x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോക്‌ലാൻഡ് സെന്‍റ് മേരീസ് പള്ളിയിൽ കന്യകാമറിയത്തിന്‍റെ ജനന തിരുനാൾ സമാപിച്ചു

ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല
Published: September 10, 2026 02:44 PM IST | Updated: September 10, 2026 02:44 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ​മാ​പി​ച്ചു.

ഓ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ ആറ് വ​രെ ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വാ​ഴ്‌​വ്, ചെ​ണ്ട​മേ​ളം, സ്നേ​ഹ​വി​രു​ന്ന്, കാ​ർ​ണി​വ​ൽ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വേ​ദ​ന​യി​ൽ കൂ​ടെ​യു​ണ്ടാ​കു​ന്ന അ​മ്മ​യാണ് കന്യകാമറിയമെന്നും അ​തു​കൊ​ണ്ടാ​ണ് ദുഃ​ഖി​ക്കു​ന്ന​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കും മ​റി​യം ആ​ശ്വാ​സ​ത്തി​ന്‍റെ അ​മ്മ​യാ​കു​ന്ന​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey

ഫാ ​പ​ത്രോ​സ് ച​മ്പ​ക്ക​ര, ഫാ. ​സ്റ്റീ​ഫ​ൻ ക​ണ്ണി​പ്പ​ള്ളി, ഫാ. ​മോ​സ​സ് പു​തു​പ്പ​ള്ളി​മ്യ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ലും വാ​ഴ്‌​വി​ലും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ചെ​ണ്ട​മേ​ള​വും സ്നേ​ഹ​വി​രു​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റം പ​ക​ർ​ന്നു.

ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു. വി​ശ്വാ​സ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നേ​റാ​നു​ള്ള പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന് ഇ​തോ​ടെ തു​ട​ക്കം കു​റി​ച്ചു.

മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റി​ജോ പു​ത്ത​ൻ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​പി മാ​ത്യു ത​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും പ​രേ​ത​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു.

കാ​ർ​ണി​വ​ൽ, സ്നേ​ഹ​വി​രു​ന്ന് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ലും കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച കൈ​ക്കാ​ര​ന്മാ​ർ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ, വാ​ർ​ഡു​ക​ൾ, പ്ര​സു​ദെ​ന്തി​മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി പു​ച്ചൂ​ക്ക​ണ്ട​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൈ​ക്കാ​ര​ന്മാ​രാ​യ ജെ​യിം​സ് ജ​സ്റ്റി​ൻ, ജോ​സ​ഫ് കി​ഴ​ങ്ങാ​ട്ട്, ജി​മ്മി പു​ളി​യ​നാ​ൽ, സെ​ക്ര​ട്ട​റി സി​ബി മ​ണ​ലേ​ൽ എ​ന്നി​വ​രും വി​വി​ധ തി​രു​നാ​ൾ ക​മ്മി​റ്റി​ക​ളും പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

Tags : Rockland StMarysChurch FeastCelebration NRINews

Recent News

Corehub Up