x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​ർ ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ജ​യ​പ്ര​കാ​ശ് നാ​യ​ര്‍
Published: August 29, 2026 02:45 PM IST | Updated: August 29, 2026 02:45 PM IST

ഓണാഘോഷ പരിപാടിയിൽ നിന്ന്

ന്യൂ​യോ​ര്‍​ക്ക്: നാ​യ​ർ ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 45-ാമ​ത് ഓ​ണാ​ഘോ​ഷ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മ​വും ക്വീ​ൻ​സി​ലു​ള്ള വി​രാ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ആ​ഘോ​ഷി​ച്ചു.

ച​ട​ങ്ങി​ൽ ന്യൂ​യോ​ർ​ക്കി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ദാ​യി​ക നേ​താ​ക്ക​ൾ, ക​ലാ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി നൂ​റു ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്തു. താ​ല​പ്പൊ​ലി​യേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും, വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ വ​ര​വേ​റ്റു.

മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ട​ത് ഗി​ന്ന​സ് അ​വാ​ർ​ഡ് ജേ​താ​വ് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ഹാ​ബ​ലി​യു​ടെ ഓ​ണാ​ശം​സ​ക​ള്‍​ക്കു ശേ​ഷം എ​ന്‍​ബി‌​എ​യു​ടെ വ​നി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര എ​ല്ലാ​വ​രെ​യും ഹ​ഠാ​ദാ​ക​ർ​ഷി​ച്ചു.

ലോം​ഗ് ഐ​ല​ന്‍റ് നാ​സൗ കൗ​ണ്ടി നോ​ർ​ത്ത് ഹെം​ഹ​സ്റ്റ​ഡ് ടൗ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് രാ​ഗി​ണി ശ്രീ​വാ​സ്ത​വ, ന്യൂ​യോ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശാ​ന്ത​നു ശ​ർ​മ, സു​പ്രീംകോ​ട​തി ജ​ഡ്ജി രാ​ജ രാ​ജേ​ശ്വ​രി, സ്വാ​മി ചി​ന്മ​യാ​ന​ന്ദ​പു​രി സ്ഥാ​പി​ച്ച സേ​ജ് എ​ന്ന ആ​ത്മീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്‌ ഭാ​സ്ക​ര​ൻ, ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സംബ്ലി പ്ര​തി​നി​ധി കോ​ശി തോ​മ​സ് എ​ന്നീ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​മാ​രി ദി​വ്യ ശ​ർ​മ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​മാ​ല​പി​ച്ചു. ദി​വ്യ ശ​ര്‍​മ​യു​ടെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം എ​ന്‍ബിഎ​യു​ടെ പ്ര​ഥ​മ വ​നി​ത വ​ത്സ കൃ​ഷ്ണ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

പ്ര​സി​ഡ​ന്‍റ ക്രി​സ് പി​ള്ള തോ​പ്പി​ലി​ന്‍റെ അധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​രു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ചു. വി​ശി​ഷ്ഠാ​തി​ഥി രാ​ഗി​ണി ശ്രീ​വാ​സ്ത​വ​യ്ക്ക് പ​ബ്ലി​ക് സ​ർ​വീ​സി​നു​ള്ള പ്ര​ത്യേ​ക അ​വാ​ർ​ഡ് പ്ര​സി​ഡ​ന്റ്‌ ക്രി​സ് പി​ള്ള തോ​പ്പി​ൽ സ​മ്മാ​നി​ച്ചു.

പൊ​തു സ​മ്മേ​ള​ന​ത്തി​നു ശേ​ഷം തൂ​ശ​നി​ല​യി​ല്‍ വി​ള​മ്പി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു. ഉ​ച്ചയ്​ക്ക് ശേ​ഷം ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത് ക​ല മേ​നോ​ൻ ആ​യി​രു​ന്നു.

ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ര്‍ വ​ന​ജ നാ​യ​ർ എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​ഷ​റ​ർ പ്ര​ദീ​പ്‌ മേ​നോ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. വേ​ദ ശ​ബ​രി​നാ​ഥി​ന്‍റെ മോ​ഹി​നി​യാ​ട്ട​ത്തോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ മ​ന​സി​ന് കു​ളു​ർ​മ​യേ​കി. നേ​ഹ​ൽ ശ​ബ​രി​നാ​ഥിന്‍റെ വ​യ​ലി​ൻ ക​ച്ചേ​രി, ശ​ബ​രി​നാ​ഥിന്‍റെ​യും ര​വി നാ​യ​രു​ടെ​യും പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ​യും ഇ​മ്പ​മാ​ർ​ന്ന ഗാ​ന​ങ്ങ​ൾ കാ​ണി​ക​ളെ ഹ​ർ​ഷ​പു​ള​കി​ത​രാ​ക്കി.

ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : NairBenevolentAssociation OnamCelebration NRINews

Recent News

Corehub Up