x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സെ​ന്‍റ​ര്‍ ഓ​ണാഘോഷം സംഘടിപ്പിച്ചു

രാ​ജു തോ​മ​സ്
Published: September 10, 2026 01:23 PM IST | Updated: September 10, 2026 02:16 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സെ​ന്‍റ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി ഓ​ണം ആ​ഘോ​ഷി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി ഫി​ലി​പ്പി​ന്‍റെ ആ​മു​ഖ​ത്തോ​ടു​കൂ​ടി യോ​ഗം ആ​രം​ഭി​ച്ചു.

വി​ശി​ഷ്ട അ​തി​ഥി​ക​ളും സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. താ​ല​പ്പൊ​ലി ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ട് കൂ​ടി വി​ശി​ഷ്ടാ​തി​ഥി​ക​ളും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

മാ​വേ​ലി മ​ന്ന​ന്‍റെ ഓ​ണ​സ​ന്ദേ​ശ​ത്തി​നു ശേ​ഷം ഉ​ഷ ജോ​ർ​ജി​ന്‍റെ​യും ഡോ. ​അ​ന്നാ ജോ​ർ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​വാ​തി​ര​യും അ​ർ​ച്ച​ന ഫി​ലി​പ്പ്‌ ഒ​രു​ക്കി​യ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സും മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​നു​ഭ​വ​മാ​യി.

കേ​ര​ള സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് എ​സ്ത​പ്പാ​ൻ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഓ​ണ​ദി​വ​സ​ത്തെ സ​ന്തോ​ഷ​വും ഐ​ക്യ​വും എ​ന്നും നി​ല​നി​ർ​ത്തു​വാ​ൻ അ​ദ്ദേ​ഹം എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്തു.

മു​ഖ്യാതി​ഥി​ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​ലെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ & പ​സ​ഫി​ക് ഐ​ല​ൻ​ഡ​ർ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ സി​ബു നാ​യ​ർ ഓ​ണസ​ന്ദേ​ശം ന​ൽ​കി.

ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​നെ ഈ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി​യ​തി​ൽ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey

ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മ​ധു ഭാ​സ്ക​ര​ൻ മു​ഖ്യാ​ഥി​തി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​യ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് ഏ​റ്റ​വും ന​ല്ല ഒ​രു വേ​ദി​യാ​ണ് കേ​ര​ളം സെ​ന്‍റ​ർ എ​ന്ന് എ​ടു​ത്തു പ​റ​ഞ്ഞു.

കൈ​ര​ളി ടി​വി സാ​ര​ഥി ജോ​സ് കാ​ടാ​പു​റം , ഫോ​മാ സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ന്യൂ​യോ​ർ​ക്ക് മു​ൻ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, ലീ​ല മാ​രേ​ട്ട് , ഫി​ലി​പ്പ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. എ​ൽ​സി യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ സ്വ​യം എ​ഴു​തി​യ ഓ​ണ​പ്പാ​ട്ട് പാ​ടി സ​ദ​സി​നെ ഓ​ണാ​നു​ഭ​വ​ത്തി​ൽ എ​ത്തി​ച്ചു.

പ്രോ​ഗ്രാ​മി​ന്‍റെ എംസിയാ​യി​രു​ന്ന ഡെ​യ്സി സ്റ്റീ​ഫ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ പ​രി​പാ​ടി​ക​ൾ എ​ല്ലാം മ​നോ​ഹ​ര​വും ക്ര്യ​ത്യ​മാ​യി സ​മ​യ​ബ​ന്ധി​ത​മാ​ക്കി. മേ​രി ഫി​ലി​പ്പ്, എ​ബി തോ​മ​സ്, ബെ​ൻ​സി തോ​മ​സ് എ​ന്നി​വ​ര​ണ് പ​രി​പാ​ടി​ക​ൾ കോ ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്ത​ത്.

കേ​ര​ള സെന്‍റ​ർ സെ​ക്ര​ട്ട​റി രാ​ജു തോ​മ​സ് എ​ല്ലാ​വ​ർക്കും ന​ന്ദി പ​റ​ഞ്ഞ​തി​നു ശേ​ഷം സ്‌​പൈ​സ് ഗാ​ർ​ഡ​ൻ റസ്റ്റ​റിന്‍റെ വി​ഭ​വ സ​മ​ർ​ഥ​മാ​യ ഓ​ണ സ​ദ്യ​യോ​ടെ കേ​ര​ള സെന്‍റ​ർ "ഓ​ണം -26" സ​മാ​പി​ച്ചു.

Tags : keralacenter onam nrinews

Recent News

Corehub Up