭി​ച്ചു.

വി​ശി​ഷ്ട അ​തി​ഥി​ക​ളും സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. താ​ല​പ്പൊ​ലി ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ട് കൂ​ടി വി​ശി​ഷ്ടാ​തി​ഥി​ക​ളും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

മാ​വേ​ലി മ​ന്ന​ന്‍റെ ഓ​ണ​സ​ന്ദേ​ശ​ത്തി​നു ശേ​ഷം ഉ​ഷ ജോ​ർ​ജി​ന്‍റെ​യും ഡോ. ​അ​ന്നാ ജോ​ർ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​വാ​തി​ര​യും അ​ർ​ച്ച​ന ഫി​ലി​പ്പ്‌ ഒ​രു​ക്കി​യ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സും മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​നു​ഭ​വ​മാ​യി.

കേ​ര​ള സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് എ​സ്ത​പ്പാ​ൻ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഓ​ണ​ദി​വ​സ​ത്തെ സ​ന്തോ​ഷ​വും ഐ​ക്യ​വും എ​ന്നും നി​ല​നി​ർ​ത്തു​വാ​ൻ അ​ദ്ദേ​ഹം എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്തു.

മു​ഖ്യാതി​ഥി​ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​ലെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ & പ​സ​ഫി​ക് ഐ​ല​ൻ​ഡ​ർ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ സി​ബു നാ​യ​ർ ഓ​ണസ​ന്ദേ​ശം ന​ൽ​കി.

ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​നെ ഈ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി​യ​തി​ൽ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

 

NRI

കെ​സി​എ​സ് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഓ​ണം ആ​ഘോ​ഷി​ച്ചു

ഷിക്കാഗോ: കെ​സി​എ​സ് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കൂ​ട്ടാ​യ്മ​യു​ടെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും നി​റ​വി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.

സെ​പ്റ്റം​ബ​ർ ഏ​ഴി​ന് കെ​സി​എ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​ൽ 50ല​ധി​കം സീ​നി​യ​ർ സി​റ്റി​സ​ൺ​സ് പ​ങ്കെ​ടു​ത്തു.

സ​ന്തോ​ഷ​വും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും സൗ​ഹൃ​ദ​വും നി​റ​ഞ്ഞ ഈ ​സം​ഗ​മം എ​ല്ലാ​വ​ർ​ക്കും മ​നോ​ഹ​ര​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി മാ​റി.

പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്കോ​ടി​യ​ണി​ഞ്ഞ് സീ​നി​യ​ർ അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന​ത് ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ ഉ​ത്സ​വ​ച്ഛാ​യ പ​ക​ർ​ന്നു.

 

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ എ​ട്ട് നോ​യ​മ്പ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ എ​ട്ട് നോ​യ​മ്പ് തി​രു​നാ​ളാ​യി ആ​ഘോ​ഷി​ച്ചു.

സെ​പ്‌​റ്റം​ബ​ർ ഒന്ന് മു​ത​ൽ എട്ട് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദി​വ​സ​വും കൊ​ന്ത ന​മ​സ്കാ​ര​വും ല​ദീ​ഞ്ഞും വി. ​കു​ർ​ബാ​ന​യും നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ എട്ടിനു ​വൈ​കു​ന്നേ​രം ഏ​ഴിന് ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

NRI

ഒ​​റ്റ വീ​സ​യി​ൽ ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ കാണാം; ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ

റി​യാ​ദ്: വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ഏ​കീ​കൃ​ത ടൂ​റി​സ്റ്റ് വീ​സ പ​ദ്ധ​തി ഉ‌ടൻ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ഷെം​ഗ​ൻ വീസ മാ​തൃ​ക​യി​ൽ ഒ​രു വീസ ഉ​പ​യോ​ഗി​ച്ച് സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​റ്റ്, ബ​ഹ്‌​റി​ൻ, ഒ​മാ​ൻ എ​ന്നീ ആ​റ് രാ​ജ്യ​ങ്ങ​ളി​ലേക്ക് യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണു പു​തി​യ പ​ദ്ധ​തി.

റി​യാ​ദി​ൽ ന​ട​ന്ന "സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഹി​സ്റ്റ​റി ഡ​യ​ലോ​ഗ് 2026' സ​മ്മേ​ള​ന​ത്തി​ൽ ജി​സി​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സെം മു​ഹ​മ്മ​ദ് അ​ൽ​ബു​ദൈ​വി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ദ്ധ​തി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്കു വ​ലി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​തി​നും നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ വീ​സ​യു​ടെ ഫീ​സ്, പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തീ​യ​തി, കാ​ലാ​വ​ധി, അ​പേ​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കൂ.

NRI

ഡാ​ള​സ് കെ​ഇ​സി​എ​ഫ് ബാ​സ്‌​ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

ടെ​ക്സ​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ (കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം വാ​ർ​ഷി​ക 5-on-5 ബാ​സ്‌​ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ലൂ​യി​സ്‌​വി​ല്ലി​ലെ എം​എ​സി സ്പോ​ർ​ട്സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. രാ​വി​ലെ എട്ടിന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഡാ​ല​സ് -​ ഫോ​ർ​ട്ട് വ​ർ​ത്ത് (ഡിഎഫ്ഡബ്ല്യു) മേ​ഖ​ല​യി​ലെ വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

16നും 35നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ​ജീ​വ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. കാ​യി​ക​മി​ക​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ സ​ഭ​ക​ളി​ലെ​യും ഇ​ട​വ​ക​ക​ളി​ലെ​യും യു​വ​ജ​ന​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കാ​നും പ​ര​സ്പ​ര സൗ​ഹൃ​ദ​വും ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കെഇസിഎഫ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ-​എ​പ്പി​സ്കോ​പ്പ അ​റി​യി​ച്ചു.

ഈ ​മ​ത്സ​ര​വേ​ദി യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കെഇസിഎഫ് അം​ഗ​ങ്ങ​ൾ​ക്കും ക​ണ്ടു​മു​ട്ടാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നു​മു​ള്ള ന​ല്ലൊ​രു വേ​ദി​യാ​യി മാ​റു​മെ​ന്ന് വൈ​സ് പ്ര​സി​ഡന്‍റ് റ​വ.ഫാ. ​ബേ​സി​ൽ അ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ അ​ല​ക്സ് പ​ള്ളി​വ​തു​ക്ക​ൽ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

റ​വ.ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ. ജോ​യ​ൽ സ​ന്തോ​ഷ്, മ​നോ​ജ് ഡാ​നി​യ​ൽ, ഫി​ലി​പ്പ് മാ​ത്യു, പ്രി​ൻ​സ് സാ​മു​വ​ൽ, ഷാ​ജി രാ​മ​പു​രം, ഷാ​നു രാ​ജ​ൻ, സോ​ണി ജേ​ക്ക​ബ്, സോ​നു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഡിഎഫ്ഡബ്ല്യു മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ കാ​യി​ക​പ്രേ​മി​ക​ളെ​യും കെ​ഇ​സി​എ​ഫ് അം​ഗ​ങ്ങ​ളെ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ: സെ​പ്റ്റം​ബ​ർ 12 (ശ​നി​യാ​ഴ്ച), സ​മ​യം: രാ​വി​ലെ എ‌ട്ട് മു​ത​ൽ. വേ​ദി: MAC Sports, 200 Continental Dr, Lewisville, TX 75067. മ​ത്സ​ര​രീ​തി: 5-on-5 Basketball.

ഇ-​മെ​യി​ൽ: [email protected]. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റ​വ. ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു (713-304-0717), ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു (917-716-4335) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

"തൃ​ശൂ​ർ ഗ​ഡീ​സ് പി​ക്നി​ക് 2026' 12ന് ​മി​ൽ​ട്ട​ണി​ൽ

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളു​ടെ​യും തൃ​ശൂ​രി​നെ സ്നേ​ഹി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ തൃ​ശൂ​ർ ഗ​ഡീ​സ് ഇ​ൻ കാ​ന​ഡ​യു​ടെ ര​ണ്ടാ​മ​ത് സം​ഗ​മ​മാ​യ ഗ​ഡീ​സ് പി​ക്നി​ക് 2026 ശ​നി​യാ​ഴ്ച മി​ൽ​ട്ട​ൺ സ്പോ​ർ​ട്സ് സെ​ന്‍റർ ക​മ്യൂ​ണി​റ്റി പാ​ർ​ക്കി​ൽ ന​ട​ക്കും.

ഉ​ച്ച​യ്ക്ക് ഒന്ന് മു​ത​ൽ വൈ​കുന്നേരം ആറ് വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ. കാ​ന​ഡ​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ തൃ​ശൂ​രി​ന്‍റെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ആ​ഘോ​ഷി​ക്കാ​നും പ​ഴ​യ ബ​ന്ധ​ങ്ങ​ൾ പു​തു​ക്കാ​നും പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള വേ​ദി​യാ​യി​രി​ക്കും പി​ക്നി​ക്.

ഗി​ന്ന​സ് വേ​ൾ​ഡ് റിക്കാ​ർ​ഡ് നേ​ടി​യ ത​രം​ഗം ന​യാ​ഗ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ളം, ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി, ഫാ​മി​ലി ഗെ​യിം​സ്, വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ, സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് പി​ക്നി​ക്കി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ട്ട​ർ​ലൂ​വി​ലെ ഗ്രാ​ൻ​ഡ് മ​ല​ബാ​ർ റ​സ്റ്റ​റ​ന്‍റ് ആ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ.

തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യു​ടെ മ​ന​സും കാ​ന​ഡ​യി​ലും നി​ല​നി​ർ​ത്തു​ക​യും പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം, സ​ഹ​ജീ​വി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ കൈ​ത്താ​ങ്ങാ​കു​ക എ​ന്ന​തും തൃ​ശൂ​ർ ഗ​ഡീ​സ് ഇ​ൻ കാ​ന​ഡ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് ഫൗ​ണ്ട​ർ​മാ​രാ​യ രാ​ധി​ക, ന​ഹ്‌​ല, സോ​ണി, ഷി​റാ​സ്, സാ​ബി​ർ, ഹാ​ഫി​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​ല്ലാ തൃ​ശൂ​ർ ഗ​ഡി​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പി​ക്നി​ക്കി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും.

NRI

ജ​ർ​മ​നി​യെ ഞെ​ട്ടി​ച്ച് വീ​ണ്ടും "പി​സ ഷോ​ക്ക്'; വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വാ​രം കൂ​പ്പു​കു​ത്തു​ന്നു പ്ര​വാ​സി​ക​ൾ​ക്കും ആ​ശ​ങ്ക

ബെർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ രം​ഗം ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കെ​ന്ന് വ്യ​ക്ത​മാ​ക്കി പു​തി​യ പി​സ പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്ത്.

വാ​യ​ന​യി​ലും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലും ജ​ർ​മ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച നേ​രി​ടു​ന്ന​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര പ​ഠ​ന റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

രാ​ജ്യം "പി​സ ഷോ​ക്ക് 3.0' എ​ന്ന ഭീ​തി​ദ​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​തോ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ഠ​ന​ത്തി​ൽ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന "റി​സ്ക് ഗ്രൂ​പ്പ്' വി​ദ്യാ​ർ​ഥിക​ളു​ടെ എ​ണ്ണം രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ രീ​തി​യി​ൽ വ​ർ​ധിച്ചു​വ​രി​ക​യാ​ണ്.

നി​ത്യ​ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന ഗ​ണി​ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നോ, ല​ളി​ത​മാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ വാ​യി​ച്ചു മ​ന​സ്സി​ലാ​ക്കാ​നോ പോ​ലും വ​ലി​യൊ​രു വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ ഗ​ണി​ത​ത്തി​ലും വാ​യ​ന​യി​ലും വ​ൻ തി​രി​ച്ച​ടി: ജ​ർ​മ്മ​നി​യി​ലെ സ്കൂ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും നി​ശ്ചി​ത സി​ല​ബ​സ് പൂ​ർ​ത്തി​യാ​ക്കാ​നോ ഉ​ൾ​ക്കൊ​ള്ളാ​നോ ക​ഴി​യു​ന്നി​ല്ല.

റി​സ്ക് ഗ്രൂ​പ്പു​ക​ളു​ടെ വ​ർ​ദ്ധ​ന: അ​ടി​സ്ഥാ​ന നി​ല​വാ​രം പോ​ലു​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ അ​നു​പാ​തം മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്ന തോ​തി​ലേ​ക്ക് എ​ത്തി.

അ​ധ്യാ​പ​ക ക്ഷാ​മ​വും സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ളും: സ്കൂ​ളു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ അ​ധ്യാ​പ​ക പ്ര​തി​സ​ന്ധി​യും ക്ലാ​സ് മു​റി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ്ണ​മാ​ക്കു​ന്നു.

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ല​ധി​ഷ്ഠി​ത സം​സ്കാ​ര​വും കൊ​ണ്ട് പ്ര​ശ​സ്ത​മാ​യ ജ​ർമ​നി​യി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ഇ​ടി​വ് ഭ​ര​ണ​കൂ​ട​ത്തെ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ശ്നം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ളി​ൽ ഉ​ട​ൻ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്നും വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ജ​ർ​മനി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലും പു​തി​യ റി​പ്പോ​ർ​ട്ട് ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു​ണ്ട്.

കു​ട്ടി​ക​ളു​ടെ ഭാ​വി​യെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ​യും മു​ൻ​നി​ർ​ത്തി സ്കൂ​ൾ തെര​ഞ്ഞെ​ടു​പ്പി​ലും പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ, മ​ല​യാ​ളി​ക​ൾ വി​ല​യി​രു​ത്തു​ന്നു.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ്കൂ​ളു​ക​ളി​ൽ അ​ധി​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണ​ങ്ങ​ളും കൊ​ണ്ടു​വ​രു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ക​ർ​ച്ച മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണ്.

NRI

സാ​ക്സ​ണി - അ​ൻ​ഹാ​ൾ​ട്ടി​ൽ എ​എ​ഫ്ഡി അ​ധി​കാ​ര നീ​ക്ക​വു​മാ​യി രം​ഗ​ത്ത്; സി​ഡി​യു എം​എ​ൽ​എ​മാ​രെ ചാ​ക്കി​ടാ​ൻ ശ്ര​മം

 

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ന് സാ​ധ്യ​ത​യൊ​രു​ക്കി സാ​ക്സ​ണി -​ അ​ൻ​ഹാ​ൾ​ട്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി​യ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി (എ​എ​ഫ്ഡി) അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 44 ശ​ത​മാ​നം വോ​ട്ട് നേ​ടി 39 സീ​റ്റു​ക​ൾ നേ​ടി​യ എ​എ​ഫ്ഡിക്ക് ​കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 42 സീ​റ്റു​ക​ളി​ലേ​ക്ക് എ​ത്താ​ൻ മൂ​ന്ന് സീ​റ്റു​ക​ളു​ടെ കു​റ​വു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സിഡിയു) എം​എ​ൽ​എ​മാ​രെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച് ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​എ​ഫ്ഡി ന​ട​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മു​തി​ർ​ന്ന സിഡിയു നേ​താ​ക്ക​ളെ​യും ഭ​ര​ണ​പ​ര​മാ​യ പ​ദ​വി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പാ​ർ​ട്ടി നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.

എ​എ​ഫ്ഡിയു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഉ​ൾ​റി​ഷ് സീ​ഗ്മു​ണ്ട് (35), കേ​ന്ദ്ര നേ​താ​ക്ക​ളാ​യ ആ​ലീ​സ് വൈ​ഡ​ലും ടി​നോ ക്രു​പ്പ​ല്ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​നാ​യി മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ പ​ര​സ്യ പി​ന്തു​ണ തേ​ടു​മെ​ന്ന് സീ​ഗ്മു​ണ്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സിഡിയുയി​ൽ നി​ന്ന് ആ​രും കൂ​ടെ​യു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

അ​തേ​സ​മ​യം, എ​എ​ഫ്ഡിയു​ടെ നീ​ക്ക​ങ്ങ​ളെ നി​ല​വി​ലെ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യും സിഡിയു നേ​താ​വു​മാ​യ സ്വെ​ൻ ഷൂ​ൾ​സ് ശ​ക്ത​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞു. സിഡിയുയി​ൽ നി​ന്ന് ആ​രും എ​എ​ഫ്ഡിയി​ലേ​ക്ക് പോ​കി​ല്ലെ​ന്നും അ​ത്ത​ര​മൊ​രു നീ​ക്കം ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക്ക് അ​ധി​കാ​രം പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ സിഡിയുവിന്‍റെ ഒ​രു ജ​ന​പ്ര​തി​നി​ധി​യും നി​ല​പാ​ടെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​എ​ഫ്ഡിയു​ടെ നീ​ക്കം വി​ജ​യി​ച്ചാ​ൽ ജ​ർ​മ​നി​യു​ടെ ആ​ധു​നി​ക രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​ന​ത്ത് തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

അ​തി​നാ​ൽ സാ​ക്സ​ണി - ​അ​ൻ​ഹാ​ൾ​ട്ടി​ലെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ജ​ർ​മ​നി​യി​ലെ രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളും പ്ര​വാ​സി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പൊ​തു​സ​മൂ​ഹ​വും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഈ ​രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ ജ​ർ​മ​ൻ ഫെ​ഡ​റ​ൽ രാ​ഷ്ട്രീ​യ​ത്തി​ലും വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

NRI

"കാ​രു​ണ്യ​മാ​ണ് ജീ​വി​ത​ത്തെ സ​ന്തോ​ഷ​ക​ര​വും മ​നോ​ഹ​ര​വു​മാ​ക്കു​ന്ന​ത്'

ദോ​ഹ: കാ​രു​ണ്യം പ​ണ​ത്തി​ന്‍റെ അ​ള​വി​ന​നു​സ​രി​ച്ച് അ​ള​ക്കേ​ണ്ട​ത​ല്ലെ​ന്നും ചെ​റു​തോ വ​ലു​തോ ആ​യ ഓ​രോ ന​ന്മ​യ്ക്കും മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര ചാ​രി​റ്റി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ്, അ​ഡ്ര​സ് ഗേ​റ്റ്‌​വേ ബി​സി​ന​സ് സ​ര്‍​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ച്ച​വ​ര്‍ പറഞ്ഞു.

സാ​മ്പ​ത്തി​ക സ​ഹാ​യം മാ​ത്ര​മ​ല്ല കാ​രു​ണ്യ​മെ​ന്നും ഒ​രാ​ള്‍​ക്ക് ന​ല്‍​കു​ന്ന ഒ​രു കൈ​ത്താ​ങ്ങും ആ​ശ്വാ​സ​വാ​ക്കും അ​റി​വും സ​മ​യ​വും അ​വ​സ​ര​വു​മെ​ല്ലാം വി​ല​പ്പെ​ട്ട സ​ഹാ​യ​ങ്ങ​ളാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റൊ​രാ​ളു​ടെ പ്ര​യാ​സം മ​ന​സി​ലാ​ക്കി ക​ഴി​യു​ന്ന രീ​തി​യി​ല്‍ പി​ന്തു​ണ ന​ല്‍​കു​ന്ന​ത് സ​മൂ​ഹ​ത്തി​ല്‍ ക​രു​ത​ലി​ന്‍റെ​യും സ​ഹാ​നു​ഭൂ​തി​യു​ടെ​യും സം​സ്‌​കാ​രം വ​ള​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കും.

കെബിഎ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടു​ത​ല്‍ ക​രു​ത​ലും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ള്ള സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​രു​ണ്യം പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങാ​തെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ഫ്സിസി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ്‌​മാ​ന്‍ കി​ഴി​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​രു​ണ്യ​ത്തി​ന്‍റെ വി​ശാ​ല​മാ​യ അ​ര്‍​ഥ​വും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​തി​നു​ള്ള പ​ങ്കും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മ​റ്റു​ള്ള​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​വ​രോ​ടൊ​പ്പം നി​ല്‍​ക്കാ​നു​ള്ള മ​ന​സാ​ണ് യ​ഥാ​ര്‍​ഥ കാ​രു​ണ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ന​ല്‍​കു​ന്ന​ത് ഒ​രു സ​ഹാ​യം മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക കേ​ര​ള​സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, യു​ണീ​ഖ് അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ബെ​ന്നി, ട്രെ​യി​ന​റും സം​രം​ഭ​ക​നു​മാ​യ രാ​ജേ​ഷ് ആ​ലൂ​ര്‍, ജിആ​ര്‍സിസി പ്ര​സി​ഡ​ന്‍റ് റോ​ഷ്‌​നി കൃ​ഷ്ണ​ന്‍, മ​ന്‍​സൂ​ര്‍ മ​ണ്ണാ​ര്‍​ക്കാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ ജാ​ഫ​ര്‍ ജാ​തി​യേ​രി, കോ​യ കൊ​ണ്ടോ​ട്ടി, കെ.​വി. ഹ​ഫീ​സു​ള്ള, ജി.​പി. കു​ഞ്ഞ​ബ്ദു​ള്ള ചാ​ല​പ്പു​റം, സ​ഫ് വാ​ന്‍, ടി.​എം. ക​ബീ​ര്‍, റാ​ഫി പ​റ​ക്കാ​ട്ടി​ല്‍ എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ച്ചു. സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന​പ്പു​റം നി​ര​വ​ധി രൂ​പ​ങ്ങ​ളി​ല്‍ കാ​രു​ണ്യം പ്ര​ക​ടി​പ്പി​ക്കാ​നാ​കു​മെ​ന്ന് പ്ര​ഭാ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ക, ഒ​രാ​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പി​ന്തു​ണ ന​ല്‍​കു​ക, പ്രാ​യ​മാ​യ​വ​രെ സ​ഹാ​യി​ക്കു​ക, സ്വ​ന്തം തൊ​ഴി​ല്‍​പ​ര​മാ​യ അ​റി​വും വൈ​ദ​ഗ്ധ്യ​വും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കു​ക, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക, പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഒ​രാ​ള്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​മൂ​ഹ​ത്തി​ന് ന​ല്‍​കാ​വു​ന്ന വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളാ​ണ്.

ഒ​രു ചെ​റി​യ ന​ന്മ​യ്ക്ക് പോ​ലും പ്ര​തീ​ക്ഷ ന​ല്‍​കാ​നും ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നും ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ലെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​കാ​നും ക​ഴി​യു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഒ​രാ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ക​രു​ത​ല്‍ പി​ന്നീ​ട് മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​മ്പോ​ള്‍ അ​ത് സ​മൂ​ഹ​ത്തി​ല്‍ ന​ന്മ​യു​ടെ ഒ​രു ശൃം​ഖ​ല സൃ​ഷ്ടി​ക്കും.

കാ​രു​ണ്യം സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തെ മാ​ത്ര​മ​ല്ല, സ​ഹാ​യി​ക്കു​ന്ന വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തെ​യും സ​മ്പ​ന്ന​മാ​ക്കു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​യും സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ സം​തൃ​പ്തി​യും ജീ​വി​ത​ത്തി​ന് അ​ര്‍​ഥ​വും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​ഭാ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത​ര്‍ തെ​രേ​സ​യു​ടെ ഓ​ര്‍​മ​ദി​ന​മാ​യ സ​പ്റ്റംബ​ര്‍ അഞ്ച് ആ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ചാ​രി​റ്റി ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. മീ​ഡി​യ പ്ല​സ് സിഇഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

NRI

ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ ഡാ​ള​സ് ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ റി​ക്കാ​ർ​ഡ് നേ​ട്ടം

ടെ​ക്സ​സ്: ഗ്രാ​മീ​ണ - ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​വും സ​മ​ഗ്ര​വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക​ൽ വി​ദ്യാ​ല​യ ഫൗ​ണ്ടേ​ഷ​ന്‍റെ ഡിഎഫ്ഡബ്ല്യു ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു.

ഗാ​ർ​ല​ൻ​ഡി​ലെ ഗ്രാ​ൻ​വി​ൽ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യും അ​നു​ബ​ന്ധ ഫ​ണ്ട്റൈ​സിംഗ് ക്യാ​മ്പ​യി​നി​ലൂ​ടെ​യും ഏ​ക​ദേ​ശം 2.22 ല​ക്ഷം ഡോ​ള​ർ സം​ഭാ​വ​ന​ക​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി സ​മാ​ഹ​രി​ച്ച​താ​യി സം​ഘ​ട​ന​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലെ ഏ​ക​ദേ​ശം 342 ഗ്രാ​മ​ങ്ങ​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ൽ 252 ഏ​ക​ൽ സ്കൂ​ളു​ക​ൾ​ക്കു​ള്ള സ​ഹാ​യ​വും ഏ​ക​ദേ​ശം 30 ഗ്രാ​മ​ങ്ങ​ൾ വീ​തം ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്ന് പ്ര​ത്യേ​ക വി​ക​സ​ന പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഈ ​മൂ​ന്ന് പ​ദ്ധ​തി​ക​ളി​ലൂ​ടെ 90 ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡിഎഫ്ഡബ്ല്യു ചാ​പ്റ്റ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ധ​ന​സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത്ത​വ​ണ​ത്തെ ക്യാ​മ്പ​യി​ൻ മാ​റി​യ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

പ​ങ്കാ​ളി​ത്തം, സ​മാ​ഹ​രി​ച്ച തു​ക, ദാ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം എ​ന്നി​വ​യി​ൽ മു​ൻ​കാ​ല നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നോ മ​റി​ക​ട​ക്കാ​നോ ക​ഴി​ഞ്ഞ​താ​യും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി സാ​യ് ക​റി ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നോ​ടെ​യാ​ണ് അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സം​ഘ​ട​ന സൃ​ഷ്ടി​ക്കു​ന്ന മാ​റ്റ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ന്നു.

ഡിഎഫ്ഡബ്ല്യുയി​ലെ പ്രാ​ദേ​ശി​ക ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് വേ​ദി

ഡിഎഫ്ഡബ്ല്യു മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ പ​ങ്കാ​ളി​ത്ത​വും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. ഗു​രു അ​ഖി​ല ജി​യു​ടെ​യും ഹ​ർ​ഷ ജി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഡിഎഫ്ഡബ്ല്യു ആ​സ്ഥാ​ന​മാ​യ ക​ത​ക് റി​ഥം​സ് അ​വ​ത​രി​പ്പി​ച്ച "Kathak on the Silver Screen' എ​ന്ന ക​ലാ​പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം സം​സ്കാ​ർ, മൂ​ല്യ​ങ്ങ​ൾ, സ്വ​ഭാ​വ​രൂ​പീ​ക​ര​ണം, സാം​സ്കാ​രി​ക പൈ​തൃ​കം, ഇ​ന്ത്യ​ൻ ക​ലാ​പാ​ര​മ്പ​ര്യം എ​ന്നി​വ​യ്ക്കും ഏ​ക​ൽ വി​ദ്യാ​ല​യ ന​ൽ​കു​ന്ന പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​യി​രു​ന്നു ക​ലാ​പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ദാ​താ​ക്ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സി​വി​ക് നേ​താ​ക്ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഡിഎഫ്ഡബ്ല്യു സ​മൂ​ഹ​ത്തോ​ട് ഞ​ങ്ങ​ൾ​ക്ക് അ​തി​യാ​യ ന​ന്ദി​യു​ണ്ട്. ഏ​ക​ദേ​ശം 2.22 ല​ക്ഷം ഡോ​ള​റി​ന്റെ പി​ന്തു​ണ​യും 342 ഗ്രാ​മ​ങ്ങ​ളെ സ്പ​ർ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യും വെ​റും ക​ണ​ക്കു​ക​ള​ല്ല. വി​ദ്യാ​ഭ്യാ​സം, അ​വ​സ​ര​ങ്ങ​ൾ, സം​സ്കാ​ർ, സു​സ്ഥി​ര വി​ക​സ​നം എ​ന്നി​വ ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്റെ പ്ര​തീ​ക​മാ​ണി​ത് എന്ന് ഏ​ക​ൽ വി​ദ്യാ​ല​യ ഡിഎഫ്ഡബ്ല്യു ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മീ​നു സു​ഹാ​ൽ​ക്ക പ​റ​ഞ്ഞു.

ധി​രേ​ൻ കു​ന്താ​വാ​ല​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി

ഏ​ക​ൽ ഡിഎഫ്ഡബ്ല്യുവിന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ന്ത​രി​ച്ച ധി​രേ​ൻ കു​ന്താ​വാ​ല​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഡാ​ളസ് - ​ ഫോ​ർ​ട്ട്‌വ​ർ​ത്ത് മേ​ഖ​ല​യി​ൽ ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ​യി​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​വും സേ​വ​ന​വും ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു.

തു​ട​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ക്ക​ൽ, അ​മേ​രി​ക്ക​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ, വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും സി​വി​ക് നേ​താ​ക്ക​ളെ​യും ആ​ദ​രി​ക്ക​ൽ, ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​നാ നേ​തൃ​ത്വം, ദാ​താ​ക്ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, മാ​ധ്യ​മ -​ മാ​ർ​ക്ക​റ്റിംഗ് പ​ങ്കാ​ളി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ഏ​ക​ൽ വി​ദ്യാ​ല​യ

ഗ്രാ​മീ​ണ -​ ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​ണ് ഏ​ക​ൽ വി​ദ്യാ​ല​യ. അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ൾ, സൃ​ഷ്ടി​പ​ര​മാ​യ പാ​ര​മ്പ​ര്യം, ആ​രോ​ഗ്യ​ബോ​ധ​വത്കര​ണം, നൈ​പു​ണ്യ വി​ക​സ​നം, ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത, സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം, സു​സ്ഥി​ര ഗ്രാ​മ​വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചു

ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ലം വെ​ള്ളി​യാ​ഴ്ച മ​ഹാ​വീ​ർ എ​ൻ​ക്ലേ​വ് ദ്വാ​ര​ക അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ഭ​ജ​ന ഉ​റി​യ​ടി, ഗോ​പി​കാ​നൃ​ത്തം, പ്ര​ഭാ​ഷ​ണം, ദി​വ​സ പൂ​ജ തു​ട​ങ്ങി പ​രി​പാ​ടി​ക​ളോ​ടെ ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്‌‌​ട​മി ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​ശി​വ​പ്ര​സാ​ദ്, സ​ഹ​ര​ക്ഷാ​ധി​കാ​രി, ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ & ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി, ജ​ന്മാ​ഷ്ട​മി സ​ന്ദേ​ശം ന​ൽ​കി ശ്രീ​കൃ​ഷ്ണ അ​വ​താ​രം ജ​ന​നം മു​ത​ൽ മ​ര​ണം വ​രെ​യു​ള്ള ഓ​രോ കാ​ല​ഘ​ട്ട​വും ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഘ​ട്ട​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൃ​ഷ്ണ -​ രാധാ വേ​ഷ​മി​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ നൃ​ത്ത​ത്തിന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ശോ​ഭ യാ​ത്ര​യി​ലും തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും 100 ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ ജ​ന്മാ​ഷ്‌‌ട​മി ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ച​ട​ങ്ങു​ക​ൾ​ക്ക് ആ​ഘോ​ഷ പ്ര​മു​ഖ് സി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ബാ​ല​ഗോ​കു​ലം അ​ദ്യ​ക്ഷ ല​ഞ്ചു വി​നോ​ദ്, കാ​ര്യ​ദ​ർ​ശി കെ.​സി. സു​ശീ​ൽ, ട്ര​ഷ​റ​ർ പി. വി​പി​ൻ​ദാ​സ്, ബാ​ല​മി​ത്രം സ്മി​ത അ​നീ​ഷ്, ഭ​ഗി​നി പ്ര​മു​ഖ് ധ​ന്യ വി​പി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​തി​ന് ശേ​ഷം ജ​ന്മാ​ഷ്ട​മി സ​ദ്യ​യോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

NRI

യു​കെ വീ​സ വൈ​കി; തി​രു​വ​ന​ന്ത​പു​ര​ത്ത് 25 വ​യ​സു​കാ​രി മ​രി​ച്ച​നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ൽ മു​ള​മൂ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ന​യെ (25) വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ള​മൂ​ട് ബി​എ​സ് ഭ​വ​നി​ൽ ബാ​ബു - സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഏ​റെ നേ​ര​മാ​യി​ട്ടും മു​റി​യി​ൽ നി​ന്ന് പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഞ്ജ​ന​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

യു​കെ​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ത​യാറെ​ടു​പ്പി​ലാ​യി​രു​ന്നു അ​ഞ്ജ​ന. യു​കെ​യി​ലു​ള്ള സ​ഹോ​ദ​ര​നൊ​പ്പം പ​ഠ​ന​ത്തി​നാ​യി പോ​കാ​ൻ ഒ​രു​ങ്ങി​യി​രു​ന്നെ​ങ്കി​ലും വീ​സ ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സം മൂ​ലം യാ​ത്ര ത​ട​സ​പ്പെ​ട്ട​തി​ൽ അ​ഞ്ജ​ന മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പൊ​ലി​സി​നെ അ​റി​യി​ച്ച​ത്.

മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ചി​ല മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​ഞ്ജ​ന പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്‌​സ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് യു​കെ​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് ശ്ര​മി​ച്ചി​രു​ന്ന​ത്. ഇ​ൻ​ക്വ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൊ​ലീ​സ് സ്വീ​ക​രി​ച്ചു.

സ​ഹോ​ദ​ര​ൻ: സ​ഞ്ജു. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യും പൊ​ലിസി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​ന​വു​മാ​ണ് നി​ല​വി​ൽ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കൂ.

NRI

റ​ഷ്യ​യി​ൽ ജ​ർ​മ​നി​യു​ടെ ഗൊ​യ്‌​ഥെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്

മോ​സ്കോ: റ​ഷ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ർ​മ​നി​യു​ടെ പ്ര​മു​ഖ സാം​സ്കാ​രി​ക - ഭാ​ഷാ സ്ഥാ​പ​ന​മാ​യ ഗൊ​യ്‌​ഥെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ റ​ഷ്യ ഉ​ത്ത​ര​വി​ട്ടു. മോ​സ്കോ, സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്, യെ​ക്കാ​റ്റെ​റി​ൻ​ബ​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്.

ജ​ർ​മ​നി​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി. ജ​ർ​മനി​യി​ലെ റ​ഷ്യ​ൻ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ബെ​ർ​ലി​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യാ​ണ് മോ​സ്കോ​യു​ടെ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വ്ലാ​ഡി​വോ​സ്റ്റോ​ക്കി​ൽ ന​ട​ന്ന ഈ​സ്റ്റേ​ൺ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വാ​ണ് ഗൊ​യ്‌​ഥെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന വി​വ​രം അ​റി​യി​ച്ച​ത്. ജ​ർ​മ​നി ബെ​ർ​ലി​നി​ലെ റ​ഷ്യ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​നെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഏ​റെ വ​ഷ​ളാ​യി​രി​ക്കെ, റ​ഷ്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചു​രു​ക്കം ചി​ല പാ​ശ്ചാ​ത്യ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഗൊ​യ്‌​ഥെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്.

1992-ൽ ​മോ​സ്കോ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ്ഥാ​പ​നം ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​ന​ത്തി​നും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​നും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ജ​ർമൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ നി​ഷേ​ധി​ച്ചു.

റ​ഷ്യ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ്യാ​ജ തെ​ളി​വു​ക​ൾ സൃ​ഷ്ടി​ച്ച​താ​ണെ​ന്നാ​ണ് പു​ടി​ന്‍റെ ആ​രോ​പ​ണം. ഗൊ​യ്‌​ഥെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തോ​ടെ റ​ഷ്യ​യി​ലെ ജ​ർ​മൻ ഭാ​ഷാ പ​ഠി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാം​സ്കാ​രി​ക രം​ഗ​ത്തും തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

NRI

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന് ലി​വ​ർ​പൂ​ളി​ൽ

ലി​വ​ർ​പൂ​ൾ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന് ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കും. നോ​ർ​ത്ത് വെ​സ്റ്റ് മേ​ഖ​ല​യി​ലെ വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഈ ​ക​ലാ​മേ​ള, ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വേ​ദി മാ​ത്ര​മ​ല്ല, യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ സം​ഗ​മ​വേ​ദി കൂ​ടി​യാ​ണ്.

ഓ​രോ വ​ർ​ഷ​വും മി​ക​ച്ച സം​ഘാ​ട​ന​വും വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്ന ഈ ​ക​ലാ​മേ​ള​യ്ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​തി​നോ​ട​കം ഊ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്നേ​ക്ക് ഒ​രു മാ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ ന​ട​ക്കു​ന്ന ക​ലാ​മേ​ള ദി​ന​ത്തി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കും പ്രേ​ക്ഷ​ക​ർ​ക്കു​മാ​യി ഭ​ക്ഷ​ണ​സേ​വ​നം ഒ​രു​ക്കു​ന്ന​തി​നാ​യി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു.

പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, വൈ​കു​ന്നേ​ര ഭ​ക്ഷ​ണ​വും ല​ഘു​ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര കാ​റ്റ​റിം​ഗ് സേ​വ​ന​ത്തി​നാ​ണ് ക്വ​ട്ടേ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. യു​കെ​യി​ൽ കാ​റ്റ​റിം​ഗ് സേ​വ​നം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മാ​നു​സൃ​ത ലൈ​സ​ൻ​സു​ക​ളും രേ​ഖ​ക​ളും കൈ​വ​ശ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ക്വ​ട്ടേ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ.

കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ൽ മു​ൻ​പ​രി​ച​യ​വും വ​ലി​യ പൊ​തു​പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്രം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും.

അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ളും വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​റ്റ​റിം​ഗ് ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും താ​ത്​പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഭാ​ഗ​മാ​യു​ള്ള കാ​റ്റ​റിം​ഗി​നു​ള്ള ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ക്കു​ന്ന​താ​യി റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ലാ​മേ​ള ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN, WEST DERBY, LIVERPOOL, L12 9HJ.

NRI

പ്ര​വാ​സി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ല്: വ​ര്‍​ഗീ​സ് മാ​മ്മ​ന്‍

ദോ​ഹ: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ലാ​ണെ​ന്നും അ​വ​രു​ടെ ന്യാ​യ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും തി​രു​വ​ല്ല എം​എ​ല്‍​എ അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍.

ദോ​ഹ​യി​ല്‍ സെ​പ്രോ​ടെ​ക്കും അം​വാ​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും പ്ര​വാ​സി സ​മൂ​ഹം വ​ഹി​ക്കു​ന്ന പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം സേ​വ​നം അ​നു​ഷ്ഠി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം, പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍, പ്ര​വാ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും ഇ​വ​യി​ല്‍ സാ​ധ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​മെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സെ​പ്രോ​ടെ​ക്, അം​വാ​ജ് ഗ്രൂ​പ്പ് എം​ഡി ജോ​സ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അം​വാ​ജ് വാ​ട്ട​ര്‍ ഫാ​ക്ട​റി സി​എ​ഫ്ഒ ജോ​ര്‍​ജ് കോ​ശി അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സെ​പ്രോ​ടെ​ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​നൂ​ജ് എം. ​ജോ​സ് ഗ്രൂ​പ്പി​ന്‍റെ ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു.

ഗ്രൂ​പ്പ് ഫെ​സി​ലി​റ്റി മാ​നേ​ജ​ര്‍ ജോ​ണ്‍​സ​ണ്‍ രാ​ജു, പ​ര്‍​ച്ചേ​സ് മാ​നേ​ജ​ര്‍ കി​ര​ണ്‍ സേ​വ്യ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ജേ​ക്ക​ബ് രാ​ജു, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ര്‍ സു​ജി​ത് ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

സീ​നി​യ​ര്‍ പ്രോ​ജ​ക്ട് സൂ​പ്പ​ര്‍​വൈ​സ​ര്‍ ബി​നു ടി. ​ഡാ​നി​യ​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ജെ​റ്റ്സി അ​ബ്ര​ഹാം പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റ് ഒ.​കെ. പ​രു​മ​ല, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

NRI

ദൈ​വാ​ല​യം ഇ​നി ജ​ന​ങ്ങ​ളി​ലേ​ക്ക്; മെ​ക്‌​സി​ക്കോ​യി​ൽ ചാ​പ്പ​ൽ ഓ​ൺ വീ​ൽ​സ്

മൊ​ണ്ടെ​റെ (മെ​ക്‌​സി​ക്കോ): ദൈ​വാ​ല​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്ക് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും കു​മ്പ​സാ​ര​ത്തി​നും അ​വ​സ​ര​മൊ​രു​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ​തി​യു​മാ​യി മെ​ക്‌​സി​ക്കോ​യി​ലെ മൊ​ണ്ടെ​റെ അ​തി​രൂ​പ​ത.

പ്ര​ത്യേ​ക​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യ യാ​ത്രാ​വാ​ഹ​ന​ത്തി​ൽ ഒ​രു​ക്കി​യ "ചാ​പ്പ​ൽ ഓ​ൺ വീ​ൽ​സ്' അ​ഥ​വാ സ​ഞ്ച​രി​ക്കു​ന്ന ആ​രാ​ധ​നാ ചാ​പ്പ​ലാ​ണ് അ​തി​രൂ​പ​ത ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ദൈ​വാ​ല​യ​ത്തി​ലേ​ക്ക് വി​ശ്വാ​സി​ക​ൾ എ​ത്തു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കാ​തെ, ദി​വ്യ​കാ​രു​ണ്യ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ദേ​വാ​ല​യ സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന ആ​ശ​യ​ത്തി​ൽ നി​ന്നാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​തെ​ന്ന് ഇ​തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഫാ. ​അ​ഡ്രി​യാ​ൻ വി​ല്ലാ​ഗ്രാ​ൻ ഗ്വെ​റേ​റോ വ്യ​ക്ത​മാ​ക്കി.

18 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന പാ​സ​ഞ്ച​ർ വാ​നാ​ണ് ഇ​തി​നാ​യി പ്ര​ത്യേ​ക​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഹ​നം പ്ര​ധാ​ന​മാ​യും മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പി​ൻ​ഭാ​ഗ​ത്ത് ദി​വ്യ​കാ​രു​ണ്യ സാ​ന്നി​ധ്യ​ത്തി​ൽ ഒ​രേ​സ​മ​യം നാ​ലു​പേ​ർ​ക്ക് പ്രാ​ർ​ഥി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റി​യ ആ​രാ​ധ​നാ​മു​റി​യു​ണ്ട്.

മ​ധ്യ​ഭാ​ഗ​ത്ത് സ്വ​കാ​ര്യ​മാ​യി കു​മ്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും മു​ൻ​ഭാ​ഗ​ത്ത് ഡ്രൈ​വ​ർ സീ​റ്റു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2026 ഓ​ഗ​സ്റ്റ് 20-ന് ​മൊ​ണ്ടെ​റെ ആ​ർ​ച്ച്‌​ബി​ഷ​പ് റോ​ജെ​ലി​യോ ക​ബ്രേ​ര ലോ​പ്പ​സ് സ​ഞ്ച​രി​ക്കു​ന്ന ചാ​പ്പ​ൽ ആ​ശീ​ർ​വ​ദി​ച്ചു.

ദൈ​വാ​ല​യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മേ ആ​ശു​പ​ത്രി​ക​ൾ, ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ൾ, സു​വി​ശേ​ഷീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, ധ്യാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഈ ​മൊ​ബൈ​ൽ ചാ​പ്പ​ലി​ന്റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് പ​ദ്ധ​തി.

"ജ​ന​ങ്ങ​ൾ ദൈ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തു മാ​ത്രം കാ​ത്തി​രി​ക്കാ​തെ, ദൈ​വാ​ല​യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു' എ​ന്ന ആ​ശ​യ​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ മൊ​ണ്ടെ​റെ അ​തി​രൂ​പ​ത പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്.

വി​ശ്വാ​സി​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ സു​വി​ശേ​ഷീ​ക​ര​ണ സം​രം​ഭ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ

NRI

വി.കെ. ശ്രീ​ക​ണ്ഠ​ൻ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് സ​ന്ദ​ർ​ശി​ച്ചു

ഷി​ക്കാ​ഗോ: ഷി​​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ ​പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി എത്തിയ പാ​ല​ക്കാ​ട് എം​പി വി.കെ. ശ്രീ​ക​ണ്ഠ​ൻ സോ​ഷ്യ​ൽ ക്ല​ബ് സ​ന്ദ​ർ​ശി​ച്ചു.

വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സോ​ഷ്യ​ൽ ക്ല​ബ് ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം, സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

12 വ​ർ​ഷ​ങ്ങ​ളാ​യി ഷിക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മാ​മാ​ങ്കം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു കാ​യി​കോ​ത്സ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് വി.കെ. ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ഇ​ത്ര​യും വ​ലി​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും ഉ​ദ്ഘാ​ട​ക​നാ​കാ​നും സാ​ധി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ​ത്തി​ൽ ഷി​​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ വി. ​കെ. ശ്രീ​ക​ണ്ഠ​നെ സ്വാ​ഗ​തം ചെ​യ്തു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും വ​ടം​വ​ലി ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

NRI

കേ​ളി റു​വൈ​ദ​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​മി​യ ഏ​രി​യ റു​വൈ​ദ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. "ഓ​ണം പൊ​ന്നോ​ണം 26' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ദ​ർ​ശ​ന​ന​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ ഇ. ​നി​സാം, റ​ഫീ​ക്ക് പാ​ല​ത്ത്, അ​നീ​സ് അ​ബൂ​ബ​ക്ക​ർ, മു​സാ​മി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, മു​സാ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജെ​റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മു​സാ​മി​യ ഏ​രി​യ പ​രി​ധി​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഓ​ണ​സ​ദ്യ​യും ഓ​ണ​പ്പാ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മ​ല​യാ​ളി​ക​ളു​ടെ ഓ​ണ​സ്മ​ര​ണ​ക​ൾ​ക്ക് നി​റം​പ​ക​രു​ന്ന വേ​റി​ട്ട അ​നു​ഭ​വ​മാ​യി പ​രി​പാ​ടി മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നാ​സ​ർ സ്വാ​ഗ​ത​വും ജോ​യിന്‍റ് സെ​ക്ര​ട്ട​റി മെ​ഹ​മൂ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

മേ​രി മാ​ത്യു ഗ്ലാ​സ്ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഗ്ലാ​സ്ഗോ​: ന​മ്പ്യാ​കു​ളം നെ​ടി​യ​കാ​ലാ​യി​ല്‍ മേ​രി മാ​ത്യു (81) ഗ്ലാ​സ്ഗോ​യി​ൽ (യു​കെ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ന​മ്പ്യാ​കു​ളം സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് പ​ള്ളി​യി​ല്‍.

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ എ​ൻ.​വി. മാ​ത്യു പ​രേ​ത വെ​ട്ടി​മു​ക​ൾ കോ​ഴി​മു​ള്ളോ​രം കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ജി റെ​ജി (യു​എ​സ്എ), ജെ​സി ജോ​സ​ഫ്, റെ​ജി (ജോ​സ്), സ​ജോ (ജോ​ര്‍​ജ്) (മൂ​വ​രും യു​കെ).

മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ റെ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജ​യ്‌​മോ​ന്‍ ജോ​സ​ഫ് കി​ട​ങ്ങ​യി​ല്‍ അ​തി​ര​മ്പു​ഴ, മി​നി ജോ​സ​ഫ് പാ​ണൂ​ര്‍ പാ​ദു​വ, പു​ഷ്പ​തോ​മ​സ് മു​രി​ങ്ങ​യി​ല്‍ ഇ​ട​പ്പാ​ടി (മൂ​വ​രും യു​കെ).

NRI

മുതുകാടിന്‍റെ മാജിക് വിസ്മയവുമായി ഹൂസ്റ്റണിൽ എംക്യൂബ്

ഹൂ​സ്റ്റ​ൺ: മാ​ജി​ക്കി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും മെ​ല​ഡി​യു​ടെ​യും വി​സ്മ​യ​ക​ര​മാ​യ സം​ഗ​മ​വു​മാ​യി ഹൂ​സ്റ്റ​ണി​ൽ "MCUBE - An Ultimate Extravaganza of Magic, Melody, Mission' ക​ലാ​വി​രു​ന്ന് അ​ര​ങ്ങേ​റും.

ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​ർ (ഡി​എ​സി), ഓ​ർ​ത്ത​ഡോ​ക്സ് ടി​വി യു​എ​സ്എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ്റ്റാ​ഫോ​ർ​ഡി​ലെ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (2411 5th Street) പ​രി​പാ​ടി ന​ട​ക്കും.

പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രി​പാ​ടി​യി​ൽ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ ര​വി​ശ​ങ്ക​ർ. ആ​ർ, ചി​ത്ര അ​രു​ൺ, വ​യ​ലി​നി​സ്റ്റ് വി​ഷ്ണു അ​ശോ​ക് തു​ട​ങ്ങി​യ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും.

മാ​ജി​ക്കി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും മെ​ല​ഡി​യു​ടെ​യും മ​നോ​ഹ​ര​മാ​യ സ​മ​ന്വ​യ​മാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ക​ലാ​സ്വാ​ദ​ക​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന വ്യ​ത്യ​സ്ത​മാ​യ ക​ലാ​നു​ഭ​വ​മാ​യി​രി​ക്കും ‘MCUBE’ എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഹൂ​സ്റ്റ​ണി​ലെ ക​ലാ​സ്നേ​ഹി​ക​ളെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.ഫാ. ​ജോ​ൺ​സ​ൻ പു​ഞ്ച​ക്കോ​ണം: 346 332 9998, റെ​ജി കു​ര്യ​ൻ: 281 777 1919, ഏ​ബ്ര​ഹാം ഈ​പ്പ​ൻ: 832 541 2456.

NRI

റ​വ.​ഫാ. ജോ​ജി കെ. ​ജോ​യി​ക്ക് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി

 

കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന റ​വ.ഫാ. ​ജോ​ജി കെ. ​ജോ​യി​ക്ക് കു​വൈ​റ്റ്‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ അ​ടൂ​ര്‍ -​ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ര്‍ വൈ​ദി​ക​നും ക​ട​മ്പ​നാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി വി​കാ​രി​യും ശാ​സ്താം​കോ​ട്ട സെ​ന്‍റ് ബേ​സി​ല്‍ ബൈ​ബി​ള്‍ സ്കൂ​ളി​ന്‍റെ വൈ​സ് പ്രി​ന്‍​സി​പ്പാളും വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​ണ് റ​വ.ഫാ. ​ജോ​ജി കെ. ​ജോ​യി.

മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ.​ഫാ. ബി​ജു ഡാ​നി​യേ​ൽ, ട്ര​സ്റ്റി ജെ​റി ജോ​ൺ കോ​ശി, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ്, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ റെ​ജി സ​ഖ​റി​യ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സെ​പ്റ്റംബ​ർ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.45 മു​ത​ൽ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ വച്ച് ക​ൺ​വെ​ൻ​ഷ​നും ഏഴിന് വൈ​കു​ന്നേ​രം 5.30 മു​ത​ൽ എ​ട്ടു നോ​മ്പ്‌ വീ​ട​ലി​ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച വി​ള​മ്പും ന​ട​ത്ത​പ്പെ​ടും.

NRI

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി മ​ത്സ​രം ആറ് മുതൽ

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ മാസം ആ​റി​ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ബെ​ൻ​സ​ൻ​വി​ല്ലി​ലെ വി​ശാ​ല​മാ​യ എ​ന​ർ​ജി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് വ​ടം​വ​ലി മാ​മാ​ങ്കം അ​ര​ങ്ങേ​റു​ന്ന​ത്.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സ് മീ​റ്റി​ൽ സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളും മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​ച്ചു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നാ​റോ​ളം പ്ര​മു​ഖ ടീ​മു​ക​ൾ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. വ​ൻ സ​മ്മാ​ന​ത്തു​ക​ക​ളും ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ങ്ങ​ളും കൊ​ണ്ട് ഇ​തി​ന​കം ത​ന്നെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി രം​ഗ​ത്ത് ശ്ര​ദ്ധ നേ​ടി​യ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് ഈ ​വ​ർ​ഷ​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള വ​ടം​വ​ലി പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ തി​രി​യു​ക​യാ​ണ്.

സി​നി​മാ​താ​രം അ​ൻ​സി​ബ ഹ​സ​നും ഗാ​യ​ക​ൻ സു​ധീ​ഷ് ശ​ശി​കു​മാ​റും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. കാ​യി​ക​മ​ത്സ​ര​ത്തോ​ടൊ​പ്പം ക​ല​യും വി​നോ​ദ​വും ഭ​ക്ഷ​ണ​വി​രു​ന്നും ഒ​രു​മി​ക്കു​ന്ന വ​ലി​യ ആ​ഘോ​ഷ​മാ​യാ​ണ് സം​ഘാ​ട​ക​ർ ഇ​ത്ത​വ​ണ​ത്തെ ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ലെ ഒ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ൾ​ക്ക് 11,111 ഡോ​ള​റും മാ​ണി നെ​ടി​യേ​ക്കാ​ലാ​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. ര​ണ്ടാം സ​മ്മാ​ന​മാ​യി 5,555 ഡോ​ള​റും ജോ​യി മു​ണ്ടം​പ്ലാ​ക്ക​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 3,333 ഡോ​ള​റും ചാ​ക്കോ ആ​ൻ​ഡ്
മ​റി​യം ക​ഴി​ക്കേ​ക്കു​റ്റ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും നാ​ലാം സ​മ്മാ​ന​മാ​യി 1,111 ഡോ​ള​റും ഷിക്കാ​ഗോ മം​ഗ​ല്യ ജ്വ​ല്ല​റി ട്രോ​ഫി​യും ന​ൽ​കും.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി രാ​ജു മാ​നു​ങ്ക​ൽ, ട്ര​ഷ​റ​ർ ബി​ജോ​യി കാ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പൂ​തേ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ ചെ​യ​ർ​മാ​നാ​യും മാ​നി ക​രി​ക്കു​ളം വൈ​സ് ചെ​യ​ർ​മാ​നാ​യും സ്റ്റീ​ഫ​ൻ ക​ഴി​ക്കേ​ക്കു​റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ബി​നു കൈ​ത​ക്ക​ത്തോ​ട്ടി​ൽ ഫി​നാ​ൻ​സ് ചെ​യ​ർ​മാ​നാ​യും നേ​തൃ​ത്വം ന​ൽ​കു​ന്നു.

വി​പു​ല​മാ​യ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ
അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ൻ​ഡോ​ർ വേ​ദി​യി​ൽ

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രം പൂ​ർ​ണ​മാ​യും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. കാ​ലാ​വ​സ്ഥ​യെ ആ​ശ്ര​യി​ക്കാ​തെ കാ​ണി​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഒ​രു​പോ​ലെ മി​ക​ച്ച അ​നു​ഭ​വം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ എ​ന​ർ​ജി സ്പോ​ർ​ട്സ് കോം​പ്ല​ക്സ് വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ സൗ​ക​ര്യം, മി​ക​ച്ച പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള എ​ളു​പ്പ​ത്തി​ലു​ള്ള യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ വേ​ദി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്.

വ​ടം​വ​ലി മ​ത്സ​ര​ത്തോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ൾ​ക്കും കാ​ണി​ക​ൾ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം വി​വി​ധ രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ ഫു​ഡ് ഫെ​സ്റ്റും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും.

അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് എ​ലീ​റ്റ് ഗെ​യി​മിം​ഗ്, പേ​ര​ന്‍റ് പെ​ട്രോ​ളി​യം, ഗോ​ൾ​ഡ് റ​ഷ് ഗെ​യി​മിം​ഗ്, ല​ക്കി ലി​ങ്ക​ൺ ഗെ​യി​മിം​ഗ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ സ്പോ​ൺ​സ​ർ​മാ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

സ്പോ​ൺ​സ​ർ​മാ​രു​ടെ​യും സോ​ഷ്യ​ൽ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് വ​ർ​ഷം​തോ​റും ടൂ​ർ​ണ​മെ​ന്‍റി​നെ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ കാ​യി​കോ​ത്സ​വം

സെ​പ്റ്റം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലെ വാ​രാ​ന്ത്യം ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് വ​ലി​യ കാ​യി​കോ​ത്സ​വ​മാ​യി മാ​റും. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഇ​തേ എ​ന​ർ​ജി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ എ​ൻ.​കെ. ലൂ​ക്കോ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും പി​റ്റേ​ന്ന് സെ​പ്റ്റം​ബ​ർ ആ​റി​ന് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​വും അ​ര​ങ്ങേ​റും.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഈ ​കാ​യി​ക​മാ​മാ​ങ്ക​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പി​ൽ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി നേ​തൃ​ത്വം ന​ൽ​കു​ന്നു എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ടീ​മു​ക​ളെ​യും കാ​യി​ക​പ്രേ​മി​ക​ളെ​യും സ്വീ​ക​രി​ക്കാ​ൻ ഷി​ക്കാ​ഗോ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളും ലോ​കോ​ത്ത​ര ടീ​മു​ക​ളു​ടെ സാ​ന്നി​ധ്യ​വും വ​ൻ സ​മ്മാ​ന​ത്തു​ക​യും സി​നി​മാ -​ സം​ഗീ​ത താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ന്ത്യ ഫു​ഡ് ഫെ​സ്റ്റും ഒ​രു​മി​ക്കു​ന്ന സെ​പ്റ്റം​ബ​ർ ആ​റി​ലെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നാ​യി ഇ​നി ഷി​ക്കാ​ഗോ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ബി​ജു സ​ഖ​റി​യ, സാ​ജു ക​ണ്ണ​മ്പ​ള്ളി, അ​ല​ൻ ജോ​ർ​ജ്, ജോ​സ് ചെ​ന്നി​ക്ക​ര എ​ന്നി​വ​ര​ട​ക്കം ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു.

NRI

പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ഹൂ​സ്റ്റ​ൺ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (PMA) ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ട്രി​നി​റ്റി മാ​ർ​ത്തോമ്മ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. നൃ​ത്ത​ചു​വ​ടു​ക​ളു​മാ​യി മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത്, താ​ല​പ്പൊ​ലി, വെ​ഞ്ചാ​മ​രം, മു​ത്തു​ക്കു​ട​ക​ൾ, പു​ലി​ക​ളി, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്കാ​ഴ്ച​ക​ൾ ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ​പ്പ​കി​ട്ടേ​കി.

തി​ട​മ്പും വെ​ഞ്ചാ​മ​ര​ങ്ങ​ളും കു​ട​ക​ളും ചൂ​ടി​യ ഗ​ജ​വീ​ര​ന്മാ​രു​ടെ ക​ട്ട്‌​ഔ​ട്ടു​ക​ളും വേ​ദി​യു​ടെ​യും ആ​ഘോ​ഷ​പ​രി​സ​ര​ത്തി​ന്‍റെ ആ​ക​ർ​ഷ​ണ​മാ​യി. വി​വി​ധ നൃ​ത്ത​പ​രി​പാ​ടി​ക​ളും സ്കി​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ സ​ദ​സിന്‍റെ കൈ​യ​ടി നേ​ടി.

പിഎംഎയു​ടെ ചു​ണ​ക്കു​ട്ടി​ക​ൾ തു​ഴ​ഞ്ഞ അ​തി​ഗം​ഭീ​ര വ​ള്ളം​ക​ളി ഓ​ണാ​ഘോ​ഷ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി മാ​റി. ആ​വേ​ശ​ക​ര​മാ​യ വ​ള്ളം​ക​ളി കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

 

NRI

കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ മ​രി​യ​ൻ ഭ​ക്തി​ഗാ​നം

കൊ​ളോ​ൺ: 1988 മു​ത​ൽ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സും യൂ​റോ​പ്പി​ലെ ആ​ദ്യ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ പ്ര​വാ​സി​ഓ​ൺ​ലൈ​നും (2007) സം​യു​ക്ത​മാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ മ​രി​യ​ൻ ഭ​ക്തി​ഗാ​നം "സ്വ​ർ​ഗീ​യ നാ​ഥ​യ്ക്കാ​യ്' റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗാ​ന​ര​ച​യി​താ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ര​ച​ന നി​ർ​വ​ഹി​ച്ച ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​ന​മാ​ണി​ത്. ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ശാ​ഖ​യ്ക്ക് നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് ഒ​ഫീ​ഷ്യ​ൽ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​നം ഉ​ട​ൻ ആ​സ്വാ​ദ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.

"ദി​വ്യ കാ​രു​ണ്യം ചൊ​രി​യു​ന്ന അ​മ്മേ... മാ​താ​വേ...' എ​ന്ന് തു​ട​ങ്ങു​ന്ന പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ വ​രി​ക​ൾ​ക്ക് യു​വ സം​ഗീ​ത​ജ്ഞ​ൻ പ്രി​ൻ​സ് മൈ​ക്കി​ൾ ജോ​സ​ഫ് ഈ​ണ​മി​ട്ടി​രി​ക്കു​ന്നു.

ഗാ​ന​ത്തി​ന് അ​തി​മ​നോ​ഹ​ര​മാ​യ ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ബി​നു മാ​തി​രം​പു​ഴ ആ​ണ്. ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഗാ​യ​ക​രാ​യ പി​ന്‍റോ ചി​റ​യ​ത്തും സെ​ബി​ൻ പു​ലി​പ്ര​യും ചേ​ർ​ന്നാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ര​ണ്ട് ഗാ​യ​ക​ർ ഒ​ന്നി​ക്കു​ന്ന ആ​ദ്യ​ത്തെ യു​ഗ്മ​ഗാ​നം എ​ന്ന പ്ര​ത്യേ​ക​ത​യും "സ്വ​ർ​ഗീ​യ നാ​ഥ​യ്ക്കാ​യ്' എ​ന്ന ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​നു​ണ്ട്.

ഗാ​ന​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ

ര​ച​ന: ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, സം​ഗീ​തം: പ്രി​ൻ​സ് മൈ​ക്കി​ൾ ജോ​സ​ഫ്, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ: ബി​നു മാ​തി​രം​പു​ഴ, ആ​ലാ​പ​നം: പി​ന്‍റോ ചി​റ​യ​ത്ത് (ജ​ർ​മ​നി), സെ​ബി​ൻ പു​ലി​പ്ര (ജ​ർ​മ​നി), നി​ർ​മാ​ണം: ജെ​ൻ​സ്, ജോ​യ​ൽ & ഷീ​ന കു​മ്പി​ളു​വേ​ലി​ൽ, ബാ​ന​ർ & റി​ലീ​സ്: കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് (Kumpil Creations).

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ എ​ട്ടു​നോ​മ്പ് നാ​ളു​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ത്മീ​യ​ത പ​ക​രാ​ൻ, ഭ​ക്തി​സാ​ന്ദ്ര​മാ​യ ആ​ലാ​പ​ന​വും സം​ഗീ​ത​വും കൊ​ണ്ട് കേ​ൾ​വി​ക്കാ​രു​ടെ ഹൃ​ദ​യം ക​വ​രാ​നൊ​രു​ങ്ങു​ന്ന സ്വ​ർ​ഗീ​യ നാ​ഥ​യ്ക്കാ​യ്' ഉ​ട​ൻ ത​ന്നെ കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് മു​ൻ​പി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക്: https://www.youtube.com/c/KUMPILCREATIONS

NRI

പി.​ജെ. ജോ​സ​ഫി​നെ​യും അ​പു ജോ​സ​ഫി​നെ​യും ആ​ദ​രി​ച്ച് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ

തൊ​ടു​പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ പി.​ജെ. ജോ​സ​ഫി​നെ​യും കേ​ര​ള സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പും തൊ​ടു​പു​ഴ എം​എ​ൽ​എ​യു​മാ​യ അ​പു ജോ​ൺ ജോ​സ​ഫി​നെ​യും പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ പ്ര​തി​നി​ധി​ക​ൾ ആ​ദ​രി​ച്ചു.

പി.​ജെ. ജോ​സ​ഫി​ന്‍റെ പു​റ​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ ന​ട​ന്ന സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് നേ​താ​ക്ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചും ആ​ദ​രി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ, പ്ര​വാ​സി സ​മൂ​ഹ​വും കേ​ര​ള​വും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെയു‌ടെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.

കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ൻ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ളം​തു​രു​ത്തി​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജെ​യിം​സ് അ​റ​യ്ക്ക​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

NRI

എ​ൽ​ഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന എ​ൽ​ഡേഴ്സ് ​ഫോ​റം മീ​റ്റിം​ഗ് സെ​ന്‍റ് സ്റ്റീ​ഫ​ൻ ഹോ​ൾ അ​ന​ഗ​ല​പു​ര​യി​ൽ ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച മീ​റ്റിം​ഗിന്‍റെ ഉ​ദ്ഘാ​ട​നം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ജോ​ൺ ഐ​പ്പ് നി​ർ​വ​ഹി​ച്ചു.

റി​ട്ടേ​യർ​മെ​ന്‍റ് കാലം എ​ങ്ങ​നെ ഫ​ല​വ​ത്താ​യി തീ​ർ​ക്കാം എ​ന്ന​തി​നെ കു​റി​ച്ച് ഫാ. സിബി ബേബി ക്ലാ​സ് എ​ടു​ത്തു. ഫാ. എം.യു. പൗലോസ് യോ​ഗ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പിച്ചു.

വി​വി​ധ ദൈ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെജി കെ. ജേ​ക്ക​ബ് ഭ​ദ്രാ​സ​ന ത​ല റി​ട്ട​യ​ർ​മെ​ന്‍റ് ഹോമിനെ കു​റി​ച്ചുള്ള വി​ശു​ദ്ധീ​ക​ര​ണം ന​ൽ​കി.

ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി അ​നു​ഗ്ര​ഹ മി​ഷ​നുമാ​യി ചേ​ർ​ന്ന് 350ൽ ​അ​ധി​കം വ​യോ​ധി​ക​ർ​ക്ക് ഉ​ച്ച ഭ​ക്ഷ​ണം ന​ൽ​കി. സീ​നി​യ​ർ സി​റ്റി​സ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. പി.പി. എൽദോ, സെ​ക്ര​ട്ട​റി പി.എസ്. ജോ​സ​ഫ്, ‌ട്രഷറർ രാജൻ മാത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

ലി​സ്ബ​ൺ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ലി​സ്ബ​ൺ: നോ​ർ​തേ​ൺ അ​യ​ർ​ല​ൻ​ഡി​ലെ ലി​സ്ബ​ൺ ആ​സ്ഥാ​ന​മാ​യി ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ലി​സ്ബ​ൺ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ലിമ) ഇ​രു​പ​താം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും വി​പു​ല​മാ​യും വ​ർ​ണാ​ഭ​മാ​യും സം​ഘ​ടി​പ്പി​ച്ചു.

ഏ​ക​ദേ​ശം 300 ഓ​ളം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രാ​വി​ലെ 10ന് ആ​രം​ഭി​ച്ച് രാ​ത്രി 10 വ​രെ നീ​ണ്ടു​നി​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ, വ​ടം​വ​ലി മ​ത്സ​രം, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ഡി​ന്ന​ർ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

NRI

ജെ​യ്സ​ൺ ജോ​സ​ഫി​ന് ഐ​ഒ​സി യു​എ​സ്‌​എ സ്വീ​ക​ര​ണം ന​ൽ​കി

ന്യൂ​ജ​ഴ്സി: കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും വീ​ക്ഷ​ണം പ​ത്ര​ത്തി​ന്‍റെ എം​ഡി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ അ​ഡ്വ. ജെ​യ്സ​ൺ ജോ​സ​ഫി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കൊ​ൺ​ഗ്ര​സ് (ഐ​ഒ​സി) യു​എ​സ്‌​എ സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ന്യൂ​ജ​ഴ്സി ടീ​നെ​ക്കി​ലു​ള്ള ടേ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ത്ത​പ്പെ​ട്ട സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഐ​ഒ​സി നേ​താ​ക്ക​ളും ജെ​യ്സ​ൺ ജോ​സ​ഫി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി യു​എ​സ്‌​എ​യു​ടെ ന്യൂ​ജ​ഴ്സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഐ​ഒ​സി യു​എ​സ്‌​എ കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള എ​ല്ലാ​വ​രെ​യും ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

 

NRI

വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി

വാ​ത്സിം​ഗ്ഹാം (നോ​ർ​ഫോ​ക്ക്): യു​കെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വാ​ർ​ഷി​ക വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.

നോ​ർ​ഫോ​ക്കി​ലെ വാ​ത്സിം​ഗ്ഹാം ദേ​ശീ​യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ 10.30ന് ​ലി​റ്റി​ൽ വാ​ത്സിം​ഗ്ഹാ​മി​ലെ മം​ഗ​ള​വാ​ർ​ത്ത ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പ്രാ​രം​ഭ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് യൂ​റോ​പ്പ് - യു​കെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

NRI

ക​ലി​ഫോ​ർ​ണി​യ​യി​ൽ മ​ല​യാ​ളി യു​വ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; അ​ടി​മു​ടി ദു​രൂ​ഹ​ത

ക​ലി​ഫോ​ര്‍​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ര്‍​ണി​യ​യി​ലെ മി​ല്‍​പീ​റ്റ​സി​ല്‍ അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ല്‍ മ​ല​യാ​ളി യു​വ​തി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തേ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ സു​ഹൃ​ത്ത് കോ​ട്ട​യം മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി അ​നി​ല​യെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ല്‍​പീ​റ്റ്‌​സ് പൊ​ലിസ് ​അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

കോ​ട്ട​യം കു​റി​ച്ചി പ​ള്ള​ത്ര വീ​ട്ടി​ല്‍ ജേ​ക്ക​ബി​ന്‍റെ (മി​ഥു​ന്‍) ഭാ​ര്യ​ ആ​ന്‍ മേ​രി മാ​ത്യു (35), തൃ​ശൂ​ര്‍ പീ​ച്ചി വി​ല​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി വി​ജി​ഷി​ന്‍റെ ഭാ​ര്യ​ അ​ഞ്ജ​ന ഹ​രി (35) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഡി​ക്‌​സ​ണ്‍ ലാ​ന്‍​ഡിം​ഗ് റോ​ഡി​ലെ മി​ല്‍​ക്രീ​ക്ക് അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലാ​ണ് മൂ​ന്നു യു​വ​തി​ക​ളും കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന​ത്. ഫ്ലാ​റ്റി​നു​ള്ളി​ല്‍ കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​ന്‍.

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ അ​ഞ്ജ​ന​യെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ജ​ന​യെ അ​നി​ല കാ​റി​ടി​പ്പി​ക്കു​ന്ന​ത് ക​ണ്ട​വ​രു​ണ്ടെ​ന്നു പൊ​ലിസ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നീ​ല നി​റ​ത്തി​ലു​ള്ള ഒ​രു എ​സ്‌​യു​വി യു​വ​തി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം പാ​ഞ്ഞു​പോ​കു​ന്ന​തു ക​ണ്ടെ​ന്നും വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ഒ​രു സ്ത്രീ​യാ​ണെ​ന്നു​മാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് സ​മീ​പ​ത്തെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍​നി​ന്ന് മു​ന്‍ ഭാ​ഗം ത​ക​ര്‍​ന്ന നി​ല​യി​ല്‍ വാ​ഹ​നം ക​ണ്ടെ​ത്തി. അ​ഞ്ജ​ന കൊ​ല്ല​പ്പെ​ട്ട​ത​റി​ഞ്ഞെ​ത്തി​യ ആ​നി​ന്‍റെ ഭ​ര്‍​ത്താ​വ് ജേ​ക്ക​ബ് ഫ്ലാ​റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

യു​എ​സി​ലെ സ്‌​കൂ​ളി​ല്‍ കം​പ്യൂ​ട്ട​ര്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ആ​ന്‍ ജൂ​ണ്‍ അ​വ​സാ​നം പി​താ​വ് ജി​ജി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ആ​ന്‍ ട്രീ​സ (12), അ​ലീ​സ (5) എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

ഭ​ര്‍​ത്താ​വ് ജേ​ക്ക​ബ് ഐ​ടി മേ​ഖ​ല​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​രം സ്വദേശി ജി​ജി മാ​ത്യു​വി​ന്‍റെ​യും പ​രേ​ത​യാ​യ ബെ​സി ജി. ​മാ​ത്യു​വി​ന്‍റെയും മ​ക​ളാണ്.​ ആ​നിന്‍റെ സം​സ്‌​കാ​രം കോ​ട്ട​യ​ത്തു ന​ട​ക്കും.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് പ​ള്ളം ബു​ക്കാ​ന സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ സം​സ്‌​കാ​രം ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

2021ലാ​ണ് അ​ഞ്ജ​ന​യും കു​ടും​ബ​വും യു​എ​സി​ലെ​ത്തി​യ​ത്. മ​ക​ള്‍ ആ​റു വ​യ​സു​കാ​രി വാ​മി​ക. ഭ​ര്‍ത്താ​വ് വി​ജീ​ഷ് ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ സോ​ഫ്റ്റ്‌​വേ​ര്‍ എ​ന്‍​ജി​നി​യ​റാ​ണ്. തൃശൂർ പ​ട്ടി​ക്കാ​ട് മു​ടി​ക്കോ​ട് ഹ​രി​ദാ​സ് - സു​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ്. 2023ലാ​ണ് അ​ഞ്ജ​ന​യും കു​ടും​ബ​വും നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്.

NRI

എ​ന്‍‌​വൈ‌​സി​ടി സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബ പി​ക്നി​ക്ക് ക്വീ​ന്‍​സി​ല്‍ ന​ട​ത്തി

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് വി​ഭാ​ഗ​ത്തി​ലു​ള്ള മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​ര​മി​ച്ച​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ക്വീ​ൻ​സി​ലെ ആ​ലി​പോ​ണ്ട് പാ​ർ​ക്കി​ൽ പി​ക്നി​ക്ക് ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പോ​ൾ, സെ​ക്ര​ട്ട​റി റോ​ബി കോ​ശി, ട്ര​ഷ​റ​ർ അ​രു​ൺ അ​ച്ച​ൻ​കു​ഞ്ഞ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ, വി​വി​ധ ത​രം ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ച്ച പി​ക്നി​ക്ക് പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ആ​സ്വ​ദി​ച്ചു.

ആ​രോ​ൺ കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്ക് സീ​നി​യ​ർ മെ​മ്പ​ർ​മാ​രാ​യ പി.​എ​സ്. വ​ർ​ഗീ​സും വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​നും ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന പ​ല​രും ഈ ​പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന​ത് വ​ള​രെ അ​ഭി​ന​ന്ദ​നീ​യ​മാ​യി. പു​തി​യ​താ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​വ​രേ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​വാ​നു​ള്ള ഒ​ര​വ​സ​ര​മാ​യി പ​ല​രും ഈ ​സം​ഗ​മ​ത്തെ ഉ​പ​യോ​ഗി​ച്ചു.

അം​ഗ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ൾ റി​നോ​ജ് കോ​രു​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലേ​ലം വി​ളി​ച്ചു. പ​ണം സ​മാ​ഹ​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ല ലേ​ലം വി​ളി സം​ഘ​ടി​പ്പി​ച്ച​ത്. അ​തി​ലൂ​ടെ ആ​ളു​ക​ളെ മു​ഷി​പ്പി​ക്കാ​തെ പി​ക്നി​ക്ക് ര​സ​ക​ര​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

അ​തി​ല്‍ റി​നോ​ജ് വി​ജ​യി​ക്കു​ക​യും ചെ​യ്തു. ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന "ഫാ​മി​ലി നൈ​റ്റ്' വ​ന്‍ വി​ജ​യ​മാ​ക്കി മാ​റ്റു​വാ​ൻ ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ജ​യ​പ്ര​കാ​ശ് നാ​യ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

NRI

റ​വ.​ഡോ. ടി​ജോ താ​ന്നി​ക്ക​ൽ സി​എം​ഐ ജ​ർ​മ​ൻ ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ

കൊ​ളോ​ൺ: സി​എം​ഐ (Carmelites of Mary Immaculate) സ​ഭ​യു​ടെ ജ​ർ​മ​ൻ ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​റാ​യി പ്ര​മു​ഖ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും പ്ര​ഭാ​ഷ​ക​നു​മാ​യ റ​വ.​ഡോ. ടി​ജോ താ​ന്നി​ക്ക​ൽ സി​എം​ഐ നി​യ​മി​ത​നാ​യി.

ജ​ർ​മ​നി​യി​ലെ കൊ​ളോ​ൺ അ​തി​രൂ​പ​ത കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ന​ട​ത്തി​വ​രു​ന്ന നി​സ്തു​ല​മാ​യ ആ​ത്മീ​യാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​പു​തി​യ നി​യോ​ഗം.​

നി​ല​വി​ലെ ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​റാ​യ ഫാ. ​ജോ​ർ​ജ് വ​ട​ക്കി​നേ​ഴ​ത്ത് സി​എം​ഐ ഫാ.​ടി​ജോ താ​ന്നി​ക്ക​ലി​നെ ബൊ​ക്ക ന​ൽ​കി ആ​ദ​രി​ച്ചു.

തൊ​ടു​പു​ഴ ക​ല​യ​ന്താ​നി ഇ​ട​വ​ക​യി​ലെ താ​ന്നി​ക്ക​ൽ വ​ർ​ഗീ​സ് -​ മേ​രി ദ​മ്പ​തി​ക​ളു​ടെ ഏ​ഴു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യി 1972-ലാ​ണ് ഫാ. ​ടി​ജോ​യു​ടെ ജ​ന​നം. ക​ല​യ​ന്താ​നി സെ​ന്‍റ ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ നി​ന്നും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം 1987-ൽ ​സിഎംഐ സ​ന്യാ​സ സ​മൂ​ഹ​ത്തി​ൽ ചേ​ർ​ന്നു.

തു​ട​ർ​ന്ന് ബംഗളൂരു ധ​ർ​മ്മാ​രാം വി​ദ്യാ​ക്ഷേ​ത്രം, ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി, പൂ​നെ ജ്ഞാ​ന​ദീ​പ വി​ദ്യാ​പീ​ഠ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വൈ​ദി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. 2001 ഡി​സം​ബ​റി​ൽ ദി​വം​ഗ​ത​നാ​യ ജ​ഗ​ദ​ൽ​പു​ർ മു​ൻ ബി​ഷ​പ് മാ​ർ സൈ​മ​ൺ സ്റ്റോ​ക്ക് പാ​ല​ത്ത​റ​യി​ൽ നി​ന്നാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്.

പ​ഞ്ചാ​ബി​ലെ പ​ട്യാ​ല മി​ഷ​നി​ലൂ​ടെ​യാ​യി​രു​ന്നു വൈ​ദി​ക സേ​വ​ന​ത്തി​ന്‍റെ തു​ട​ക്കം.

NRI

ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ ടൊ​റ​ന്റോ​യി​ൽ അ​ന്ത​രി​ച്ചു

ടൊ​റ​ന്‍റോ: ടൊ​റ​ന്‍റോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചിന്‍റെ സ്ഥാ​പ​കാം​ഗ​​മാ​യ ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ (93) അ​ന്ത​രി​ച്ചു. ഇ​ട​വ​ക സ​മൂ​ഹ​ത്തി​ൽ സ്നേ​ഹ​പൂ​ർ​വം "കു​ര്യ​ൻ അ​ങ്കി​ൾ' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം, സ​ഭ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ വ​ള​ർ​ച്ച​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു.

വി​ശ്വാ​സ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വും സ​മ​ർ​പ്പ​ണ​വും ഉ​ദാ​ര​മ​ന​സ്ക​ത​യും കൊ​ണ്ട് ഇ​ട​വ​ക​യു​ടെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അ​നു​സ്മ​രി​ച്ചു.

വ​ർ​ഷ​ങ്ങ​ളോ​ളം സ​ഭ​യ്ക്കാ​യി വി​ശ്വ​സ്ത​ത​യോ​ടെ സേ​വ​നം ചെ​യ്ത അ​ദ്ദേ​ഹം ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്റെ ഒ​രു ശ​ക്ത​മാ​യ തൂ​ണാ​യി​രു​ന്നു​വെ​ന്നും സ​ഭ​യു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ വൈ​കുന്നേരം അഞ്ച് വ​രെ പൊ​തു​ദ​ർ​ശ​നം Humphrey Funeral Home, 1403 Bayview Avenue, Torontoയി​ൽ ന​ട​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ൽ 7.30 വ​രെ Humphrey Funeral Home-ൽ ​വീ​ണ്ടും പൊ​തു​ദ​ർ​ശ​ന​വും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.15 മു​ത​ൽ 11.45 വ​രെ സം​സ്കാ​ര ശു​ശ്രൂ​ഷ St. Philopateer Mercurius & St. Shenouda the Archimandrite Coptic Orthodox Church, 139 Bond Ave, North Yorkയി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12 45 മു​ത​ൽ 1.15 വ​രെ Mount Pleasant Cemetery, 375 Mount Pleasant Road, Torontoയി​ൽ സം​സ്കാ​രം ന​ട​ക്കും.

NRI

ഫ​ഹാ​ഹീ​ലി​ൽ സൂ​പ്പ​ർ മെ​ട്രോ​യി​ൽ ഇ​നി 24 മ​ണി​ക്കൂ​ർ സേ​വ​നം

 

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ലി​ൽ സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ്യ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ 24 മ​ണി​ക്കൂ​ർ സേ​വ​നം ആ​രം​ഭി​ച്ചു. പ​ക​ൽ സ​മ​യ​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം സാ​ധ്യ​മാ​കാ​ത്ത​വ​ർ​ക്കും രാ​ത്രി​സ​മ​യ​ത്ത് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്കും പു​തി​യ സേ​വ​ന​ക്ര​മം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജോ​ലി, കു​ടും​ബ​ബാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ പ​ക​ൽ പ​രി​ശോ​ധ​ന​ക​ൾ മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​ന്ന​വ​ർ​ക്ക് ഇ​നി രാ​ത്രി​യി​ലും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് മെ​ട്രോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന "നൈ​റ്റ് ഹെ​ൽ​ത്ത് പാ​ക്കേ​ജ്' ആ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ചെ ആറ് വ​രെ ല​ഭ്യ​മാ​കു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കം​പ്ലീ​റ്റ് ബ്ല​ഡ് കൗ​ണ്ട്, ഹീ​മോ​ഗ്ലോ​ബി​ൻ, ഡ​ബ്ല്യുബിസി, ആ​ർബി​സി, പ്ലേ​റ്റ്ലെ​റ്റ് കൗ​ണ്ട്, വി​വി​ധ ആ​ർബി​സി ഇ​ൻ​ഡീ​സു​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു.

ടോ​ട്ട​ൽ കൊ​ള​സ്ട്രോ​ൾ, ട്രൈ​ഗ്ലി​സ​റൈ​ഡ്സ്, യൂ​റി​ക് ആ​സി​ഡ്, ക്രി​യാ​റ്റി​നി​ൻ, എൽടി ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം യൂ​റി​ന്‍ ആ​ൽ​ബു​മി​ൻ, യൂ​റി​ന്‍ ഷു​ഗ​ർ, കീ​റ്റോ​ൺ, ബി​ലി​റൂ​ബി​ൻ, യൂ​റോ​ബി​ലി​നോ​ജ​ൻ, മൈ​ക്രോ​സ്കോ​പി​ക് പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന റൂ​ട്ടീ​ൻ യൂ​റി​ൻ അ​നാ​ലി​സി​സും ര​ക്ത​സ​മ്മ​ർ​ദ്ദ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ണ്.

സ്വ​ന്തം ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​വ​ർ​ക്കും ഈ ​രാ​ത്രി​കാ​ല ആ​രോ​ഗ്യ​പാ​ക്കേ​ജ് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

NRI

ച​ക്കു​ള​ത്ത​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് പി.എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എം.എ​ൽ. ഭോ​ജ​ൻ, ലേ​ഖ സോ​മ​ൻ, ട്ര​ഷ​റ​ർ എ. ​മു​ര​ളീ​ധ​ര​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വി. ​ര​ഘു​നാ​ഥ​ൻ, ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ കെ. ​ഗോ​പാ​ല​ൻ കു​ട്ടി എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി സ​ര​സ്വ​തി നാ​യ​ർ, സു​നി​ത റാ​വു, വ​സ​ന്ത ദേ​വ​രാ​ജ​ൻ, ശ്യാം ​ജി. നാ​യ​ർ, ബി. ​ദേ​വ​രാ​ജ​ൻ, ര​മേ​ശ് കോ​യി​ക്ക​ൽ, എ​സ്. സു​ദേ​വ​ൻ, കെ.ആ​ർ. ആ​ത്മാ​റാം, സി.എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ, എം.ജി. പ്ര​സാ​ദ്, കെ.എ. കൃ​ഷ്‌​ണ​ൻ​കു​ട്ടി, എം.എ​സ്. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ ര​ക്ഷാ​ധി​കാ​രി​യാ​യി സി. ​കേ​ശ​വ​ൻ കു​ട്ടി​യെ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ഇ.കെ. ശ​ശി​ധ​ര​ൻ, സി.എം. പി​ള്ള, കെ.കെ. ഭ​ദ്ര​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

NRI

അ​ധി​നി​വേ​ശ​വും അ​പ​ഹ​ര​ണ​വും ച​ർ​ച്ച ചെ​യ്തു​കൊ​ണ്ട് ചി​ല്ല വാ​യ​ന

റി​യാ​ദ്: ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ ഓ​ഗ​സ്റ്റ് മാ​സ​വാ​യ​ന ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ "വ​ല​യി​ൽ വീ​ണ കി​ളി​ക​ളാ​ണു നാം' ​എ​ന്ന ക​വി​ത ചൊ​ല്ലി​ക്കൊ​ണ്ട് നാ​സ​ർ പ​ട്ടാ​മ്പി പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.

എം. ​സു​കു​മാ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​ഥാ​സ​മാ​ഹാ​ര​മാ​യ "തൂ​ക്കു​മ​ര​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക്' എ​ന്ന കൃ​തി​യെ ആ​സ്പ​ദ​മാ​ക്കി സു​രേ​ഷ് ലാ​ൽ വാ​യ​ന അ​വ​ത​രി​പ്പി​ച്ചു. എം. ​സു​കു​മാ​ര​ന്‍റെ മൂ​ന്ന് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ക​ഥ​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളും, സ​മാ​ഹാ​ര​ത്തി​ലെ പ്ര​ധാ​ന ക​ഥ​ക​ളാ​യ "സം​ഘ​ഗാ​നം', "പി​തൃ​ത​ർ​പ്പ​ണം', "തൂ​ക്കു​മ​ര​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക്' എ​ന്നി​വ​യു​ടെ പ്ര​മേ​യ​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഷീ​ല ടോ​മി​യു​ടെ "ആ ​ന​ദി​യോ​ട് പേ​ര് ചോ​ദി​ക്ക​രു​ത്' എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​ന സീ​ബ കൂ​വോ​ട് നി​ർ​വ​ഹി​ച്ചു. പി​റ​ന്ന മ​ണ്ണി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ദു​രി​ത​വും അ​ഭ​യാ​ർ​ഥി​ത്വ​വും ഇ​സ്ര​യേ​ൽ - ​പാ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന ഒ​രു കൂ​ട്ടം മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും അ​വ​ത​രി​പ്പി​ക്കു​ന്ന നോ​വ​ലി​ലെ സ​വി​ശേ​ഷ ഭാ​ഗ​ങ്ങ​ൾ സീ​ബ സ​ദ​സി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

ടാ​ൻ​സാ​നി​യ​ൻ എ​ഴു​ത്തു​കാ​ര​നും നോ​ബ​ൽ സ​മ്മാ​ന​ജേ​താ​വു​മാ​യ അ​ബ്ദു​ൾ​റ​സാ​ഖ് ഗു​ർ​ണ​യു​ടെ പ്ര​സി​ദ്ധ നോ​വ​ലാ​യ "അ​പ​ഹ​ര​ണം' വി​പി​ൻ കു​മാ​ർ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. സ്വ​ന്തം ജീ​വി​തം നി​ർ​ണ​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​വും ന​ഷ്ട​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ ജീ​വി​ത​മാ​ണ് നോ​വ​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കു​ടി​യേ​റ്റ ജ​ന​ത നേ​രി​ടു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും നോ​വ​ലി​ന്റെ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളാ​ണെ​ന്നും വി​പി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ "ഒ​രു അ​ഭ​യാ​ർ​ത്ഥി​യു​ടെ മ​ര​ണ​കു​റി​പ്പ്' എ​ന്ന ക​വി​ത ജോ​ലി​ക്കൊ​ണ്ട് നാ​സ​ർ കാ​ര​ക്കു​ന്ന് ച​ർ​ച്ച​ക്ക് തു​ട​ക്കം കു​റി​ച്ചു. ഷിം​ന സീ​ന​ത്ത്, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, ന​ജീം കൊ​ച്ചു​ക​ലു​ങ്ക് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജോ​മോ​ൻ സ്റ്റീ​ഫ​ൻ ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു സം​സാ​രി​ച്ചു. നാ​സ​ർ കാ​ര​ക്കു​ന്ന് മോ​ഡ​റെ​റ്റ​റായി​രു​ന്നു.

NRI

ആ​റാ​യി​രം കു​ഞ്ഞു​ങ്ങ​ളു​ടെ പി​റ​വി​ക്ക് കാ​വ​ലാ​ളാ​യ ഡോ. ​മേ​രി ജോ​ണി​ന്‍റെ സം​സ്കാ​രം സെ​പ്റ്റം​ബ​ർ ആ​റി​ന്

സ്പ്രിംഗ്ഫീ​ൽ​ഡ്: മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം ഗ​ൾ​ഫ് മ​ണ്ണി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി അ​മ്മ​മാ​ർ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന പ്ര​ശ​സ്ത മ​ല​യാ​ളി സ്ത്രീ​രോ​ഗ വി​ദ​ഗ്ധ ഡോ. ​മേ​രി ജോ​ൺ (81) അ​ന്ത​രി​ച്ചു.

ഓ​ഗ​സ്റ്റ് 21ന് ​അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദു​ബാ​യി​യിലെ മെ​ഡി​ക്ക​ൽ രം​ഗ​വും പ്ര​വാ​സി സ​മൂ​ഹ​വും ക​ണ്ണീ​രോ​ടെ​യാ​ണ് പ്രി​യ ഡോ​ക്‌ടർ​ക്ക് വി​ട ന​ൽ​കു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന ഡോ. ​മേ​രി ജോ​ൺ ‘ഗേ​ളി’ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്നു. ഒ​രു ഡോ​ക്ട​ർ എ​ന്ന​തി​ന​പ്പു​റം സ്നേ​ഹ​വും ക​രു​ത​ലും നി​റ​ഞ്ഞ വ്യ​ക്തി​ത്വ​മാ​യാ​ണ് അ​വ​ർ ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്.

ദു​ബാ​യിയി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ സേ​വ​നം

1987ൽ ​ദു​ബാ​യി ആ​ശു​പ​ത്രി​യി​ലൂ​ടെ​യാ​ണ് ഡോ. ​മേ​രി ജോ​ൺ യു​എ​ഇ​യി​ലെ സേ​വ​ന​ജീ​വി​തം ആ​രം​ഭി​ച്ച​ത്. 1992ൽ ​ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ലേ​ക്ക് (പ​ഴ​യ അ​ൽ വാ​സ​ൽ ആ​ശു​പ​ത്രി) മാ​റി. 1996 മു​ത​ൽ 2006 വ​രെ അ​വി​ടു​ത്തെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

പി​ന്നീ​ട് ദു​ബാ​യി​യിലെ വ​ന്ധ്യ​താ ചി​കി​ത്സാ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ ദു​ബാ​യി ഗൈ​ന​ക്കോ​ള​ജി ആ​ൻ​ഡ് ഫെ​ർ​ട്ടി​ലി​റ്റി സെ​ന്‍ററി​ന്‍റെ (DGFC) മേ​ധാ​വി​യാ​യി 2013ൽ ​ചു​മ​ത​ല​യേ​റ്റു. 2016ൽ ​വി​ര​മി​ക്കു​ന്ന​തു​വ​രെ ആ ​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു.

ഏ​ക​ദേ​ശം ആ​റാ​യി​ര​ത്തോ​ളം കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന​ത്തി​ന് ഡോ. ​മേ​രി ജോ​ൺ വൈ​ദ്യ​പ​രി​ച​ര​ണം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ഡി​ജി​എ​ഫ്സി​യി​ലൂ​ടെ മാ​ത്രം മൂ​വാ​യി​ര​ത്തോ​ളം കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന​ത്തി​ന് അ​വ​ർ കാ​വ​ലാ​ളാ​യി.

അ​ത്യാ​ധു​നി​ക ചി​കി​ത്സാ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ലാ​പ​റോ​സ്കോ​പ്പി​യും മി​നി​മ​ലി ഇ​ൻ​വേ​സീ​വ് സ​ർ​ജ​റി​യും ദു​ബാ​യിയി​ൽ പ്ര​യോ​ഗ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​വ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

വ​ന്ധ്യ​താ ചി​കി​ത്സ​യി​ലും സ​ങ്കീ​ർ​ണ പ്ര​സ​വ​പ​രി​ച​ര​ണ​ത്തി​ലും രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ യു​എ​ഇ​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും അ​വ​രു​ടെ സം​ഭാ​വ​ന ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ത​ല​മു​റ​ക​ളു​ടെ ഗു​രു​നാ​ഥ

ദു​ബാ​യി മെ​ഡി​ക്ക​ൽ കോ​ള​ജിന്‍റെ അ​ക്കാ​ദ​മി​ക് മേ​ധാ​വി​യാ​യും പ്ര​വ​ർ​ത്തി​ച്ച ഡോ. ​മേ​രി ജോ​ൺ നി​ര​വ​ധി ഡോ​ക്‌ടർ​മാ​രു​ടെ ഗു​രു​നാ​ഥ​യാ​യി​രു​ന്നു. അ​വ​രു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ പ​ല​രും പി​ന്നീ​ട് ദു​ബാ​യിയി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശി​ഷ്യ​രും ഡോ. ​മേ​രി ജോ​ണി​നെ ഒ​രു അ​ധ്യാ​പി​ക എ​ന്ന​തി​ലു​പ​രി സ്വ​ന്തം അ​മ്മ​യാ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. രോ​ഗി​ക​ളോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​യും ഏ​തു സ​മ​യ​ത്തും സ​ഹാ​യ​ത്തി​നാ​യി ഓ​ടി​യെ​ത്താ​നു​ള്ള മ​ന​സുമാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​രി​ച്ചു.

വി​ശ്ര​മ​ജീ​വി​തം അ​മേ​രി​ക്ക​യി​ൽ

1945 ജൂ​ൺ 17ന് ​കേ​ര​ള​ത്തി​ൽ ജ​നി​ച്ച ഡോ. ​മേ​രി ജോ​ൺ അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. യു​എ​ഇ​യി​ലെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം മ​ക്ക​ളാ​യ ആ​ശി​ഷ്, അ​നീ​ഷ്, മ​രു​മ​ക്ക​ളാ​യ ടീ​ന, കി​ര​ൺ, നാ​ല് കൊ​ച്ചു​മ​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഡോ. ​മേ​രി ജോ​ണി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി പൂ​ക്ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​ന് പ​ക​രം അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് കു​ടും​ബം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ സെ​പ്റ്റം​ബ​ർ ആറിന് ​സ്പ്രിംഗ്ഫീ​ൽ​ഡ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ക്കും. ദു​ബാ​യി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യും ഡോ. ​മേ​രി ജോ​ണി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​ന്റെ സ​ന്തോ​ഷം സ​മ്മാ​നി​ച്ച ഡോ. ​മേ​രി ജോ​ണി​ന്‍റെ സേ​വ​ന​വും ക​രു​ണ​യും യു​എ​ഇ​യി​ലെ മ​ല​യാ​ളി പ്ര​വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​യും ദു​ബാ​യിയു​ടെ ആ​രോ​ഗ്യ​രം​ഗ​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ൽ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും.

NRI

ജർമനിയിൽ വൻ അട്ടിമറി ശ്രമം തകർത്തു; ലൈപ്സിഗ് വിമാനത്താവളത്തിന് സമീപം സ്ഫോടക വസ്തുക്കളുമായി മൂന്നാമത്തെ ഡ്രോൺ കണ്ടെത്തി

ലൈ​പ്സി​ഗ്: ജ​ർ​മ​ൻ മ​ണ്ണി​ൽ യു​ക്രെ​യ്ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ വ​ൻ ഡ്രോ​ൺ അ​ട്ടി​മ​റി ശ്ര​മ​ത്തി​ന്‍റെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പു​റ​ത്ത്.

ലൈ​പ്സി​ഗ്/​ഹാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ മൂ​ന്നാ​മ​ത്തെ ഡ്രോ​ൺ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു.

ഡ്രോ​ണി​നൊ​പ്പം 50 ഗ്രാം ​അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ളും (Sprengstoff) സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ല​ക്ഷ്യം യു​ക്രെ​യ്ൻ സൈ​നി​ക വി​മാ​നം: ജ​ർ​മ​നി​യി​ലെ ലൈ​പ്സി​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ത​ന്ത്ര​പ്ര​ധാ​ന​മാ​യ യു​ക്രെ​യ്ൻ സൈ​നി​ക വി​മാ​നം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ഈ ​ഓ​പ്പ​റേ​ഷന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

മൂ​ന്നാ​മ​ത്തെ ഡ്രോ​ൺ: വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം മു​ൻ​പ് ര​ണ്ട് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി മൂ​ന്നാ​മ​തൊ​രു ഡ്രോ​ൺ കൂ​ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്.

പ​രാ​ജ​യ​പ്പെ​ട്ട അ​ട്ടി​മ​റി: കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​ത്തി​യ നീ​ക്ക​മാ​ണെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റോ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലോ മൂ​ലം അ​ട്ടി​മ​റി ശ്ര​മം ല​ക്ഷ്യം കാ​ണാ​തെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ജ​ർ​മ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം

ഡ്രോ​ൺ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ന്ന് ഫോ​റ​ൻ​സി​ക് വി​ര​ല​ട​യാ​ള​ങ്ങ​ളും ഡി​ജി​റ്റ​ൽ ഡാ​റ്റ​ക​ളും ജ​ർ​മൻ ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വി​ദേ​ശ ചാ​ര​സം​ഘ​ട​ന​ക​ളു​ടെ​യോ അ​ട്ടി​മ​റി ഗ്രൂ​പ്പു​ക​ളു​ടെ​യോ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഇ​തി​ന് പി​ന്നി​ലു​ണ്ടോ​യെ​ന്ന് ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ജ​ർ​മനി​യു​ടെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്കും വ്യോ​മ​താ​വ​ള​ങ്ങ​ൾ​ക്കും നേ​രെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​ക​ളി​ലൊ​ന്നാ​യി ഈ ​സം​ഭ​വം മാ​റി​യ​തോ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

NRI

നാ​യ​ർ ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ന്യൂ​യോ​ര്‍​ക്ക്: നാ​യ​ർ ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 45-ാമ​ത് ഓ​ണാ​ഘോ​ഷ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മ​വും ക്വീ​ൻ​സി​ലു​ള്ള വി​രാ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ആ​ഘോ​ഷി​ച്ചു.

ച​ട​ങ്ങി​ൽ ന്യൂ​യോ​ർ​ക്കി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ദാ​യി​ക നേ​താ​ക്ക​ൾ, ക​ലാ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി നൂ​റു ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്തു. താ​ല​പ്പൊ​ലി​യേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും, വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ വ​ര​വേ​റ്റു.

മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ട​ത് ഗി​ന്ന​സ് അ​വാ​ർ​ഡ് ജേ​താ​വ് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ഹാ​ബ​ലി​യു​ടെ ഓ​ണാ​ശം​സ​ക​ള്‍​ക്കു ശേ​ഷം എ​ന്‍​ബി‌​എ​യു​ടെ വ​നി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര എ​ല്ലാ​വ​രെ​യും ഹ​ഠാ​ദാ​ക​ർ​ഷി​ച്ചു.

ലോം​ഗ് ഐ​ല​ന്‍റ് നാ​സൗ കൗ​ണ്ടി നോ​ർ​ത്ത് ഹെം​ഹ​സ്റ്റ​ഡ് ടൗ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് രാ​ഗി​ണി ശ്രീ​വാ​സ്ത​വ, ന്യൂ​യോ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശാ​ന്ത​നു ശ​ർ​മ, സു​പ്രീംകോ​ട​തി ജ​ഡ്ജി രാ​ജ രാ​ജേ​ശ്വ​രി, സ്വാ​മി ചി​ന്മ​യാ​ന​ന്ദ​പു​രി സ്ഥാ​പി​ച്ച സേ​ജ് എ​ന്ന ആ​ത്മീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്‌ ഭാ​സ്ക​ര​ൻ, ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സംബ്ലി പ്ര​തി​നി​ധി കോ​ശി തോ​മ​സ് എ​ന്നീ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​മാ​രി ദി​വ്യ ശ​ർ​മ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​മാ​ല​പി​ച്ചു. ദി​വ്യ ശ​ര്‍​മ​യു​ടെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം എ​ന്‍ബിഎ​യു​ടെ പ്ര​ഥ​മ വ​നി​ത വ​ത്സ കൃ​ഷ്ണ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു.

NRI

കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച

ന്യൂ​ജ​ഴ്‌​സി: കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന്യൂ​മി​ൽ​ഫോ​ഡ് എ​ൽ​ക് ലോ​ഡ്ജ് ഹാ​ളി​ൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646) അ​തി​വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ന്‍റെ സ​മൃ​ദ്ധ​മാ​യ സാം​സ്‌​കാ​രി​ക​ത്ത​നി​മ​യും പാ​ര​മ്പ​ര്യ​വും ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ടാ​ണ് കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി ക​ലാ​വി​രു​ന്നു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വൈ​കുന്നേരം അ​ഞ്ചിന് തു​ട​ങ്ങു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ബാ​ൻ​ഡ് എൻആർഐ ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഷോ ​എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ

പു​തി​യ​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​​തി​ഥിയാ​യി​രി​ക്കും

ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​ലാ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി പൊ​ന്നോ​ണ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്: നൈ​നാ​ൻ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി: സോ​ജ​ൻ ജോ​സ​ഫ്, ട്ര​ഷ​റ​ർ: തോ​മ​സ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. തോ​മ​സ്, കോ​ശി കു​രു​വി​ള (BOT ചെ​യ​ർ​മാ​ൻ).

NRI

വി​മാ​ന​ത്തി​നു​ള്ളി​ൽ രൂ​ക്ഷ​മാ​യ രാ​സ​ഗ​ന്ധം; 238 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന വി​മാ​നം അ​സോ​റ​സി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

ബെ​ർ​ലി​ൻ: യു​എ​സി​ലെ ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന സ്വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിംഗ് 777 വി​മാ​നം വി​മാ​ന​ത്തി​നു​ള്ളി​ൽ രൂ​ക്ഷ​മാ​യ രാ​സ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന് മു​ക​ളി​ൽ​വ​ച്ച് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി.

222 യാ​ത്ര​ക്കാ​രും 16 ജീ​വ​ന​ക്കാ​രു​മ​ട​ക്കം 238 പേ​രു​ണ്ടാ​യി​രു​ന്ന വി​മാ​നം പോ​ർ​ച്ചു​ഗ​ലി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള അ​സോ​റ​സ് ദ്വീ​പ​സ​മൂ​ഹ​ത്തി​ലെ ടെ​ർ​സീ​റ ദ്വീ​പി​ലു​ള്ള ലാ​ജ​സ് വ്യോ​മ​താ​വ​ള​ത്തി​ലാ​ണ് സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്.

ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി പു​റ​പ്പെ​ട്ട വി​മാ​നം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ സൂ​റി​ച്ചി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന് മു​ക​ളി​ലൂ​ടെ യൂ​റോ​പ്പി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​നു​ള്ളി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി രൂ​ക്ഷ​മാ​യ രാ​സ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പൈ​ല​റ്റ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം സൂ​ചി​പ്പി​ക്കു​ന്ന ട്രാ​ൻ​സ്പോ​ണ്ട​ർ കോ​ഡ് 7700 സ​ജീ​വ​മാ​ക്കി. തു​ട​ർ​ന്ന് വി​മാ​നം തി​രി​ച്ച് അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലെ ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ അ​സോ​റ​സി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 2,000 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.30ഓ​ടെ ലാ​ജ​സ് വ്യോ​മ​താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി​യ​ത്.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​ർ

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് സ്വി​സ് എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു. വി​മാ​ന​ത്തി​നു​ള്ളി​ൽ രൂ​ക്ഷ​മാ​യ ഗ​ന്ധം ഉ​ണ്ടാ​യ​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

അ​സോ​റ​സി​ൽ ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രെ സൂ​റി​ച്ചി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സ്വി​സ് എ​യ​ർ​ലൈ​ൻ​സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഒ​ലി​വ​ർ ബു​ഷ്ഹോ​ഫ​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യും അ​ടി​യ​ന്ത​ര ലാ​ൻ​ഡിംഗി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും തു​ട​രു​ക​യാ​ണ്.

NRI

സം​ഗീ​ത​സ​ന്ധ്യ "സ്വ​ർ​ഗീ​യ നാ​ദം' വെ​ള്ളി​യാ​ഴ്ച

 

ഡാ​ള​സ്: ക്രൈ​സ്ത​വ സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന ഓ​ൺ​ലൈ​ൻ സം​ഗീ​ത​പ​രി​പാ​ടി​യാ​യ "സ്വ​ർ​ഗീ​യ നാ​ദം' വോ​ള്യം 48 വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​ത്രി 8.15ന് (​ഇ​എ​സ്ടി) സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

ഡാ​ള​സ് സ​മ​യം രാത്രി 7.15നും ​ഇ​ന്ത്യ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 5.45നും ​പ​രി​പാ​ടി കാ​ണാം. ഈ ​വോ​ള്യ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം പ്ര​ശ​സ്ത ക്രൈ​സ്ത​വ ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ പാ​സ്റ്റ​ർ ജോ​ൺ മാ​ത്യു തെ​ക്കു​തോ​ടു​മാ​യു​ള്ള അ​ഭി​മു​ഖ​മാ​ണ്.

പ​രി​പാ​ടി​യു​ടെ പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന​യ്ക്ക് റ​വ. വി. ​ജെ. മാ​ത്യു​വും സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യ്ക്ക് പാ​സ്റ്റ​ർ തോ​മ​സ് കു​ര്യ​നും നേ​തൃ​ത്വം ന​ൽ​കും. സ​ണ്ണി, ജോ​ജു, സാ​ബു, സി​ജി, അ​ജി, റീ​ന, ജെ​സ്സി എ​ന്നി​വ​ർ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ക്രൈ​സ്ത​വ ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​ത്മീ​യ​സം​ഗീ​ത​വും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി സം​ഗീ​ത​വും അ​ഭി​മു​ഖ​വും പ്രാ​ർ​ത്ഥ​ന​യും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ‘സ്വ​ർ​ഗീ​യ നാ​ദം – വോ​ള്യം 48’ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സൂം: 769 374 4841, പാ​സ്‌​കോ​ഡ്: music, സ​മ​യം: വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.15 (ഇഎസ്ടി).

NRI

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - കാ​ന​ഡ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ നാ​ഷ​ണ​ൽ സ​മ്മേ​ള​ന​ത്തി​നു പ​രി​സ​മാ​പ്തി

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - കാ​ന​ഡ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ (MTVEA) 18-ാമ​ത് ത്രി​ദ്വി​ന നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഡാ​ള​സി​ലെ നാ​ല് മാ​ർ​ത്തോ​മ്മ പ​ള്ളി​ക​ളി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന സ​ർ​വീ​സു​ക​ൾ ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ൽ ക്ര​മീ​ക​രി​ച്ചു.

ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റ​വ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​രാ​ധ​ന മ​ധ്യേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ റ​വ.​ഡോ. മോ​ത്തി വ​ർ​ക്കി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ർ​ഥം വി​ശ്വാ​സി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. കു​ർ​ബാ​ന അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ അ​വ​സ​ര​മാ​ക്കേ​ണ​മെ​ന്നു ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

 

NRI

ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം: ബ​ലി​ക്ക​ൽ​പു​ര - അ​യ്യ​പ്പ പ​തി​നെ​ട്ടു​പ​ടി സ​മ​ർ​പ്പ​ണം

ഡാ​ള​സ്: ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക്ഷേ​ത്ര​ത്തി​ന് മു​ൻ​ഭാ​ഗ​ത്താ​യി ബ​ലി​ക്ക​ൽ​പു​ര (ഫോ​യെ​ർ), അ​തി​നു താ​ഴെ നി​ല​യി​ൽ നി​ന്നും (ബേ​സ്‌​മെ​ന്‍റ്) സ്വാ​മി അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് ഇ​രു​മു​ടി കെ​ട്ടേ​ന്തി എ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി കൃ​ഷ്ണ​ശി​ല​യി​ൽ നി​ർ​മ്മി​ത​മാ​യ പ​തി​നെ​ട്ടു പ​ടി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​തി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ന്ന​ത്.

ക്ഷേ​ത്ര വാ​സ്തു​വി​ദ്വാ​ൻ ബ്ര​ഹ്മ​ശ്രീ കാ​ണി​പ്പ​യ്യൂ​ർ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, ക്ഷേ​ത്ര​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ചി​ങ്ങം ആ​റി​ന് ബ​ലി​ക്ക​ൽ​പു​ര - അ​യ്യ​പ്പ പ​തി​നെ​ട്ടു പ​ടി സ​മ​ർ​പ്പ​ണം ചെ​യ്തു. ഗ​ണ​പ​തി ഹോ​മം, ശു​ദ്ധി പൂ​ജ​ക​ൾ, 18 പ​ടി ക​ല​ശ പൂ​ജ​യും അ​ഭി​ഷേ​ക​വും ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​നും അ​യ്യ​പ്പ സ്വാ​മി​ക്കും പ്ര​ത്യേ​ക പൂ​ജ​ക​ൾ എ​ന്നി​വ ന​ട​ത്തി.

ഈ ​സു​പ്ര​ധാ​ന ച​ട​ങ്ങി​ൽ പ​ങ്കു ചേ​ർ​ന്ന ഭ​ക്ത ജ​ന​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ഷി​ക​ളെ​യും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഭ​ഗ​വ​ൽ നാ​മ​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചു. 2026 ന​വം​ബ​ർ 16ന് ​ആ​രം​ഭി​ക്കു​ന്ന അ​യ്യ​പ്പ മ​ണ്ഡ​ല​കാ​ല​ത്തി​ൽ ഡാ​ള​സ് -ഫോ​ർ​ട്ട് വ​ർ​ത്ത്‌ മെ​ട്രോ​പ്ല​ക്‌​സ് നി​ന്നും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ല്ലാ അ​യ്യ​പ്പ ഭ​ക്ത​ന്മാ​രും ഇ​രു​മു​ടി​യു​മാ​യി നോ​ർ​ത്ത് ടെ​ക്സ​സി​ലെ ആ​ദ്യ​ത്തെ പ​തി​നെ​ട്ടു പ​ടി​യു​ള്ള അ​യ്യ​പ്പ ക്ഷേ​ത്ര​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ടെം​പി​ൾ ഓ​ഫ് ഡാ​ള​സി​ലേ​ക്കു തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തി​ച്ചേ​രു​മെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​ത്യാ​ശി​ക്കു​ന്നു.

അ​തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ: www.guruvayurappan.us. യൂ​ട്യൂ​ബ്: https://www.youtube.com/live/LdJZELci3jE?feature=shared

NRI

സ​മീ​ക്ഷ യു​കെ​യു​ടെ ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​രം ഒ​ക്‌​ടോ​ബ​ർ 18ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ

ബ​ർ​മിം​ഗ്ഹാം: സ​മീ​ക്ഷ യു​കെ​യു​ടെ നാ​ലാ​മ​ത് ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​രം ഈ ​വ​ർ​ഷം ബ​ർ​മിം​ഗ്ഹാ​മി​ലെ ടി​പ്ട്ടൊ​ൺ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ വ​ച്ച് ഒ​ക്ടോ​ബ​ർ 18നു ​ന​ട​ക്കും. യു​കെ​യി​ലെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ്ര​ഥ​മ സ്ഥാ​ന​ത്തു​ള്ള ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ യു​കെ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ളെ​ല്ലാം ത​ന്നെ അ​ണി​നി​ര​ക്കും.

ഒ​ന്നാ​മ​തെ​ത്തു​ന്ന​വ​ർ​ക്ക് സ​മീ​ക്ഷ​യു​ടെ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും സ്ഥി​രം ട്രോ​ഫി​യും 1504 പൗ​ണ്ടും അ​ട​ങ്ങു​ന്ന സ​മ്മാ​നം ല​ഭി​ക്കും. 704 പൗ​ണ്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്ക് 304 പൗ​ണ്ടും 204 പൗ​ണ്ടും ല​ഭി​ക്കും.

അ​ഞ്ച് മു​ത​ല്‍ എ​ട്ട് സ്ഥാ​നം വ​രെ​യു​ള്ള​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 104 പൗ​ണ്ടാ​ണ് ല​ഭി​ക്കു​ക. ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​ന​ത്തു​ക​യ്ക്ക് പു​റ​മെ ട്രോ​ഫി​ക​ളും കൈ​മാ​റും.

ഈ ​സ​മ്മാ​ന​ങ്ങ​ൾ​ക്കു പു​റ​മെ Fair play അ​വാ​ർ​ഡ് 104 പൗ​ണ്ട്, Upcoming Team അ​വാ​ർ​ഡ് 104 പൗ​ണ്ട്, വ്യ​ക്തി​ഗ​ത മി​ക​വി​ന​ള്ള അം​ഗീ​കാ​ര​മാ​യി Best puller, Best Front,Best Back എ​ന്നീ മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

യു​കെ​യി​ലെ മ​ല​യാ​ളി കാ​യി​ക​രം​ഗ​ത്ത് ഒ​രു പു​തി​യ അ​ധ്യാ​യ​ത്തി​ന് കൂ​ടി തു​ട​ക്ക​മാ​കു​ക​യാ​ണ്. Sameeksha UK സം​ഘ​ടി​പ്പി​ക്കു​ന്ന All UK Women’s Tug of War Tournament ഉം ​ഈ വേ​ദി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​നി​ത​ക​ളു​ടെ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കും സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ൾ​ക്കും സാ​ക്ഷി​യാ​കും.

വ​നി​ത​ക​ളു​ടെ മ​ത്സ​രം സ​മീ​ക്ഷ യു​കെ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. വി​ജ​യി​ക​ൾ​ക്കാ​യി £501, £201, £101, £101 എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Life Line Protect Mortgage & Insurance ആ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലും സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും മി​ക​ച്ചു​നി​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഈ ​വ​ർ​ഷ​വും മി​ക​ച്ച അ​നു​ഭ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യും വി​വി​ധ ക​മ്മ​റ്റി​ക​ളും രൂ​പി​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സ​മീ​ക്ഷ UK നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം അ​ൽ യാ​സി​ർ സാ​ദി​ഖ് ആ​ണ് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ, സ​മീ​ക്ഷ UK നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജി ഷാ​ജി സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​റും നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജി​ജു സൈ​മ​ൺ ജോ​യി​ന്‍റ് ക​ൺ​വീ​ന​റും ആ​ണ്.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ​ക്കും സ​മീ​ക്ഷ യു​കെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷാ​ജു സി. ​ബേ​ബി (07856493330), ദീ​പ്‌​തി ലൈ​ജു (07810229426), അ​ൽ യാ​സി​ർ സാ​ദി​ഖ് (07774476565) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പെ​ടു​ക.

ഈ ​മ​ത്സ​രം ഒ​രു വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​ന്ന​തി​ന് ഏ​വ​രെ​യും ബ​ർ​മിം​ഗ്ഹാ​മി​ലെ ടി​പ്ട്ടൊ​ൺ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് "ദേ​ശീ​യ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 19ന് ​ഡ​ബ്ലി​നി​ൽ

 

iഡ​ബ്ലി​ൻ: മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ന​ഴ്സ​സ് വിം​ഗി​ന്‍റെ ര​ണ്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 19 ഡ​ബ്ലി​നി​ൽ ന​ട​ക്കും. ഐ​റി​ഷ് ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌​വൈ​വ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (INMO) ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വ​ച്ച് വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് സ​മ്മേ​ള​നം.

ആ​രോ​ഗ്യ​മ​ന്ത്രി ജെ​ന്നി​ഫ​ർ കാ​ര​ൾ മ​ക്നീ​ൽ, ന​ഴ്സു​മാ​രു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ട്രേ​ഡ് യൂ​ണി​യ​നാ​യ റോ​യ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിംഗിന്‍റെ (യു​കെ) ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി​യാ​യ ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, ഐ​എ​ൻ​എം​ഒ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ൽ നി​ഹെ, അ​യ​ർ​ല​ൻഡി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഗ്രോ​ണി​യ ഷീ​റാ​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​വും.

ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സിന്‍റെ തീം ​പ്ര​വാ​സി​ക​ളാ​യ ന​ഴ്സു​മാ​ർ​ക്കെ​തി​രേ അ​യ​ർ​ല​ൻ​ഡി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വം​ശീ​യ ആ​ക്ര​മ​ങ്ങ​ളാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ അ​യ​ർ​ല​ൻഡി​ലെ പോ​ലീ​സാ​യ ഗാ​ർ​ഡ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​ന​ൽ ഡി​സ്ക​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് വി​ശ​ദ​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കും.

കൂ​ടാ​തെ അ​യ​ർ​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ സ്പെ​ഷ്യ​ൽ റാ​പ്പോ​ർ​ട്ട​ർ ഉ​പ​ദേ​ശ​ക​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ന്‍റി​റേ​സി​സം ആ​ൻ​ഡ് ബ്ലാ​ക്ക് സ്റ്റ​ഡീ​സ് സ്ഥാ​പ​ക​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ഡ​ബ്ലി​ൻ ല​ക്ച്ച​റ​റും ആ​യ ഡോ. ​എ​ബ​ൻ ജോ​സ​ഫ്, ഐ​എ​ൻ​എം​ഒ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ സെ​ക്ഷ​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ൺ ആ​യ സി​സ്റ്റ​ർ ഹെ​ല​ൻ ഉ​ഗ്ബോം എ​ന്നി​വ​ർ പാ​ന​ൽ ഡി​സ്ക​ഷ​നി​ൽ സം​സാ​രി​ക്കും.

ഐ​എ​ൻ​എം​ഒ​യു​ടെ പ്രൊ​ഫ​ഷ​ണ​ൽ സ​ർ​വീ​സ് നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​യ ടോ​ണി ഫി​റ്റ്സ്പാ​ട്രി​ക്ക് ആ​യി​രി​ക്കും പാ​ന​ൽ ഡി​സ്ക​ഷ​ന്റെ മോ​ഡ​റേ​റ്റ​ർ. ഇ​ന്ത്യ​ൻ സ്‌​പൈ​സ് കി​ച്ച​ൻ കോ​ർ​ക്ക് ഒ​രു​ക്കു​ന്ന രു​ചി​ക​ര​മാ​യ ബ്രെ​ക്ക്‌​ഫാ​സ്റ്റും ഉ​ച്ച​ഭ​ക്ഷ​ണ​വും വെ​കു​ന്നേ​ര​ത്തെ ചാ​യ​യും വി​ഭ​വ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കും.

വി​വി​ധ രാ​ജ്യ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ലൈ​വ് മ്യൂ​സി​ക് ബാ​ന്റും സ​മ്മേ​ള​ന​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടും. https://happydots.ie/nurses-conference എ​ന്ന ലി​ങ്കി​ൽ ആ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

ഫ്രീ ​പാ​ർ​ക്കിംഗും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ബ​സി​ലോ ട്രെ​യി​നി​ലോ ഡ​ബ്ലി​നി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഡ​ബ്ലി​ൻ സി​റ്റി​യി​ലെ എ​ല്ലാ പ്ര​ധാ​ന ബ​സ്, ട്രെ​യി​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കെ​ത്തി​ക്കാ​നും തി​രി​ച്ചു ബ​സ്, ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കാ​നു​മു​ള്ള യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​താ​ണ്.

ഈ ​സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ ഭാ​ര​വാ​ഹി​ക​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കേ​ണ്ട​താ​ണ്. എ​ല്ലാ പ്ര​വാ​സി നേ​ഴ്സു​മാ​രോ​ടും ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

NRI

മൂവാറ്റുപുഴ കുരുക്കൂർ കെ.ഒ. ചാക്കോ അന്തരിച്ചു

ഡബ്ലിൻ: റിട്ടയേർഡ് ഹെഡ്മാസ്റ്റർ (കിഴക്കേക്കര ഗവൺമെന്‍റ് ഈസ്റ്റ് ഹൈസ്കൂൾ) മൂവാറ്റുപുഴ കുരുക്കൂർ കെ.ഒ. ചാക്കോ (89) അന്തരിച്ചു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഈസ്റ്റ് മാറാടി സെന്‍റ് ജോർജ് സീറോമലബാർ ദേവാലയ കുടുംബ കല്ലറയിൽ നടക്കും.

ഭാര്യ പരേതയായ റിട്ടയേഡ് ഹെഡ്മിസ്ട്രസ് (മലയാറ്റൂർ സെന്‍റ് തോമസ് ഹൈസ്കൂൾ) എലിസബത്ത് ചാക്കോ (മലയാറ്റൂർ പുൽപ്പറ കുടുംബാംഗം).

മക്കൾ ജിൽബി (അയർലൻഡ്), അഡ്വ ജിൽസി (മാവേലിക്കര), ജൂഡി (ന്യൂസിലൻഡ്), ഫ്രെഡി (ഓസ്ട്രേലിയ). മരുമക്കൾ ടോണി ജോസഫ് (അയർലൻഡ്), കോശി (മാവേലിക്കര), അജീഷ് (ന്യൂസിലൻഡ്), സ്മിത (ഓസ്ട്രേലിയ).

NRI

മീ​ഡി​യ പ്ല​സി​ന്‍റെ "ഓ​ണ​വ​സ​ന്തം' പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മീ​ഡി​യ പ്ല​സ് പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക പ്ര​സി​ദ്ധീ​ക​ര​ണം "ഓ​ണ​വ​സ​ന്തം' ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. ക​ല്ല്യാ​ണ പ​ന്ത​ല്‍ റ​സ്റ്റോ​റ​ന്‍റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പി​ന് ആ​ദ്യ കോ​പ്പി ന​ല്‍​കി ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​ഘോ​ഷ​ങ്ങ​ളു​ടെ ത​നി​മ​യും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​ല്‍ ഇ​ത്ത​രം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ണം ഒ​രു ആ​ഘോ​ഷം എ​ന്ന​തി​ന​പ്പു​റം സ​മ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ല്‍​കു​ന്ന​തെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ദ്ധീ​ക​ര​ണം പ്ര​കാ​ശ​നം ചെ​യ്ത പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ മീ​ഡി​യ പ്ല​സി​ന്‍റെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സം​രം​ഭ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ഒ​രു​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up