x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ

ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല
Published: August 31, 2026 05:27 PM IST | Updated: August 31, 2026 05:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

റോ​ക്‌​​ലാ​ൻ​ഡ്: റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കത്തോലിക്ക ദേ​വാ​ല​യ​ത്തി​ൽ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ആചരിക്കുന്നു. ഇ​ക്കു​റി 82 ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പ്രെ​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ൾ ഏ​റ്റു ന​ട​ത്തു​ന്നു.​

ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ, കൂ​ടെ ട്ര​സ്റ്റിമാ​രാ​യ ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല, ജി​മ്മി പു​ളി​യ​നാ​ൽ, ജോ​സ​ഫ് കീ​ഴ​ങ്ങാ​ട്ടു, ക​പ്യാ​ർ തോ​മ​സ് ഇ​ഞ്ച​നാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ തി​രുനാ​ൾ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സെ​പ്റ്റംബർ നാലിന് ​കൊ​ടി​ക​യ​റു​ന്ന​തോ​ടെ അ​ന്നേ ദി​വ​സം ഫാ.​ റി​ജോ പു​തു​പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ദീഞ്ഞും മ​ല​ങ്ക​ര റീ​ത്തു കു​ർ​ബാ​ന​യും നൊ​വേ​ന​യോ​ടെ​യും തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. അഞ്ചിന് ​റ​വ.ഫാ. ​ബി​ബി ത​റ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യും നൊ​വേ​ന​യും തു​ട​ർ​ന്ന് കാ​ർ​ണി​വ​ൽ ഉ​ണ്ടാ​യി​രി​ക്കും.

ആറിന് വെെകുന്നേരം നാല് ല​ദീ​ഞ്ഞോ​ടെ തി​രു​നാ​ൾ ക​ർ​മങ്ങ​ൾ ഫാ. ​പ​ത്രോ​സ് ച​മ്പ​ക്ക​ര​യും ഫാ. ​സ്റ്റീ​ഫ​ൻ ക​ണ്ണി​പ്പ​ള്ളി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച, തു​ട​ർ​ന്ന് ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്നു.​

ഇ​ട​വ​ക​യു​ടെ 10-ാമ​ത് ആ​നി​വേ​ഴ്സ​റി ഒ​രു വ​ർഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​രം​ഭം മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു. ചെ​ണ്ട മേ​ള​ത്തോ​ടെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്രോ​സെ​ഷ​നും തു​ട​ന്ന് വി.​ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​വും ന​ട​ക്കും.

തു​ടർ​ന്ന് സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. തിരുനാളിൽ പങ്കെടുക്കാൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നതായി അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ - 224 766 5831.

Tags : Rockland StMarysChurch Feast

Recent News

Corehub Up