ഷിക്കാഗോ: കെസിഎസ് സീനിയർ സിറ്റിസൺസ് കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ ഓണം ആഘോഷിച്ചു.
സെപ്റ്റംബർ ഏഴിന് കെസിഎസ് കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ 50ലധികം സീനിയർ സിറ്റിസൺസ് പങ്കെടുത്തു.
സന്തോഷവും സാംസ്കാരിക പാരമ്പര്യവും സൗഹൃദവും നിറഞ്ഞ ഈ സംഗമം എല്ലാവർക്കും മനോഹരമായ ഒരു അനുഭവമായി മാറി.
പരമ്പരാഗത ഓണക്കോടിയണിഞ്ഞ് സീനിയർ അംഗങ്ങൾ ഒത്തുചേർന്നത് ആഘോഷത്തിന് കൂടുതൽ ഉത്സവച്ഛായ പകർന്നു.

സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഒരുമിച്ച് ആഘോഷിക്കാനും ഈ സംഗമം മികച്ച അവസരമായി.
പൂക്കളം, ഓണസദ്യ, തിരുവാതിര, ഓണപ്പാട്ടുകൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. തുടർന്ന് കെസിഎസ് സമൂഹത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ മാത്യു പുളിക്കത്തൊട്ടിയിലിനെയും മാത്യു വക്കേലിനെയും സംഘാടകർ അഭിനന്ദിച്ചു.
ആഘോഷത്തിൽ പങ്കെടുത്ത എല്ലാ സീനിയർ സിറ്റിസൺസിനും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും സംഘാടകർ അഭിനന്ദനങ്ങൾ നേർന്നു.
Tags : KCS SeniorCitizens Onam NRINews