x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം "പൊ​ന്നോ​ണം 2026' സ​മാ​പി​ച്ചു

റെ​ൻ​സ​ൺ സ​ഖ​റി​യാ​സ്
Published: September 12, 2026 04:05 PM IST | Updated: September 12, 2026 04:05 PM IST

പരിപാടിയിൽ നിന്ന്

മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ടി​എം​എ) ഓ​ണാ​ഘോ​ഷ​മാ​യ "പൊ​ന്നോ​ണം 2026' വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മാ​ഞ്ച​സ്റ്റ​ർ ഫോ​റം സെ​ന്‍റ​റി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

രാ​വി​ലെ 10ന് ​കു​ട്ടി​ക​ളു​ടെ മി​ഠാ​യി പെ​റു​ക്ക​ൽ, മു​തി​ർ​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​സേ​ര​ക​ളി, വ​ടം​വ​ലി തു​ട​ങ്ങി​യ കാ​യി​ക​മ​ത്സ​ര​ങ്ങ​ളോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ഓ​ണ​സ​ദ്യ​യി​ൽ നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി ത​മ്പു​രാ​നെ വ​ര​വേ​റ്റ ശേ​ഷ​മാ​യി​രു​ന്നു സാം​സ്കാ​രി​ക സ​മ്മേ​ള​നം. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണി ജോ​ൺ ക​രോ​ട​ൻ നി​ർ​വ​ഹി​ച്ചു.

അ​ഡ്വ. റെ​ൻ​സ​ൺ തു​ടി​യ​ൻ​പ്ലാ​ക്ക​ൽ സ്വാ​ഗ​ത​വും ദീ​പ​ക് ഡേ​വി​ഡ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​നി​ലെ എ​ൺ​പ​തോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന വെ​ൽ​ക്കം ഡാ​ൻ​സ് അ​ര​ങ്ങേ​റി.

ഡി​ജി​റ്റ​ൽ സ്‌​ക്രീ​ൻ, ലൈ​റ്റ് & സൗ​ണ്ട് സം​വി​ധാ​ന​ങ്ങ​ളു​ടെ മി​ക​വി​ൽ പ്രഫ​ഷ​ണ​ൽ സ്റ്റേ​ജ് ഷോ​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് നൃ​ത്തം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

തി​രു​വാ​തി​ര​ക​ളി, ഭ​ര​ത​നാ​ട്യം, വി​വി​ധ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, നാ​ട​കം, ഒ​പ്പ​ന, ഓ​ണ​പ്പാ​ട്ടു​ക​ൾ, വ​ള്ളം​ക​ളി ദൃ​ശ്യാ​വി​ഷ്കാ​രം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സാം​സ്കാ​രി​ക സ​ന്ധ്യ​യ്ക്ക് മാ​റ്റു​കൂ​ട്ടി. വി​വി​ധ കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

അ​നീ​ഷ് തോ​മ​സ്, സി​ന്ധു സ്റ്റാ​ൻ​ലി, ജോ​ർ​ജ് തോ​മ​സ്, ടി​ൻ​സി ഷി​ജു, ഭാ​ഗ്യ​ല​ക്ഷ്മി ആ​ദ​ർ​ശ്, മേ​ബി​ൾ അ​ജി​ൻ, ഷൈ​ൻ സി​ജു, ആ​കാ​ശ് ബി​ജു​മോ​ൻ, അ​ഹീ​ന അ​നീ​ഷ്, നേ​ഹ ബി​ജു, ഒ​ലി​വി​യ സി​ബി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

രാ​ത്രി 10-ഓ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

Tags : TraffordMalayaleeAssociation OnamCelebration Ponnonam2026 NRINews

Recent News

Corehub Up