x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ.​ഡോ. ടി​ജോ താ​ന്നി​ക്ക​ൽ സി​എം​ഐ ജ​ർ​മ​ൻ ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 31, 2026 05:57 PM IST | Updated: August 31, 2026 06:24 PM IST

റ​വ.​ഡോ. ടി​ജോ താ​ന്നി​ക്ക​ൽ

കൊ​ളോ​ൺ: സി​എം​ഐ (Carmelites of Mary Immaculate) സ​ഭ​യു​ടെ ജ​ർ​മ​ൻ ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​റാ​യി പ്ര​മു​ഖ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും പ്ര​ഭാ​ഷ​ക​നു​മാ​യ റ​വ.​ഡോ. ടി​ജോ താ​ന്നി​ക്ക​ൽ സി​എം​ഐ നി​യ​മി​ത​നാ​യി.

ജ​ർ​മ​നി​യി​ലെ കൊ​ളോ​ൺ അ​തി​രൂ​പ​ത കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ന​ട​ത്തി​വ​രു​ന്ന നി​സ്തു​ല​മാ​യ ആ​ത്മീ​യാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​പു​തി​യ നി​യോ​ഗം.​

നി​ല​വി​ലെ ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​റാ​യ ഫാ. ​ജോ​ർ​ജ് വ​ട​ക്കി​നേ​ഴ​ത്ത് സി​എം​ഐ ഫാ.​ടി​ജോ താ​ന്നി​ക്ക​ലി​നെ ബൊ​ക്ക ന​ൽ​കി ആ​ദ​രി​ച്ചു.

തൊ​ടു​പു​ഴ ക​ല​യ​ന്താ​നി ഇ​ട​വ​ക​യി​ലെ താ​ന്നി​ക്ക​ൽ വ​ർ​ഗീ​സ് -​ മേ​രി ദ​മ്പ​തി​ക​ളു​ടെ ഏ​ഴു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യി 1972-ലാ​ണ് ഫാ. ​ടി​ജോ​യു​ടെ ജ​ന​നം. ക​ല​യ​ന്താ​നി സെ​ന്‍റ ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ നി​ന്നും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം 1987-ൽ ​സിഎംഐ സ​ന്യാ​സ സ​മൂ​ഹ​ത്തി​ൽ ചേ​ർ​ന്നു.

തു​ട​ർ​ന്ന് ബംഗളൂരു ധ​ർ​മ്മാ​രാം വി​ദ്യാ​ക്ഷേ​ത്രം, ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി, പൂ​നെ ജ്ഞാ​ന​ദീ​പ വി​ദ്യാ​പീ​ഠ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വൈ​ദി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. 2001 ഡി​സം​ബ​റി​ൽ ദി​വം​ഗ​ത​നാ​യ ജ​ഗ​ദ​ൽ​പു​ർ മു​ൻ ബി​ഷ​പ് മാ​ർ സൈ​മ​ൺ സ്റ്റോ​ക്ക് പാ​ല​ത്ത​റ​യി​ൽ നി​ന്നാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്.

പ​ഞ്ചാ​ബി​ലെ പ​ട്യാ​ല മി​ഷ​നി​ലൂ​ടെ​യാ​യി​രു​ന്നു വൈ​ദി​ക സേ​വ​ന​ത്തി​ന്‍റെ തു​ട​ക്കം.

K-Rail Survey K-Rail Survey

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഗ​വേ​ഷ​ണ​വും: 2004 മു​ത​ൽ ജ​ർ​മനി​യി​ലെ കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ൽ ശു​ശ്രൂ​ഷ ചെ​യ്തു​വ​രു​ന്ന ഫാ. ​ടി​ജോ താ​ന്നി​ക്ക​ൽ, അ​ജ​പാ​ല​ന രം​ഗ​ത്തോ​ടൊ​പ്പം അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

ബംഗളൂരു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, സൈ​ക്കോ​ള​ജി, ജേ​ർ​ണ​ലി​സം എ​ന്നി​വ​യി​ൽ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി.

ജ​ർ​മ​നി​യി​ലെ കോ​ബ്ല​ൻ​സ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് (പിഎച്ച്ഡി) നേ​ടി.

ഗ​വേ​ഷ​ണ വി​ഷ​യം: വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് പി​താ​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഗാ​ർ​ഹി​ക സ​ഭ​യു​ടെ ദൗ​ത്യ​ത്തെ​ക്കു​റി​ച്ച് ചാ​വ​രു​ളി​നെ​യും ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ​യു​ടെ "അ​മോ​റി​സ് ല​റ്റീ​സ്യ' (Amoris Laetitia) എ​ന്ന അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​മ​ഗ്ര​മാ​യ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി​രു​ന്നു ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.

ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​നൊ​പ്പം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ കൗ​ൺ​സി​ലിം​ഗി​ലും യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​ലും മാ​ജി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ത്യ​സ്ത സ​മ്പ​ർ​ക്ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സു​വി​ശേ​ഷ സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​ലും ഫാ. ​ടി​ജോ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

സിഎംഐ ജ​ർ​മ​ൻ ഡെ​ലി​ഗേ​ഷ​ന്‍റെ പു​തി​യ സു​പ്പീ​രി​യ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഫാ. ​ടി​ജോ താ​ന്നി​ക്ക​ലി​ന് പ്ര​വാ​സി സ​മൂ​ഹ​വും വൈ​ദി​ക​രും സ​ന്യ​സ്ത​രും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും നേ​ർ​ന്നു.

Tags : Rev.Dr.TijoThannikkal GermanDelegation NRINews

Recent News

Corehub Up